ചരിത്രാതീത കാലം മുതല്‍ ജീവിത സമരങ്ങളില്‍ വിജയം വരിക്കാന്‍ മനുഷ്യര്‍ പ്രകൃതി ശക്തികളെ അഭയം തേടിയിരുന്നു .
സൂര്യനും ചന്ദ്രനും വെളിച്ചവും ഇടിയും മിന്നലും കൊടുംകാറ്റും വെള്ളപ്പൊക്കവും ജീവിതവും മരണവും എല്ലാം മനുഷ്യരില്‍ അത്ഭുതവും അമ്പരപ്പും ഉണ്ടാക്കി . പ്രകൃതിയുടെ ദുരൂഹങ്ങളായ
ഇത്തരം പ്രതിഭാസങ്ങള്‍ക്ക് മനുഷ്യര്‍ ദിവ്യമായ ഒരര്‍ത്ഥം കല്‍പ്പിച്ചു .
പ്രാജീന മനുഷ്യരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ഐഹീകങ്ങലായ ബാഹ്യ ശക്തികള്‍ അവരുടെ കണ്ണില്‍ അഭൌമ ശക്തികളായി തീര്‍ന്നു ...........
ഞാന്‍ ഇടക്കെല്ലാം മതങ്ങളെയും നിലവിലുള്ള ദൈവങ്ങളെയും (നിലവില്‍ എന്ന് പറയാന്‍ കാരണമുണ്ട് അത് പിന്നീട് വിശദീകരിക്കാം ) സംബന്ധിച്ച ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു . അക്കാലത്ത് ചില കുറിപ്പുകള്‍ എഴുതി വെച്ചത് ഈ അടുത്തകാലത്ത്
നാട്ടില്‍ ചെന്നപ്പോള്‍ വീണ്ടും കാണുവാനും ഓര്‍ക്കുവാനും ഇടയായി .
എന്നെ ഒരു നിരീശ്വര വാദിയായി ചിത്രീകരിക്കാന്‍ ഒരിടക്കാലത്ത് ആളുകള്‍ നാട്ടില്‍ ശ്രമിച്ചിരുന്നു .
ആതിനു ആക്കം കൂട്ടുന്ന ചില സംഘാടന ങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട് താനും ..
കേരള യുക്തിവാദി സംഘത്തിന്റെ ദിവ്യാല്ഭുത അനാവരണവും തട്ടിപ്പുകളും എന്ന demonstration show പലതവണയായി പല സ്ഥലത്തും സംഘടിപ്പിക്കുക വഴി ഞാന്‍ ചിലരുടെ ഒക്കെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു ...
(അമ്പട ഞാനെ എന്ന ഭാവം വന്നു പോയിട്ടുണ്ടെങ്കില്‍ മാപ്പാക്കണം )
എന്തായാലും ആ കുറിപ്പുകള്‍ വീണ്ടും പരിശോദിച്ചപ്പോള്‍ എനിക്ക് തോന്നി എന്ത് കൊണ്ട് അത് പകര്‍ത്തി കൂടാ എന്ന് ????
ഒരു തര്‍ക്കത്തിന് വേണ്ടിയോ ചര്‍ച്ചാ വിഷയമാക്കാന്‍ വേണ്ടിയോ
മതവും ജാതിയും പറഞ്ഞു തമ്മില്‍ തല്ലാന്‍ വേണ്ടിയോ അല്ല എന്റെ ശ്രമം ..
ആധികാരികമായ് ചില പുസ്തകങ്ങളുടെ പിന്‍ബലത്തോടെ നടത്തുന്ന ഈ ഉദ്യമം ഞാന്‍ ആണ് ശെരി എന്ന് പറയാനുമല്ല .
കെ ജെ എഫില്‍ ഇടക്കൊക്കെ ഇങ്ങനെയും ചിലത് വന്നോട്ടെ എന്ന് കരുതിയാണ് ..
പ്രാര്‍ഥനകള്‍ എന്തിന് എന്ന തലവാചകം താല്‍ക്കാലികമായി ഇട്ടതാണ് ..
വിഷയം മാറുമ്പോള്‍ തലവാചകവും മാറും ..
എല്ലാവരും വായിച്ചു അഭിപ്രായം പറയരുത് .
കൊള്ളാം എന്നും പറയണമെന്നില്ല ..
നല്ല ഒന്നാംതരം രചനാ ശൈലി ഉള്ളവര്‍ ഉണ്ട് ..
അവര്‍ക്കും പങ്കെടുക്കാം .
ഭാരതീയമായ കാഴ്ചപ്പാടില്‍ ആയത് കൊണ്ട് ഹിന്ദു സംസ്കാരവും ഹൈന്ദവ ദൈവങ്ങളും കടന്നു വരുന്നത് തീര്‍ത്തും ബഹുമാനത്തോടെ മാത്രമേ ഞാന്‍ കാണുകയും
എഴുതുകയും ചെയ്യുന്നുള്ളൂ ..
Memories will be very crazy at sometimes. They leave us alone when we are in the crowd. But when we are alone they come to us as a crowd.
2011 ഡിസംബർ 18, ഞായറാഴ്‌ച
2011 സെപ്റ്റംബർ 26, തിങ്കളാഴ്‌ച
മരണത്തെ കുറിച്ചുള്ള ഭയം .പേടിയുണ്ടോ ....? എങ്കില്‍ വായിക്കരുത്
മരണ ചിന്ത വളരെ ഭയാനകമാണ് .
"എല്ലാവര്ക്കും മരണമുള്ളതല്ലേ ?
അതിനെക്കുറിച്ച് ഇത്ര ആശങ്ക പെടേണ്ട കാര്യമുണ്ടോ ?" ഈ ഒരു ചോദ്യവും ഉത്തരവുമാണ് മരണത്തെ കുറിച്ച് ഞാന്‍ കണ്ടെത്തിയ ഏറ്റവും സമാധാനിപ്പിക്കാന്‍ സഹായിക്കുന്ന ഒറ്റ ചോദ്യവും ഉത്തരവും .
മരണം എന്ന വിഷയം പറയുമ്പോള്‍ തന്നെ ആളുകള്‍ പറയും നിങ്ങക്ക് വേറെ എന്തെങ്കിലും പറഞ്ഞു കൂടെ ?
വേറെ നല്ല കാര്യങ്ങള്‍ എന്തെല്ലാം കിടക്കുന്നു . പക്ഷെ ഒരുപാട് പേര്‍ മരണാസന്നനായി കിടക്കുന്ന ആളുകളെ മരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ ?
നാട്ടിലായിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ മരിക്കാന്‍ "പാകമായി " കിടക്കുന്നു എന്നറിഞ്ഞു കാണാന്‍ ചെന്നു .
അയാളുടെ അമ്മായിയമ്മ അയാളുടെ അടുത്തിരുന്നു ഒരു വേദ പുസ്തകം വായിക്കുന്നു .
ഇടയ്ക്ക് അയാളുടെ മൂക്കിന്റെ അടുത്തു കൈ വെച്ചു ശ്വാസം നിലചിട്ടുണ്ടോ എന്ന് നോക്കുന്നു . വായിക്കുന്ന പുസ്തകത്തില്‍ മരണ സംബന്ധിയായ വിഷയങ്ങളെ അപ്പോള്‍ അവരുടെ കയ്യില്‍ കിട്ടുന്നുള്ളൂ . ഈശ്വരന്‍ , സ്വര്‍ഗ്ഗം , മരണാന്തര ജീവിതം മരണ ശേഷം ആത്മാവ് എങ്ങോട്ട് പോകും
ആത്മാവിന്റെ നരക പ്രവേശനം, ആത്മാവ് , (ആത്മാവ് സ്വര്‍ഗത്തില്‍ പോകുന്ന കാര്യം അവര്‍ക്ക് വായിക്കാനേ കിട്ടുന്നില്ല )
ഇടയ്ക്ക് അയാളുടെ മൂക്കിന്‍ തുമ്പില്‍ കൈ കൊണ്ട് ചെന്ന് നോക്കുന്നു .. മരിച്ചെങ്കില്‍ ഈ വായന നിര്‍ത്താമല്ലോ ......
നമുക്ക് പ്രിയപ്പെട്ടവര്‍ എല്ലാകാലവും ജീവിച്ചിരിക്കണം എന്ന് നാം ആഗ്രഹിക്കുന്നു .
എന്നാല്‍ അവര്‍ മാരക രോഗം ബാധിച്ചു ആശുപത്രികിടക്കയില്‍ നീണ്ടകാലം കിടന്നാല്‍ മരിക്കണം എന്നും നാ ആഗ്രഹിക്കുന്നു
എന്തൊരു വിരോധാഭാസം !!!!!!!!!!!!!!!!!!!
