എവിടെയോ വെച്ച് നാം തമ്മില്‍ കണ്ടു മുട്ടി ..
എനിക്കൊര്‍മവരുന്നില്ല ..
എങ്ങിനെയെന്ന് ..
ഭൂമിയിലൊരിടം തന്നെ ..
എന്തുകൊണ്ട് ഓര്‍മിക്കുന്നില്ല എന്ന് ചോദിക്കരുത്
കാരണം അതില്‍ കാര്യമില്ല .
എനിക്ക് നിന്നെ ആലിംഗനം ചെയ്യണം ..
ഒരിക്കല്‍ മാത്രം ..
നിന്നെയാണ് ഞാന്‍ ജീവിത കാലമത്രയും തേടിയിരുന്നത് ..
സ്നേഹം വന്നു വാതിലില്‍ മുട്ടുമ്പോള്‍
ആരെങ്കിലും കതകു തുറക്കാതിരിക്കുമോ .
ഒറ്റെക്കു ജീവിക്കാന്‍ പ്രയാസമാണ്
പക്ഷെ കാത്തിരിക്കാന്‍ അതിലും പ്രയാസമാണ് .
ഞാന്‍ ധാരാളം അനുഭവിച്ചു കഴിഞ്ഞു ..
ഇനി വയ്യ .
എന്നോടൊപ്പം ജീവിക്കൂ .
നിങ്ങള്‍ പ്രണയിക്കുമ്പോള്‍ നിങ്ങളുടെ കാര്യകാരണബുദ്ധിയും
ദൃഡനിശ്ചയവും ആത്മബലവും
ശെരിയായി പ്രവര്‍ത്തിക്കണം എന്നില്ല ..
ഞാന്‍ നിന്നോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു ..
പ്രണയത്തില്‍ ഞാനൊരിക്കല്‍ വിശ്വസിച്ചിരുന്നില്ല
പ്രണയിക്കുന്നവരെ പരിഹസിച്ചിരുന്നു .
എന്റെ വിധി ഞാന്‍ തീരുമാനിക്കുമെന്ന് ഊറ്റം കൊണ്ടിരുന്നു .
പക്ഷെ നിങ്ങള്‍ പ്രണയിക്കുമ്പോള്‍ വാക്കുകള്‍ വെറുതെയാകും .
നിന്നെ കാണുമ്പോള്‍ എന്റെ ഹൃദയം ഭ്രാന്തമായ്
തുടിക്കുന്നു ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