എന്റെ ഹൃദയമേ നീ എന്നെ എങ്ങനെയാണ് തോല്‍പ്പിക്കുന്നത്
നിന്റെ ഇണക്കം കൊണ്ടോ ...
പിണക്കം കൊണ്ടോ...
അതോ പരിഭവം കൊണ്ടോ .. ..
.ഞാന്‍ എന്നെ നിനക്കായ് എന്നേ സമര്‍പ്പിച്ചു കഴിഞ്ഞു.
കൊഴിഞ്ഞു പോയ ദിനങ്ങളുടെ ഓരോ
ഇതളുകളിലും നമ്മുടെ പ്രണയത്തിന്റെ പരാഗണങ്ങള്‍ തിളങ്ങി നിന്നിരുന്നു.
നമ്മെ ചുറ്റി കടന്നു പോയ കാറ്റിന്റെ
ചുണ്ടതും തളിരിടാന്‍ വെമ്പുന്ന
സ്നേഹത്തിന്റെ ശീലുകള്‍ മൃദു മന്ത്രങ്ങള്‍ പോലെ പോഴിയുന്നുണ്ടായിരുന്നു .
പ്രഭാതം നമുക്ക് നല്‍കിയത് അവളുടെ തുടുത്ത
കവിളുകളില്‍ മുത്തം വെക്കുന്ന പകലുകള്‍ മാത്രം ആയിരുന്നില്ല .
നമ്മിലേക്കുള്ള ദൂരം ഒരാലിംഗനത്തിന്റെ
അത്രയും അടുത്തേക്ക് നമ്മുടെ മനസ്സുകള്‍ ചേരുന്ന നിമിഷങ്ങളായിരുന്നു .