നാം മരണത്തിനു വളരെ അടുത്താണോ ? അതോ മരണത്തില്‍ നിന്നും ഒരു പാട് ദൂരെയോ ?
പക്ഷെ നാം കുറച്ചൊക്കെ മരിച്ചു കഴിഞ്ഞു എന്നത് സത്യമല്ലേ ?എന്റെ തലയില്‍ കിളിര്‍ത്തു വന്ന മുടികള്‍ എത്രയോ തവണ ഞാന്‍ മുറിച്ചു കളഞ്ഞു .... എന്റെ ഒരു പാട് പല്ലുകള്‍ പൊഴിഞ്ഞു പോയി ... ദിവസവും ആയിരക്കണക്കിന് കോശങ്ങള്‍ എന്റെ ശരീരത്തില്‍ നശിക്കുന്നു ... എന്നിട്ടും ഞാന്‍ മരിച്ചിട്ടില്ല ,,,,
ചിലരുടെ അവയവങ്ങള്‍ മുറിച്ചു കളഞ്ഞു ,,,,,അംഗ ഭംഗം വന്നവരുടെ ശരീര ഭാഗങ്ങള്‍ എവിടെ ?
അങ്ങനെ കുറച്ചു കാലത്തിനു ശേഷമോ ഉടനെയോ തന്നെ നമ്മള്‍ മരിച്ചേക്കാം ... ആരോഗ്യം വളരെ സൂക്ഷ്മതയോടെ കൈകാരയം ചെയ്തിരുന്ന ഒരു വ്യക്തി
പെട്ടന്ന് മരിക്കുന്നു എന്നാല്‍ അലസനായി ആരോഗ്യകാര്യത്തില്‍ തീരെ ശ്രദ്ധ ഇല്ലാതിരുന്ന മറ്റൊരാള്‍
സപ്തതിയും കഴിഞ്ഞു ജീവിച്ചിരിക്കുന്നു ...
സത്യത്തില്‍ നമ്മില്‍ ഉള്ള വ്യക്തി എന്ന് പറഞ്ഞാല്‍ എന്താണ് ? നമ്മുടെ അവയവങ്ങള്‍ മുറിച്ചു മാറ്റിയാലും നാം ജീവിച്ചിരിക്കുന്നു . വ്യക്തി എന്ന നിലക്ക് നാം അപ്പോഴും പൂര്‍ണനാണ് .. നമുക്കുള്ളില്‍ ഈ അവയവങ്ങള്‍ ഒന്നും വേണ്ടാത്ത ഒരാള്‍ ജീവിച്ചിരിക്കുന്നു . നമ്മില്‍ ഒരു പൂര്‍ണ ആത്മാവുണ്ട് , നമ്മില്‍ ഒരു പൂര്‍ണ വ്യക്തി ഉണ്ട് ... അല്‍പ്പാല്‍പ്പമായി നാം മരിച്ച ശേഷം സമ്പൂര്‍ണമായി ഒരു ദിവസം മരിക്കുന്നു . നാം മരിച്ചു എന്നുറപ്പായാല്‍ ആളുകള്‍ നമ്മുടെ ഭൌതീക ശരീരവും നശിപ്പിക്കുന്നു . പക്ഷെ നാം മരിച്ച ശേഷവും നമ്മുടെ ശരീരത്തിന്റെ ഏല്ലാ ഭാഗത്തും മരണം നടക്കുന്നുണ്ടോ ?
ഹൃദയം ആണ് ആദ്യം മരിച്ചതെങ്കില്‍ നമ്മുടെ കിഡ്നി
മരിക്കുന്നില്ല . മറ്റൊരാളിലേക്ക് മാറ്റി വെച്ചാല്‍ നമ്മുടെ കിഡ്നി വീണ്ടും പ്രവര്‍ത്തിക്കും .
മരണ ശേഷം കണ്ണുകള്‍ ഉപയോഗിച്ച് മറ്റു രണ്ടു കണ്ണുകള്‍ പ്രവര്‍ത്തിപ്പിക്കാം ..
അസ്ഥികള്‍ മറ്റൊരാള്‍ക്ക് കൊടുക്കാം ... പതിറ്റാണ്ടുകള്‍ അവ വീണ്ടും പ്രവര്‍ത്തിക്കും ..
ചുരുക്കത്തില്‍ പറഞ്ഞാല്‍ മരണം എന്ന് പറയുന്നത്
ശരീരത്തിന്റെ അവസാനം എന്ന് പറയാന്‍ പറ്റില്ല .
ഒരാള്‍ മരിച്ചു എന്നിരിക്കട്ടെ . അയാളുടെ കണ്ണുകള്‍ മറ്റൊരാള്‍ക്കും ഹൃദയം വേറെ ഒരാള്‍ക്കും അസ്ഥികള്‍ ഇനി ഒരാളിലും കിഡ്നി മറ്റൊരാളിലും അങ്ങനെ എട്ടൊന്‍പതു അവയവങ്ങള്‍ നീക്കം ചെയ്ത്
മറ്റു പലരിലുമായി പിടിപ്പിച്ചു .
ദൈവം എവിടെയാണ് ഒരാളില്‍ ജീവിക്കുന്നത് ? ഹൃദയത്തിലോ ? അങ്ങനെ എങ്കില്‍ ഒരാളുടെ ഹൃദയം
മുറിച്ചെടുത്തു പകരം അവിടെ രക്തം പമ്പ് ചെയ്യുന്ന ഒരു മോട്ടോര്‍ പോലെയുള്ള ഒരു പ്ലാസ്റ്റിക് ഉപകരണം
പിടിപ്പിച്ചു . ദൈവം ഇപ്പൊ അവിടെ എന്താണ് ?
പ്ലാസ്റ്റിക് ദൈവമോ ?
ആ വ്യക്തി പിന്നീടും തന്‍റെ പ്രിയപ്പെട്ടവരേ
കൂടുതല്‍ സ്നേഹിക്കുകയും ഇഷ്ട്ട നടനെ (പ്രിത്വിരാജിനെ അല്ല അഹഹ് ഹഹ ) ആരാധിക്കുകയും ചെയ്യും . തന്‍റെ കാമുകിക്ക് ഹൃദയം കൈമാറും .. അങ്ങനെ നാം ഹൃദയം കൊണ്ട് ചെയ്യുമായിരുന്ന പലതും ആ പ്ലാസ്റ്റിക് ഹൃദയം കൊണ്ടും ചെയ്യും ..
സത്യത്തില്‍ നമ്മുടെ എന്താണ് "നാം" ??
ഞാന്‍ ഞാന്‍ ഞാന്‍ എന്ന് ആവര്‍ത്തിച്ചു പറയാറുണ്ട് നാമെല്ലാവരും ...
എന്താണ് നമ്മളിലെ ഈ നാം ?
നമുക്ക് എന്തിനെ ഒക്കെ ആണ് പേടി ?
ഭൂതം പ്രേതം പിശാചു ,ആത്മാവ് , മരണാന്തര ജീവിതം, നരകം ..
നാം ശെരിക്കും പഠനം നടത്തിയിട്ടുള്ളത് ഇതില്‍ എന്തിനെ ഒക്കെ കുറിച്ചാണ് ?
മരണം എന്ന സംഗതിയെ കുറിച്ച് വലിയ പഠനം ഒന്നും നടന്നു കണ്ടിട്ടില്ല . (എന്റെ അറിവ് ശെരിയല്ലെങ്കില്‍ തിരുത്തി , പഠനങ്ങള്‍ പുസ്തകരൂപത്തില്‍
ആക്കിയിട്ടുന്ടെങ്കില്‍ അത് കൂടി പറയണം )
നമ്മള്‍ ജീവിക്കുന്നത് അന്തവിശ്വാസികളുടെ ഒരു സമൂഹത്തിലാണ് .അവരുടെ ഒപ്പം നാം അവരെ ഒക്കെ പോലെ തന്നെ ഏറിയും കുറഞ്ഞും അന്തവിശ്വാസികളായി തന്നെ ജീവിക്കുന്നു .മരണഭയം ഇല്ലാതെയാകാന്‍
എന്താണ് ഒരു വഴി ?
നമ്മുടെ ജീവിതകാലം അത്രയും നാം അതിനു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ആകയാല്‍ മരണം എത്തുമ്പോള്‍ നിസ്സഹായതയോട് കൂടി അതിനു നാം കീഴ്പ്പെടാതെ തരമില്ല . ഈ നിസ്സഹായത ജനനം മുതല്‍ നമുക്കൊപ്പമുണ്ട് .
മനുഷ്യന്‍ എന്ത് കൊണ്ട് വര്‍ഷങ്ങളോളം നിസ്സഹായനായി ജീവിക്കുന്നു . ജനനം മുതല്‍ നമുക്ക് പരിചരണം വേണം .
കുഞ്ഞായിരിക്കുമ്പോള്‍ ഒരു കോഴികുഞ്ഞിനോട് പോലും നമ്മെ നമുക്ക് ഉപമിക്കാന്‍ കഴിയില്ല . അത്രയ്ക്ക് ദയനീയമായ നിസ്സഹായതയാണ് . പിന്നെ ബാല്യകാലം കടന്നു കിട്ടാന്‍ ആരുടെ എല്ലാം സഹായം . മരണം വരെയും മനുഷ്യന്റെ ജീവിതം നിസ്സഹായതകളുടെ ഒരു കൂമ്പാരമാണ് .
മരണം അതിശയകരമായ ഒരു സംഗതിയാണ് .
അതുമായി പൂര്‍ണമായി പരിചയപ്പെട്ടാലെ അതിനെ അതിക്രമിക്കാനുള്ള വഴി നമുക്ക് തുറന്നു കിട്ടു .
അതിനെ ഭയന്നു കൊണ്ട് അതിനെ അതിക്രമിക്കാന്‍ നമുക്ക് കഴിയില്ല . അതിജീവനം ഒരു പരിതി വരെയേ സാധ്യമാകു എന്നിരിക്കിലും .
മരണത്തെ എന്ത് കൊണ്ടാണ്
ചിത്ര കാരന്മാര് ഒരു തലയോട്ടി കൊണ്ട് വിചിത്രമായ രീതിയില്‍ വരക്കുന്നത് .
മരണം എന്ന് പറയുന്നത് ഒരു തലയോട്ടിയാണോ ?
മരണത്തിന്റെ ഭീതിതമായ ചിത്രം വരക്കുന്നവരെ കണ്ടിട്ടുണ്ട് .കണ്ണുകള്‍ ഇല്ലാത്ത പല്ലുകള്‍ കാണിച്ചുള്ള ഒരു തലയോട്ടിയായി മരണത്തെ ചിത്രീകരിക്കുന്നത് നമ്മെ വഴി തെറ്റിക്കും .
മരണത്തിനു കടിച്ചു കീറി തിന്നാന്‍ വരുന്ന പല്ലുകള്‍ എവിടുന്നു കിട്ടി . മരണം വളരെ സുന്ദരമാണ് . അതിനു പിശാചിന്റെ മണമല്ല. പിച്ചിപ്പൂവിന്റെ മണമാണ്
അതിശയിക്കേണ്ട . അല്ലെങ്കില്‍ നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ഒരു പുഷ്പ്പത്തിന്റെ
മണം മരണത്തിനു നല്‍കു ....\
അസ്തമിക്കുമ്പോള്‍ സൂര്യനും പ്രകൃതിക്കും എന്തു കൊണ്ടാണ് ഇത്ര മനോഹാരിത കൈവരുന്നത് ?
കുന്നുകളും മലകളും മരങ്ങളും സമുദ്രവും
സര്‍വ്വ വേഷഭൂഷാതികലോടെയും വന്നണിനിരക്കുന്നു .
ശാന്തിയുടെ അലൌഗീകമായ ഒരു മൌന സന്ദേശം എല്ലായിടത്തും വ്യാപരിക്കുന്നു .
മനുഷ്യന്‍ മാത്രമല്ല ജീവജാലങ്ങളും സ്വന്തം വെളിച്ചത്തിലേക്ക് മടങ്ങാന്‍ തുടങ്ങുന്നു .
നമ്മുടെ ദീപം നാം നമ്മുടെ വീട്ടുമുറ്റത്ത് തെളിയിക്കുന്നു .
മനുഷ്യന്റെ ജീവിതത്തിലും ഇങ്ങനെ ഒരു സന്ധ്യാവേളയുണ്ട്. മനുഷ്യന്‍ അവന്റെ എല്ലാ തിരക്കുകളും അവസാനിപ്പിച്ചു
നിത്യമായ ആത്മശാന്തിയില്‍ ലയിച്ചു ചേരുന്ന സമയം .
ഒരു കുഞ്ഞിനെ പോലെ അവസാന നിമിഷങ്ങളില്‍ കണ്ണും പൂട്ടി കിടന്നു ഇഹലോകം വെടിയുവാന്‍ കഴിയുമെങ്കില്‍
അതൊരു വലിയ ഭാഗ്യം തന്നെയാണ് .
നീണ്ടകാലം ഉപയോഗിച്ച തന്‍റെ പണിയായുധങ്ങള്‍ പണിപ്പുരയില്‍ തിരികെ
വെച്ചു നന്ദി പൂര്‍വ്വം പിന്‍വാങ്ങുന്ന ഒരു കര്‍ഷകനെ പോലെ, നല്ല കര്‍മങ്ങള്‍ക്ക് എന്റെ ശരീരവും മനസ്സും ഞാന്‍ ഉപയോഗിച്ചു എന്നും കൃതജ്ഞതാ നിര്‍ഭരമായ മനസ്സോടെ അതെല്ലാം തിരികെ ഈ പ്രകൃതിയിലേക്ക് മടക്കി നല്‍കുന്നു എന്നും ഉള്ള വിചാരത്തോടെ ഒരാള്‍ക്ക് മരണത്തെ പുല്‍കാന്‍ കഴിഞ്ഞാല്‍ അയാളുടെ മരണം ധന്യമായി എന്ന് പറയാം .

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച
എന്റെ ഹൃദയമേ
എന്റെ ഹൃദയമേ നീ എന്നെ എങ്ങനെയാണ് തോല്‍പ്പിക്കുന്നത്
നിന്റെ ഇണക്കം കൊണ്ടോ ...
പിണക്കം കൊണ്ടോ...
അതോ പരിഭവം കൊണ്ടോ .. ..
.ഞാന്‍ എന്നെ നിനക്കായ് എന്നേ സമര്‍പ്പിച്ചു കഴിഞ്ഞു.
കൊഴിഞ്ഞു പോയ ദിനങ്ങളുടെ ഓരോ
ഇതളുകളിലും നമ്മുടെ പ്രണയത്തിന്റെ പരാഗണങ്ങള്‍ തിളങ്ങി നിന്നിരുന്നു.
നമ്മെ ചുറ്റി കടന്നു പോയ കാറ്റിന്റെ
ചുണ്ടതും തളിരിടാന്‍ വെമ്പുന്ന
സ്നേഹത്തിന്റെ ശീലുകള്‍ മൃദു മന്ത്രങ്ങള്‍ പോലെ പോഴിയുന്നുണ്ടായിരുന്നു .
പ്രഭാതം നമുക്ക് നല്‍കിയത് അവളുടെ തുടുത്ത
കവിളുകളില്‍ മുത്തം വെക്കുന്ന പകലുകള്‍ മാത്രം ആയിരുന്നില്ല .
നമ്മിലേക്കുള്ള ദൂരം ഒരാലിംഗനത്തിന്റെ
അത്രയും അടുത്തേക്ക് നമ്മുടെ മനസ്സുകള്‍ ചേരുന്ന നിമിഷങ്ങളായിരുന്നു .

2010 ജൂലൈ 9, വെള്ളിയാഴ്‌ച
അമ്മ
അന്ന് രാത്രി അവന്‍ നാട് വിട്ടു .
അച്ചനോട് പിണങ്ങി.
അമ്മയുടെ കരയുന്ന മുഖം മാത്രം ആണ് അവനെ ഇടക്ക് ആശക്തനാക്കുന്നത്.
അമ്മ കരയുന്നത് മാത്രം അവനു സഹിക്കില്ല .
അമ്മ ഒരു പാട് കരഞ്ഞിട്ടുണ്ട് .
അന്നെല്ലാം തീരുമാനിക്കും അമ്മയെ ഇനി ഒരിക്കലും കരയാന്‍ സമ്മതിക്കരുതെന്ന്.
പക്ഷെ അമ്മ വീണ്ടും കരയും.
പണ്ട് കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ മടിയില്‍ കിടന്നു ഉറങ്ങിയിരുന്നത്
അവനു ഓര്‍മ്മ വന്നു.
അമ്മ ഒരു പഴയ സിനിമ പാട്ടിന്റെ ഈരടികള്‍ മൂളുമായിരുന്നു
"പാപം കുഞ്ഞേ നീ ചെയ്യരുതേ
ദൈവ കോപം നിന്റെ മേല്‍ ആഞ്ഞു വീഴും
ഭീഷണി എത്ര മുഴങ്ങിയാലും
നിന്റെ കൂടുകാര്‍ എത്ര പിണങ്ങിയാലും "
ജീവിതത്തില്‍ ഇന്ന് വരെ ആ ഓര്‍മ്മകള്‍
ഒരു നിധി പോലെ ഞാന്‍ സൂക്ഷിക്കുന്നു .
മുതിര്ന്നപ്പോളും
അമ്മയെ ഓര്‍ക്കുബോളൊക്കെ മനസ്സ് സ്നേഹം കൊണ്ടും സങ്കടം
കൊണ്ടും വീര്‍പ്പു മുട്ടും.
അമ്മ അറിയാതെ അമ്മയെ പോയി നോക്കി നില്‍ക്കും.
എത്ര സാധുവും നിഷ്കളങ്കയുമാണ് എന്റെ അമ്മ.
വലിയ വിദ്യഭ്യാസം ഒന്നും ഇല്ലെങ്കിലും അമ്മ പറയുന്നത്
അതേപടി സംഭവിച്ചിരുന്നത് അച്ഛന്റെ കാര്യത്തില്‍ ആയിരുന്നു.
സ്വന്തം ഇഷ്ട്ട പ്രകാരം അച്ഛന്‍ ചെയ്തു കൂട്ടുന്നതിന്റെ ഭവിഷ്യത്ത് അമ്മ മുന്‍ കൂട്ടി പറയും. പാളിച്ചകള്‍ സംഭവിക്കുമ്പോള്‍ അച്ഛന്‍ അമ്മയെ പഴിക്കും.
നീ അങ്ങനെ പറഞ്ഞത് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
അമ്മ ചിരിക്കും.
പിന്നീട് എന്റെ ജീവിതത്തിലും അമ്മ ഒരു വാക്കായി മാറി.
അമ്മ എന്ത് പറഞ്ഞാലും ഞാന്‍ അനുസരിക്കുമായിരുന്നു.
അമ്മ പറയുന്നത് പോലെ ചെയ്യുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ്.
പക്ഷെ ഇന്ന് എനിക്ക് എന്‍റെ അമ്മയെ വേദനിപ്പിക്കേണ്ടി വരും .
നാളെ നേരം വെളുക്കുമ്പോള്‍ അമ്മ ചായ ഉണ്ടാകി വെച്ച് വിളിക്കും
മോനെ ,,,ദാ ചായ ..
ചെല്ലാന്‍ വൈകിയാല്‍ അമ്മ മുറിയുടെ വാതിലില്‍ മുട്ടും
ചായ് കുടിക്കു കുഞ്ഞേ. അമ്മക്ക് ജോലിയുണ്ട്.
അമ്മ അങ്ങനെ ആണ് .
ഞാന്‍ ചായ കുടിക്കണം എന്ന് നിര്‍ബന്ധം ഉള്ളത് പോലെ.
കാരണം അടുക്കളയുടെ കോണില്‍ കെട്ടിയ തൊഴുത്തില്‍ നില്‍ക്കുന്ന
ചുവന്ന നാടന്‍ പശുവിന്റെ പാലിന് ഞാന്‍ അവകാശിയാണ് പോലും.
അവള്‍ക്കു വേണ്ടുന്ന വൈക്കോല്‍ കൊടുക്കുന്നതും
രാത്രി പിണ്ണാക്ക് കുതിര്‍ത്ത വെള്ളം കുടിക്കാന്‍ കൊടുക്കുന്നതും
മിക്കപ്പോഴും ഞാന്‍ തന്നെ.
അവള്‍ക്ക് അമ്മയെ പോലെ തന്നെ എന്നോടും പ്രിയമാണ്.
അടുത്ത് ചെന്നാല്‍ നീണ്ട നാവു കൊണ്ട് നക്കി നനയ്ക്കും.
മുഖത്ത് തടവിയാല്‍ അനങ്ങാതെ നില്‍ക്കും.
ബസ്സിന്റെ സൈഡ് സീറ്റില്‍ തന്നെ ഇടം പിടിച്ചു
ഏതോ ഫാസ്റ്റ് പാസ്സഞ്ചര്‍ ആണ്
കുമളി ബോര്‍ഡ് ആണ് കണ്ടതെന്നു തോന്നുന്നു
കണ്ടക്ടര്‍ ടിക്കറ്റ് ടിക്കറ്റ് എന്നും പറഞ്ഞു വന്നു.
പോക്കറ്റില്‍ ഉണ്ടായിരുന്നു രൂപ എടുത്തു നീട്ടി
എങ്ങോട്ടാ..?
നാട് വിട്ടവന് എങ്ങോട്ട് പോയാല്‍ എന്താ.
വായില്‍ വന്ന സ്ഥലം പറഞ്ഞു. കുമളി.
ടിക്കെറ്റില്‍ എന്തോ കുത്തി കുറിച്ച് ബാക്കി തന്ന് അയാള്‍ പോയി
നല്ല തണുപ്പുണ്ട്. ഷട്ടര്‍ താഴ്ത്തിയിട്ടു
ബസ്സിനുള്ളില്‍ കുറച്ചു യാത്രക്കാരുണ്ട്.
മിക്കവരും നല്ല ഉറക്കത്തിലാണ്.എനിക്കും ഉറക്കം വരുന്നു.
ഇപ്പോള്‍ മനസ്സ് ശൂന്യമാണ്. ഒന്നും ഓര്‍ക്കാന്‍ ഇഷ്ട്ടപെടുന്നില്ല.
ബസ് അമിത വേഗതയില്‍ ആണെന്ന് തോന്നി.
ഇടക്ക് കുഴിയില്‍ ചാടുമ്പോള്‍ യാത്രക്കാര്‍ ബസ്സിന്റെ കമ്പികളില്‍ മുറുക്കെ പിടിക്കും. കുമളിയില്‍ ഇതിനു മുന്പ് പോയിട്ടുണ്ട്. തേക്കടിയില്‍ .
അച്ഛനും അമ്മയ്ക്കും ഒപ്പം രണ്ടു മണിക്കൂറോളം ബോട്ടില്‍ ഒരു യാത്ര.
തടാകത്തിന്റെ ഇരു കരകളിലും വലിയ വൃക്ഷങ്ങള്‍ നിറഞ്ഞ കാടുകള്‍.
കൊറേ ആനകളെയും പന്നി കൂട്ടങ്ങളെയും കണ്ടു അന്ന് ത്രിപ്തി പെടേണ്ടിവന്നു.
ബസ് എത്ര മണിക്ക് കുമളിയില്‍ എത്തും എന്നറിഞ്ഞു കൂടാ
കുറഞ്ഞത് നാലു മണിക്കൂര്‍ എങ്കിലും വേണം
അത്രയും നേരം ...ഉറങ്ങാതെ ..
പകല്‍ മുഴുവനും ജോലിയില്‍ ആയിരുന്നു.
പുതിയ വീടിന്റെ പണി നടക്കുന്നു . അന്ന് രാവിലെ
അച്ഛന്‍ ഓഫീസില്‍ പോയപ്പോള്‍ കുറേയേറെ ജോലികള്‍ ഏല്‍പ്പിച്ചിരുന്നു.
പണിക്കാരുടെ ഒപ്പം ഉച്ച വരെ. ഇടക്ക് വെള്ളം കോരിയും
ഇഷ്ട്ടിക നീക്കി വെച്ചും മണല്‍ അരിച്ചും..അങ്ങനെ സമയം പോയതറിഞ്ഞില്ല.
ഉച്ച ഊണിനു വീട്ടില്‍ പോയപ്പോള്‍ അമ്മയുടെ മുഖത്ത് ഒരു പന്തികേട്.
എന്താ അമ്മെ? അമ്മ മിണ്ടുന്നില്ല.
എനിക്ക് ദേഷ്യം വന്നു. എന്താ അമ്മെ, പറ.
ഒന്നുമില്ലെടാ . ഓരോന്ന് ഓര്‍ത്തു പോയതാ ..
ഈ അമ്മയുടെ ഒരു കാര്യം. ഇടക്ക് പഴയതെല്ലാം ഓര്‍ത്തു സങ്കടപ്പെടും
പിന്നെ അന്ന് മുഴുവനും നെടുവീര്‍പ്പുകളും കണ്ണ് നീരുമാണ്.
അമ്മെ എനിക്ക് വിശക്കുന്നു.
കറി വെന്തില്ല. നീ പോയി ടി വി കാണ്.
അല്ലെങ്കില്‍ പോയി കുളിക്ക് അപ്പോഴേക്കും ചോറ് വിളമ്പാം
ഒന്ന് കുളിക്കാം . കുളി കഴിഞ്ഞു. മുറിയില്‍ കയറി വാതില്‍ അടച്ചു.
ഫാന്‍ കൂട്ടിയിട്ടു.നേരെ കട്ടിലില്‍ കയറി ഒറ്റ കിടത്തം. നല്ല ക്ഷീണമുണ്ട്.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അമ്മ വാതിലില്‍ മുട്ടി
മോനെ ചോര്‍ എടുത്തു, നീ വന്നു കഴിക്ക് , അമ്മ അല്പ്പംകിടക്കട്ടെ ,
അമ്മ ഉണ്ണുന്നില്ലേ?
പിന്നെ കഴിച്ചോളാം. അമ്മക്ക് വിശപ്പില്ല.
ഓ ശെരി. ഞാന്‍ കഴിച്ചോളാം. അമ്മ പോക്കോ.
ഞാന്‍ ഊണ് കഴിച്ചു . പാത്രങ്ങള്‍ കഴുകി അടുക്കി വെച്ചു.
വീണ്ടും പോകാനിറങ്ങി. അമ്മെ ഞാന്‍ പോകുന്നു.
മറുപടിയില്ല. അമ്മേ.....
അല്‍പ്പം ഉച്ചത്തില്‍ വിളിച്ചു . മിണ്ടുന്നില്ല.
മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നു. അമ്മ കട്ടിലില്‍ കിടപ്പുണ്ട്
അടുത്ത് ചെന്ന് വിളിച്ചു.അനങ്ങുന്നില്ല
നെഞ്ചില്‍ ഒരു ഇടി വെട്ടിയപോലെ. കുലുക്കി വിളിച്ചു .
ഒരു നിമിഷം എന്റെ കണ്ണില്‍ ഇരുട്ട് കയറി.
അല്‍പ്പം വെള്ളം കൊണ്ടുവന്നു മുഖത്ത് തളിക്കാം
അതിനു മുന്പ് ലെക്ഷ്മി ചേച്ചിയെ ഒന്ന് വിളിക്കാം.
തൊട്ടടുത്ത വീടാണ് . ചേച്ചി ഓടി വന്നു
വെള്ളം കൊണ്ടുവാ മോനെ.
ചേച്ചി മുഖത്ത് വെള്ളം തളിച്ചു
അമ്മ പതുക്കെ കണ്ണു തുറന്നു. എന്ത് പറ്റി അമ്മേ?
തല കറങ്ങിയതാണോ?
എന്തായാലും ആശുപത്രിയില്‍ കൊണ്ട് പോകാം
പെട്ടന്ന് ഞാന്‍ ഒരു ഓട്ടോറിക്ഷ വിളിച്ചു കൊണ്ട് വന്നു
അമ്മയെ താങ്ങി പിടച്ചു ഓട്ടോയില്‍ കയറ്റി. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പ്രഷര്‍ പരിശോദിച്ചു
പ്രഷര്‍ അല്‍പ്പം കൂടുതലാണ്. മരുന്ന് കൊടുത്തു. അന്ന് വൈകുന്നേരം വരെ
അമ്മയുടെ കൂടെ ആശുപത്രിയില്‍. ഒന്ന് രണ്ടു ബന്ധുക്കള്‍ കാണാന്‍ വന്നു.
അച്ഛന്‍ വൈകിട്ട് വരുമല്ലോ.. ഓഫീസിലേക്ക് വിളിച്ചു പറയാന്‍ ഒന്നും പോയില്ല.
വളരെ വൈകിയാണ് അന്ന് രാത്രി അച്ഛന്‍ വന്നത് .
അച്ഛന്‍റെ മുഖം ആകെ ഇരുണ്ടിരുന്നു .
വന്നപ്പോള്‍ തന്നെ എന്നെ തുറിച്ചു നോക്കി.ദേഷ്യത്തില്‍ അകത്തേക്ക് പോയി.
അമ്മയോടെന്തോ പറഞ്ഞു. പ്രതികരണം ഇല്ലാത്തതിനാല്‍ തിരികെ എന്റെ അടുക്കല്‍ വന്നു .
ഡാ.. ഒറ്റ വിളി.
നീ എന്താ പണിക്കാര്‍ക്ക് കൂലി കൊടുക്കാഞ്ഞത് ?
രാത്രി ഞാന്‍ വരുന്നത് വരെ എന്നെ നോക്കി അവര്‍ ടൌണില്‍ തന്നെ ഉണ്ടായിരുന്നു. നാണക്കേടായി പോയി .
നിന്റെ കൈയ്യില്‍ തന്ന പൈസ എവിടെ ?
കൊണ്ടേ കളഞ്ഞോ ?
അച്ഛാ. അത് ..
നിനക്ക് വേറെ എന്താ പണി ?
തോന്നിയത് പോലെ നടക്കാന്‍ ഇവിടെ പറ്റില്ലാ..
ഇറങ്ങി പൊക്കൂടെ... എവിടാന്ന് വെച്ചാല്‍.അച്ഛന്‍ കത്തി കയറുകയാണ് .
അമ്മ എവിടെ ? ഞാന്‍ എന്റെ അമ്മയെ തിരഞ്ഞു.
ഒന്നും മറുത്തു പറയാന്‍ തോന്നിയില്ല. എന്നിലെ കൌമാരക്കാരന്
ആകെ വേദനിച്ചു ..എന്റെ അമ്മ എവിടെ ?അമ്മക്ക് വയ്യ ..
അകത്തൊരു ഞരക്കം.
അമ്മക്ക് അച്ഛനോട് എന്തോ പറയണം എന്നുണ്ടാകും.
എന്റെ നിരപരാധിത്വം ഇപ്പോള്‍ അമ്മയുടെ കൈകളിലാണ് .
എനിക്ക് എന്‍റെ അമ്മയുടെ സംരക്ഷണം വേണം .
എന്നെ ഒന്ന് സമാധാനിപ്പിക്കുക എങ്കിലും ചെയ്യമ്മേ..
അമ്മെ
അമ്മേ...ഞാന്‍ നിരാശ്രയനായി മനസ്സ് കൊണ്ട് അമ്മയെ വിളിച്ചു കരഞ്ഞു.
അമ്മയെ തിരഞ്ഞെന്റെ കണ്ണുകള്‍ ചുറ്റി നടന്നു .
അമ്മക്ക് സുഖമില്ലല്ലോ .. കിടക്കെട്ടെ .. അമ്മ ഇനി ഇതിന്റെ പേരില്‍ കരയേണ്ട ..
ഒന്നും മിണ്ടാതെ മുറിക്കുള്ളില്‍ കയറി കതകടച്ചു ..
അച്ഛന്‍ വീണ്ടും എന്തൊക്കെയോ പറയുന്നു ..
എന്‍റെ മനസ്സ് വേര്‍പെട്ട പട്ടം പോലെ അലഞ്ഞു തിരഞ്ഞു.
വീട് തനിക്ക് ക്ഷണ നേരം കൊണ്ട് അന്യമായി.
ജനാല തുറന്ന് എന്‍റെ പ്രിയപെട്ട പാരിജാതത്തെ നോക്കി.
ഞാന്‍ മിക്കപ്പോഴും സങ്കടം പറയുന്നത് അവളോടാണ്.
തണുപ്പത്ത് അവള്‍ കണ്ണും പൂട്ടി നില്‍ക്കുകയാണ്.
ഇലകളില്‍ മഴത്തുള്ളികള്‍ പൊഴിയുന്ന ശബ്ദം. മഴ പെയ്യുന്നുണ്ടോ ?
ചിലപ്പോള്‍ മഞ്ഞു പെയ്യുന്നതായിരിക്കും.
കരച്ചില്‍ വരുന്നുണ്ട് ..
നീ ഇത്തവണ കൂടി കഷമിക്ക്. ഞാന്‍ ഒന്ന് കരഞ്ഞോട്ടെ. ഒരിക്കല്‍ കൂടി മാത്രം .ഇനി ഉണ്ടാകില്ല . നിസ്സബ്ദമായ് നിന്ന് കരഞ്ഞു.
മനസ്സിലെ ബന്ധങ്ങളും കെട്ടുപാടുകളും ക്ഷണ നേരം കൊണ്ട്
പാറിപ്പറന്നു പോയി ..
ഇപ്പോള്‍ ശൂന്യതയാണ് . ഞാന്‍ പെട്ടന്ന് ഒറ്റക്കായത് പോലെ
അച്ഛന്‍ പറഞ്ഞത് ഇറങ്ങി പോകാനല്ലേ. ഇറങ്ങി പോകാം .. എനിക്ക് പുറത്തേക്കുള്ള വഴി തുറന്നു കിട്ടിയിരിക്കുന്നു.
സ്വതന്ത്രമായി പോകാം .. ഇന്ന് രാത്രി തന്നെ ..അമ്മ മാത്രമാണ് എന്റെ മനസ്സില്‍ .
അമ്മ കരയുമോ ? വേണ്ട ഒന്നും ഓര്‍ക്കേണ്ട ..ചിലപ്പോള്‍ ഞാന്‍ വീണ്ടും
ഇവിടെ കെട്ടിയിടപ്പെട്ടേക്കാം .കാര്യമായി ഒന്നും എടുക്കാനില്ല . ...ഒരു തോള്‍ സഞ്ചിയും ഒരു ബുക്കും പേനകളും എന്‍റെ രണ്ടു ഡയറികളും . മറ്റുള്ളതെല്ലാം അച്ഛന്‍ വാങ്ങി തന്നതാണ്
അന്ന് രാത്രി ആരും ഒന്നും കഴിച്ചില്ല .. ആരും സംസാരിക്കുന്നതും കേട്ടില്ല .
ആരോ ലൈറ്റുകള്‍ അണച്ചു . ഉമ്മറത്ത് മാത്രം വെട്ടമുണ്ട് .
അച്ഛന്‍ പണിക്കാര്‍ക്ക് കൂലി കൊടുക്കാന്‍ തന്ന പണം മേശപ്പുറത്തു വെച്ചു.
കഴിഞ്ഞ അവധിക്കാലത്ത് അമ്മാവന്‍ വാങ്ങി തന്ന പാന്റ്സും ഷര്‍ട്ടും എടുത്തിട്ടു. സ്കൂളില്‍ നിന്നും ടൂര്‍ പോകുമ്പോള്‍ ചിലവാക്കാന്‍ കരുതി വെച്ചിരുന്ന പണം എടുത്തു പോക്കറ്റില്‍ വെച്ചു .
അമ്മയോട് മനസ്സാ മാപ് പറഞ്ഞു ...അമ്മയുടെ
ഒരു ചെറിയ ഫോട്ടോ കൂടി എടുത്തു പേഴ്സില്‍ വെച്ചു ..
ശബ്ദം ഉണ്ടാക്കാതെ കതകടച്ചു .. ഞാന്‍ വീട് വിട്ടു പോവുകയാണ് ..
മനസ്സില്‍ വിങ്ങല്‍ നിറഞ്ഞു . കണ്ണുനീര്‍ ഒഴുകിയിറങ്ങി .
താന്‍ ഓമനിച്ചു വളര്‍ത്തിയ നിശാഗന്ധി തന്നെ നോക്കിനില്‍ക്കുന്നു .
ഞാനും നീയും ഇനി ഒറ്റക്കാണ് . സാരമില്ല എന്നെങ്കിലും തിരികെ വരുമ്പോള്‍ കാണാം .
നീ തന്ന സ്നേഹത്തിനും കരുതലിനും ഒന്നും പകരമാകില്ല. അവളെ ഒന്ന് ചുംബിക്കണം എന്നുണ്ടായിരുന്നു . അവള്‍ ഇലകള്‍ ആട്ടി തന്നെ വിളിക്കുന്നത് പോലെ .പക്ഷെ സമയമില്ല .
സമയം രണ്ടു മണിയോടടുക്കുന്നു ഇപ്പോള്‍ ചെന്നാല്‍ ഏതെങ്കിലും ദീര്‍ഗ്ഗ ദൂര വണ്ടികള്‍ കിട്ടും .. ഇല്ലെങ്കില്‍ ചെങ്ങന്നൂരില്‍ നിന്നും ട്രെയിന്‍ പിടിക്കാം ..
എങ്ങോട്ട് എന്ന ചിന്ത ഉണ്ടായിരുന്നില്ല , എങ്ങോട്ടെങ്കിലും പോയാല്‍ മതി ..
തിരിഞ്ഞു നോക്കാതെ നടന്നു.
പക്ഷെ ചെന്ന് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. ആദ്യം നിര്‍ത്തിയ ബസ്സില്‍ തന്നെ കയറി . ഞാന്‍ ഇപ്പോള്‍ സ്വതന്ത്രന്‍ ആയി .. പക്ഷെ എന്തെല്ലാമോ പിന്നില്‍ നിന്നും പിടിച്ചു വലിക്കുന്നു ..
ബന്ധങ്ങള്‍ ആണ് .. എനിക്ക് പ്രകൃതി ഉണ്ടായ കാലം മുതല്‍ എന്റെ അമ്മയാണ് എല്ലാം .. എത്ര കഷ്ട്ടപ്പാടുകള്‍ സഹിച്ചു..... ഓര്‍മ്മകള്‍ ഈറനണിയിനച്ചു കൊണ്ട് ഒന്നൊന്നായി കടന്നു വരുന്നു.കണ്ണ് നിറഞ്ഞത് ആരും കണ്ടു കാണില്ല .
പെട്ടന്ന് ബസ്സ് നന്നായി ഒന്ന് കുലുങ്ങി ..
യാത്രക്കാരെല്ലാം ഉണര്‍ന്നു...
ബസ് നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങി .. കണ്ടക്ടര്‍ ഒപ്പം ചെന്നു.
അല്‍പ്പനേരം ഡ്രൈവര്‍ ബസിനടിയില്‍ എന്തൊക്കെയോ പരിശോദിച്ചു.
ആക്സില്‍ പോയതാ . ബസ് പോകില്ല . എല്ലാവരും ഇറങ്ങിക്കോ
ഡ്രൈവര്‍ വിളിച്ചു പറഞ്ഞു .
ഞാന്‍ വാച്ചില്‍ നോക്കി. മൂന്നു മണി .. വെട്ടം വീഴാന്‍ ഇനിയും ഒരുപാടു നേരമുണ്ട്. യാത്രക്കാര്‍ ആരും ഒന്നും മിണ്ടുന്നില്ല .
എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരിക്കുന്നു ...
ഇറങ്ങിക്കോ ..വേറെ ബസ്സ് വന്നാല്‍ നിര്‍ത്തി തരാം .. കണ്ടക്ടര്‍ എല്ലാവരോടുമായി പറഞ്ഞു ..
ഞാന്‍ ഷട്ടര്‍ ഉയര്‍ത്തി പുറത്തേക്കു നോക്കി ..തിരുവല്ല അടുത്ത് കാണും ..
തിരുവന്‍വണ്ടൂര്‍ ആണെന്ന് തോന്നുന്നു ...അതോ കുറ്റൂരോ ?
മനസ്സിനൊരു ഉണര്‍ച്ച .അതുവരെ ഉണ്ടായിരുന്ന വിമ്മിഷ്ട്ടം മനസ്സില്‍ നിന്നും പോയ്പ്പോയിരിക്കുന്നു ..ഉന്മേഷം തോന്നുന്നു ..
ബസ്സിനു പുറത്തിറങ്ങിയപ്പോള്‍ നല്ല തണുത്ത കാറ്റ് വീശി .
ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും അല്‍പ്പം നടന്നു ..
തോളത് തൂങ്ങുന്ന ബുദ്ധി ജീവി സഞ്ചിയില്‍ ഒരു ബൂക്കുണ്ട്
ഗുര നിത്യ ചൈതന്യ യതിയുടെ ഭാരതീയ മനശാസ്ത്രം ...
അത് മാത്രമേ എടുത്തു വെക്കാന്‍ തോന്നിയുള്ളൂ ..
മാസങ്ങളായി ഞാന്‍ ആവര്‍ത്തിച്ചു വായിക്കുന്ന പുസ്തകം .. മിക്കപ്പോഴും വായിച്ചതു അപ്പോള്‍ തന്നെ മറന്നു പോകും .. അത്ര ആഴമുള്ള പഠനങ്ങളാണ്.
സാധാരണക്കാരന് മനസിലാക്കാന്‍ തീരെ പ്രയാസം ..
അതൊപ്പം കൊണ്ട് പോന്നു .. എനിക്ക് എന്നെ തന്നെ മനസിലാകാത്ത
ഒരു ഘട്ടത്തിലാണ് ഇപ്പോള്‍.
ബസ്സില്‍നിന്നും ഇറങ്ങിയ യാത്രക്കാര്‍ അവിടെയും ഇവിടെയും കൂട്ടം കൂടി നില്‍പ്പുണ്ട്.
ഒരാള്‍ വഴിവിളക്കിന്റെ വെട്ടത്തില്‍ പഴയ പത്രം മറിച്ചു നോക്കി നില്‍ക്കുന്നു ...
ഏതെങ്കിലും ബസ് വന്നാല്‍ കയറ്റി വിടാം എന്ന് കണ്ടക്ടര്‍ ആവലാതി
പറയുന്ന യാത്രക്കാരോട് ഇടക്ക് ഉറക്കെ പറയുന്നുണ്ട് .
ഒന്ന് രണ്ടു ചരക്കു ലോറികള്‍ കടന്നു പോയി .
എതിര്‍ ദിശയിലേക്ക് ചില ബസ്സുകള്‍ വരുന്നുണ്ട് . ഇനി എത്ര നേരം കാത്ത് നില്‍ക്കണമോ ആവോ . ഞാനും വഴിവിളക്കിന്റെ ചുവട്ടിലേക്ക് മാറിനിന്നു.
യാത്രക്കാര്‍ ഉറക്കച്ചടവിലാണ്. തണുപ്പിന്റെ അലോസരത്തില്‍ ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു . അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.
തന്റെ ഉള്ളിലും ഒരു കുഞ്ഞു കരയുന്നുണ്ടോ . അമ്മയുടെ വാല്‍സല്യം നുകര്‍ന്ന്,
അമ്മ പാടുന്ന പാട്ട് കേട്ട് ഉറങ്ങാറുള്ള ഒരു കുഞ്ഞ് .. ഓര്‍മ്മകള്‍ വീണ്ടും തിരക്കിട്ട് കയറി വരുന്നു . ഒന്നും ഓര്‍ക്കേണ്ട . നിയോണ്‍ വെട്ടം തലയ്ക്കു മുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു .
തോള്‍ സഞ്ജി തുറന്നു. കൈയ്യില്‍ തടഞ്ഞതു യതിയാണ് . തുറന്നപ്പോള്‍ കിട്ടിയ പേജ് വായിച്ചു തുടങ്ങി ...
"ആദ്യത്തെ ഒന്നു രണ്ടു വര്ഷം നമ്മുടെ ജീവിതത്തിലെ ഒരേ ഒരു കൂട്ടുകാരി ഈ അമ്മയാണ് . അമ്മയെന്ന് വിളിക്കുന്നുണ്ടെങ്കിലും കുട്ടിത്തം മാറിയിട്ടില്ലാത്ത ഒരു സ്വപ്ന ജീവി . അവരുടെ കണ്ണ് കൂടെ കൂടെ നിറയും, ഉള്ളില്‍ വിതുംബലുണ്ടാകും . ഏതോ മോഹ ഭംഗം കൊണ്ട് ജീവിതം കൈവിരലുകളില്‍ നിന്ന് വഴുതിപോകുന്നതായി തോന്നുന്ന നിരാലംഭയായ ഒരു സ്ത്രീ . അവരുടെ എല്ലാ ദുഖത്തിനും സാക്ഷിയായിരിക്കേണ്ടുന്നത് അവര്‍ നെഞ്ചത്ത് അടക്കി പിടിച്ചിരിക്കുന്ന ശിശുവായിരിക്കും .....വാല്സല്യത്തിന്റെയും കരുതലിന്റെയും സ്നേഹ വായ്പ്പിന്റെയും ശ്വാസം മുട്ടിക്കുന്ന ആദ്യത്തെ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നത് ആ അമ്മയായിരിക്കും ..."
എന്റെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞൊഴുകി ..
വഴിയരുകില്‍ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടു .. മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാന്‍ എകനായി ..
എനിക്ക് ആരെങ്കിലും ഒക്കെ വേണം ..
അമ്മ തന്നെ വേണം..
അമ്മയുടെ പാട്ട് ഒഴുകി വരുന്ന പോലെ ..
അമ്മയുടെ സാരിയുടെ തലപ്പ് പുതച്ച് അമ്മയോട് ചേര്‍ന്നിരുന്ന നിമിഷങ്ങള്‍ ..
ഹൃദയത്തിനുള്ളില്‍ എവിടെ നിന്നോ സ്നേഹ മസൃണമായ ഒരു വിളി ,,
മോനെ ..
ചായ എടുത്തു വെച്ചിരിക്കുന്നു .. വന്നു കുടിക്കു ..
അമ്മക്ക് പണിയുണ്ട് ..
ദാ വരുന്നമ്മെ..
ഞാന്‍ അറിയാതെ പറഞ്ഞു പോയി ..
തന്റെ എല്ലാ സങ്കടങ്ങളും അവസാനിച്ചിരിക്കുന്നു ..തന്റെ മുന്നില്‍ എല്ലാ വഴികളും തുറക്കപ്പെട്ടിരിക്കുന്നു .മനസ്സ് കെട്ടി പൊക്കിയ കപട നാടക രംഗം കഴിഞ്ഞു. ക്ഷണ നേരം കൊണ്ട് ഞാന്‍ ഒരു കുട്ടിയായ് മാറി. അനുസരണ കേടും കുസൃതികളും കുറുമ്പുമുള്ള എന്റെ അമ്മയുടെ മോന്‍.
അച്ഛനും അമ്മയും സഹോദരങ്ങളും ഉള്ള ഞാന്‍ അനാഥനെ പോലെ ഈ പെരുവഴിയില്‍ നില്‍ക്കുന്നു .
യതിയുടെ പുസ്തകം നെഞ്ചോട് ചേര്‍ത്തു വെച്ചു..
തിരിഞ്ഞു നോക്കാന്‍ പോലും മനസ്സ് അനുവദിക്കുന്നില്ല ..
ബസ്സിനെയും യാത്രക്കാരെയും വിട്ടു തിരികെ നടന്നു.
അല്ല ഓടുകയാണ് ഞാന്‍..
അമ്മ ഉണരുന്നതിനു മുന്പ് വീട്ടിലെത്തണം ..

2010 ജൂൺ 10, വ്യാഴാഴ്‌ച
പുരുഷന്‍
വാളന്‍പുളി പോലെ ഒരുത്തന്‍
ടി ഷര്‍ട്ടില്‍ അച്ചടിച്ച വൃത്തികെട്ട പദങ്ങള്‍.
പിന്നില്‍ ഊര്‍ന്നു കിടക്കുന്ന പാന്റ്സ്
ചെമ്പിച്ചു പിഴച്ച മുടി നാരുകള്‍
തലേന്ന് അടിച്ച പട്ടച്ചാരായം,
പുളിച്ച ഗന്ധം.
കണ്ണിലെ കപടത കാണാതിരിക്കാന്‍
കൊരക്കുന്ന കൂളിംഗ് ഗ്ലാസ്.
അവന്റെ
റാഡോ വാച്ചില്‍
ഭൂമിയുടെ സമയം തെറ്റിയ സൂചികള്‍.
ചെകുത്താന്‍ വരഞ്ഞു കീറിയ
ചെളി കയറിയ നഖങ്ങള്‍.
ഇളിച്ചപ്പോള്‍ വെന്തു കരിഞ്ഞ
മാംസം പോലെ നരകം
പിടയുന്ന വായ.
ചിലച്ചപ്പോള്‍ കാമാന്തന്റെ
പിടയുന്ന വാക്കുകള്‍ .
വെറുത്തു പിന്‍ തിരിഞ്ഞോടി
അന്ന് വീട്ടില്‍ പോയിരുന്നതാണ്
പിന്നെ വീട് തന്നെ ശരണം.

സ്ത്രീ
വീട്ടിലംഗങ്ങള്‍ അഞ്ചാറു പേര്‍
അമ്മ തളര്ന്നതും അച്ഛന്‍ മരിച്ചതും
പിന്നെ പിഞ്ചു കിടാങ്ങളും
വിടരാന്‍ മറന്ന പൂമൊട്ടു പോലവളും
കാലത്ത് പട്ടിണി കോലം
ഉച്ചക്ക് അയല്‍ക്കാരന്റെ
കഞ്ഞിവെള്ളം ദാനം
രാത്രിയില്‍ ദീന നിലവിളി
അമ്മയുടെ പ്രാക്കില്‍
വിശപ്പും വേദനിക്കും വെറുപ്പും .
ഒറ്റക്ക് പോയി തെണ്ടാന്‍ വയ്യെങ്കില്‍
കൂട്ടിനു കുരുന്നുകളുണ്ട് പോല്‍
കൊണ്ട് പോ...
നാശം പിടിച്ചവള്‍
ഇറ്റു വറ്റു തിന്നിട്ടു നാളേറെയായ് .
അമ്മക്ക് വേണ്ടെങ്കില്‍ പിന്നെ
ഈ മകള്‍ക്കെന്തിനു നാണവും മാനവും
തെണ്ടി നോക്കാം
ഇനി കുടുംബം പുലരുവാന്‍
വേണ്ട കൂട്ടിനു കുരുന്നുകള്‍
പട്ടിണി കോലങ്ങള്‍.
പൊട്ടി വീണെന്ന് തെരുവില്‍
കമന്റുകള്‍ നല്ല പുത്തന്‍
ചരക്കെന്നു കാണികള്‍.
കൈ നീട്ടി നോക്കി
കരഞ്ഞു കണ്ണീരില്‍
തൊട്ടു തലോടി നോക്കി
ചിലമൂത്ത പിരാന്തുകാര്‍
അമ്മക്ക് വേണം മരുന്നുവാങ്ങാന്‍
ഒട്ടിയവയറുമായ് കൂടപിറപ്പുകള്‍.
പെട്ടന്ന് വീടണയണം
ഇനി ഒട്ടു കഴിഞ്ഞാല്‍
സന്ധ്യ വരും
പൊയ്‌മുഖ മണിഞ്ഞ
രാവെന്നുമവള്‍ക്ക് പേടി സ്വപ്നം
ചില്ലറകള്‍ ചേര്‍ത്തെണ്ണി
വേഗം നടന്നവള്‍
മുഴുജന്മം നടന്നാലും തീരില്ലി ദൂരം
വിഷപ്പല്ല് രാകി മിനുക്കി
ലോകം വെറുമൊരു പെണ്ണിന്നു വേണ്ടി
അന്നന്തി നേരം.
മാനം കെടുത്തിയവളെ
മാനം കെടാത്തവര്‍
ഇരുളിന്‍ പുതപ്പില്‍
വീണു കിടന്നവള്‍
തെണ്ടിയ ചില്ലറ
ഒട്ടു ദൂരെ തെറിച്ചു പോയ് .
തപ്പി പെറുക്കവേ
ആര്‍ത്തിപണ്ടാരം എന്നാര്‍ത്ത് വിളിച്ചവര്‍
വീശിയെറിഞ്ഞു പെട്ടന്നന്ജ്ജാര്നോട്ടുകള്‍
കൂലിക്ക് മാനം കെടുത്തിയ പോലവര്‍
ഒരു പെണ്ണ് കൂടി
പിഴച്ചു
ലോകം പെണ്ണിനെ
മാത്രം പഴിച്ചു .
അമ്മ തളര്ന്നതും അച്ഛന്‍ മരിച്ചതും
പിന്നെ പിഞ്ചു കിടാങ്ങളും
വിടരാന്‍ മറന്ന പൂമൊട്ടു പോലവളും
കാലത്ത് പട്ടിണി കോലം
ഉച്ചക്ക് അയല്‍ക്കാരന്റെ
കഞ്ഞിവെള്ളം ദാനം
രാത്രിയില്‍ ദീന നിലവിളി
അമ്മയുടെ പ്രാക്കില്‍
വിശപ്പും വേദനിക്കും വെറുപ്പും .
ഒറ്റക്ക് പോയി തെണ്ടാന്‍ വയ്യെങ്കില്‍
കൂട്ടിനു കുരുന്നുകളുണ്ട് പോല്‍
കൊണ്ട് പോ...
നാശം പിടിച്ചവള്‍
ഇറ്റു വറ്റു തിന്നിട്ടു നാളേറെയായ് .
അമ്മക്ക് വേണ്ടെങ്കില്‍ പിന്നെ
ഈ മകള്‍ക്കെന്തിനു നാണവും മാനവും
തെണ്ടി നോക്കാം
ഇനി കുടുംബം പുലരുവാന്‍
വേണ്ട കൂട്ടിനു കുരുന്നുകള്‍
പട്ടിണി കോലങ്ങള്‍.
പൊട്ടി വീണെന്ന് തെരുവില്‍
കമന്റുകള്‍ നല്ല പുത്തന്‍
ചരക്കെന്നു കാണികള്‍.
കൈ നീട്ടി നോക്കി
കരഞ്ഞു കണ്ണീരില്‍
തൊട്ടു തലോടി നോക്കി
ചിലമൂത്ത പിരാന്തുകാര്‍
അമ്മക്ക് വേണം മരുന്നുവാങ്ങാന്‍
ഒട്ടിയവയറുമായ് കൂടപിറപ്പുകള്‍.
പെട്ടന്ന് വീടണയണം
ഇനി ഒട്ടു കഴിഞ്ഞാല്‍
സന്ധ്യ വരും
പൊയ്‌മുഖ മണിഞ്ഞ
രാവെന്നുമവള്‍ക്ക് പേടി സ്വപ്നം
ചില്ലറകള്‍ ചേര്‍ത്തെണ്ണി
വേഗം നടന്നവള്‍
മുഴുജന്മം നടന്നാലും തീരില്ലി ദൂരം
വിഷപ്പല്ല് രാകി മിനുക്കി
ലോകം വെറുമൊരു പെണ്ണിന്നു വേണ്ടി
അന്നന്തി നേരം.
മാനം കെടുത്തിയവളെ
മാനം കെടാത്തവര്‍
ഇരുളിന്‍ പുതപ്പില്‍
വീണു കിടന്നവള്‍
തെണ്ടിയ ചില്ലറ
ഒട്ടു ദൂരെ തെറിച്ചു പോയ് .
തപ്പി പെറുക്കവേ
ആര്‍ത്തിപണ്ടാരം എന്നാര്‍ത്ത് വിളിച്ചവര്‍
വീശിയെറിഞ്ഞു പെട്ടന്നന്ജ്ജാര്നോട്ടുകള്‍
കൂലിക്ക് മാനം കെടുത്തിയ പോലവര്‍
ഒരു പെണ്ണ് കൂടി
പിഴച്ചു
ലോകം പെണ്ണിനെ
മാത്രം പഴിച്ചു .
2010 ജൂൺ 6, ഞായറാഴ്‌ച
ഒരു പുല്ലു പാട്ട്
പാഷാണത്തില്‍ കല്ല് കടിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
മാമരം പൂമരം കുത്തി മറിയുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
പേമാരി പെയ്തവ പൊട്ടി ത്തെറിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
കാലനും കൂമനും കൂകി വിളിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
കുത്തിയും വെട്ടിയും കൊല്ലാതെ കൊല്ലുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
ഉത്തരം മുട്ടിയോന്‍ കൊഞ്ഞനം കുത്തുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
ചന്ത കടവിലെ അമ്മച്ചി പെറ്റത്രേ
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
അന്തി കൂരാപ്പിനു പെണ്ണൊരുപ്പെട്ടത്രേ
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
മൂരാച്ചി മൂദേവി മുറ്റം നിറയുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
ചത്തവരൊക്കെ ചമഞ്ഞു കിടക്കുന്നു
ദേവി ഞാനൊന്നു ചത്തോട്ടെ .*******************************************************************************
ഇത് വായിച്ചു കഴിഞ്ഞു ജീവിച്ചിരിക്കുന്നവര്‍ക്കൊക്കെ എന്റെ നമസ്ക്കാരം .
എങ്ങനെയും വായിക്കാം. വിമര്‍ശിക്കാം .
ഒരപേക്ഷ ...ഇതെന്താണെന്ന് മാത്രം ചോതിക്കരുത് .
എനിക്ക് വിശദീകരണം ഇല്ല .
എങ്കിലും പറയാം ....
ഞങ്ങളുടെ നാട്ടില്‍ "ദബ്ബുസുഗി" എന്ന ഇരട്ടപെരുള്ള
ഒരു വയസ്സി ഭ്രാന്തി ഉണ്ട്.
ഒരു പശു കുട്ടി ആണ് അവരുടെ എല്ലാം .
അതിനെ മേയ്ക്കുമ്പോള്‍ അവര്‍ ഒരു വടിയും വീശി നിന്ന് തുള്ളി പാടുന്ന പാട്ടാണിത് .
ആര്‍ക്കും മനസിലാകാത്ത അവരുടെ വികാരം ആകണം ഈ വരികള്‍
ഒന്ന് രണ്ടു മൂന്നു വരികളില്‍ ഞാന്‍ കൈ കടത്തിയിട്ടുണ്ട്.
കാരണം അവര്‍ പാടുന്നത് ഒരിക്കലും മനസിലാകാത്ത ഒരു മുക്ക്രയോടെ ആണ് .
ഭ്രാന്തി എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു .
********************************************************************************

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എസ് . ബി . ടി യും ഞാനും പിന്നെ ചൂലും
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...
-
ആദ്യം ചിരി ചോദിച്ചു . പിന്നെ കുട ചോദിച്ചു . ഇന്ന് കിടക്ക ചോദിച്ചു . നാളെ കിടപ്പാടം ചോദിക്കും . മറ്റന്നാള്‍ നിനക്ക് സര്‍ക്കാര്‍ ജോല...
-
ഇന്നലെ ഞാന്‍ നിന്റെ പ്രണയിനിയെ കണ്ടു .. അവള്‍ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയൂമാണ് ഒരു മകനും മകളും ... എന്നെ കണ്ടയുടന്‍ അവ...
-
എനിക്കിപ്പോള്‍ വയസ്സ് ഇരുപത്തി എട്ട് . വിവാഹിതന് . ഏര്‍ലി മാര്യേജ് ആണ് . അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നിയത് . സാധാരണ ലേറ്റ് ...