Memories will be very crazy at sometimes. They leave us alone when we are in the crowd. But when we are alone they come to us as a crowd.
2012 ഓഗസ്റ്റ് 21, ചൊവ്വാഴ്ച
ജെദ്ദ മുകുന്ദന്‍ ജയിലില്‍
പത്തു വര്‍ഷങ്ങള്‍ക്കു മുന്പ് ..
ജെദ്ദയിലെ അനധികൃത താമസക്കാരെ
പാര്‍പ്പിക്കുന്ന തര്‍ഹീലില്‍ ഇടിച്ചു കയറി ചെന്ന്
താമസമുറപ്പിച്ച ഒന്‍പതു ദിവസങ്ങള്‍ ....
ഒന്‍പതു നരകങ്ങള്‍ കടന്ന് ഒടുക്കം ഇന്ത്യയിലെത്തി ... രാജ്യ തലസ്ഥാനത്ത് ...
*************************************************************
പകല്‍ വര്‍ത്തമാനം പറഞ്ഞും ചിരിച്ചും മൌനമായിരുന്നും സമയം കളയും ..
consulate -ല്‍ നിന്നും ആള് വന്നു എന്ന് ആരെങ്കിലും മനസ്സില്‍ പറഞ്ഞാല്‍ മതി ഇന്ത്യക്കാരെല്ലാം അടച്ചു കിടക്കുന്ന ജയിലിന്റെ ഇരുമ്പ് കവാടത്തില്പോയി ഉന്തും തള്ളുമുണ്ടാക്കി ഒരു ക്യൂ പോലെ ഒന്ന് രൂപം കൊടുക്കും ..
കുറെ നിമിഷങ്ങള്‍ ....... ആരോ വെറുതെ പറഞ്ഞതാണ് ...എന്നെങ്ങാനും മറ്റൊരാള്‍ പിറുപിരുതാല്‍ എല്ലാവരും തിരിഞ്ഞു നടക്കും ...... നിരാശയും
ദുഖവും സങ്കടവും ... ആരോടൊക്കെയോ ഉള്ള ദേഷ്യവും .......
പാക്കിസ്ഥാനികളും ഇന്ത്യക്കാരും ബര്‍മക്കാരും
ഇന്‍ഡോനേഷ്യക്കാരും എല്ലാം തിക്കി തിരക്കി
തലങ്ങും വിലങ്ങും കിടക്കുന്ന വലിയ ഓടിട്ടൊറിയം പോലെയുള്ള ജൈയിലുകള്‍ തര്‍ഹീലില്‍ നിരവധിയാണ് ..
വലിയ കടവാവലുകള്‍ പോലെ അങ്ങിങ്ങ് രണ്ടു മൂന്നു exhoust ഫാനുകള്‍ കറങ്ങിയും കറങ്ങാതെയും ...
പ്രാഥമീക കൃത്യ ങ്ങള്‍ക്കായി കക്കൂസുകള്‍ പോലെ എന്തോ ചില കുടുസ്സു മുറികള്‍ .. അഞ്ചു വീതം പരസ്പ്പരം എതിര്‍വശങ്ങളില്‍ ..
കീറിപ്പറിഞ്ഞ തുണികള്‍ വാതിലുകളില്‍ തൂക്കിയിട്ടിരിക്കുന്നു ...
മലിന ജലം കെട്ടി കിടക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന അത്തരം ഇടങ്ങളിലേക്ക് പോകാതിരിക്കാന്‍ ആഹാരം നന്നേ കുറച്ചു ...
ദുര്‍മേദസ്സ് എല്ലാം പോകട്ടെ ..
പരിഹാസ്യമായ ആത്മ നിയന്ത്രണം ...
ഏതു പരിതസ്ഥിതിയിലും എനിക്ക് ജീവിക്കാന്‍ പറ്റും എന്ന് സ്വയം തെളിയിക്കാനുള്ള ബദ്ധപ്പാട് .. പക്ഷെ ഒരുതവണ പോലും കണ്ണ് നനയാതിരിക്കാന്‍ കഠിനമായി പരിശ്രമിച്ചു ...
എനിക്ക് കരയാന്‍ പറ്റില്ല ..
അഹോരാത്രം പണിപ്പെട്ടു പടുത്തുയര്‍ത്തിയ കുറച്ചു സ്ഥാപങ്ങള്‍ ... കഠിനമായി ജോലി ചെയ്തു തകര്‍ച്ചയില്‍ നിന്നും കരകയറ്റിയവ വേറെയും എല്ലാവര്ക്കും വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍. ഇത് എന്റെ മാത്രമല്ല നിങ്ങളുടെയും ചോറാണ് എന്നുപദേശിച്ചു നന്നാകാന്‍ ശ്രമിച്ച കുറച്ചു തൊഴിലാളികള്‍ ...
വരുമാനം വര്‍ധിക്കുന്നതിനനുസരിച്ചു മുതലാളിക്ക് കൂടുതല്‍ തോനുന്ന സ്നേഹം ഒട്ടും കുറയാതെ സംരക്ഷിക്കാന്‍ എന്തെല്ലാം പങ്കപ്പാടുകള്‍ ... ഉറക്കം പോലും ഉപേക്ഷിച്ച രാത്രികള്‍ ..
എല്ലാം ഒരു നിമിഷം കൊണ്ട് വലിച്ചെറിഞ്ഞ് നേരെ ഷറഫിയ പാലത്തിന്റെ അടിയിലേക്ക് ...
ഇടനിലക്കാരനായ ഒരു ബംഗാളിക്ക് ഇരുനൂറു രൂപ കൈക്കൂലി കൊടുത്തപ്പോള്‍ നേരെ കിലോ രണ്ടിലെ ഷുര്‍ത്തയുടെ
ജെയ് ലിലേക്ക്
പോകുന്നതിനു മുന്പ് സ്വന്തം മുതലാളിമാരെ വിളിച്ചു പറഞ്ഞു ...
"ഞാന്‍ പോകുന്നു ,, എനിക്കിനി എവിടെ തുടരാന്‍ പറ്റില്ല ..."
"നീ അല്‍പ്പം കൂടി ക്ഷമിക്കു ,, നമുക്ക് പരിഹാരമുണ്ടാക്കാം ..."
"ഈ പ്രശ്നത്തിന് നിങ്ങള്ക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റില്ല ... ഈമാനേജര്‍ നിങ്ങളുടെ സഹോദരിയുടെ മകനാണ് ,,,
നല്ലതും എളുപ്പവും വെറും ഒരു വിദേശിയായ ഞാന്‍ പോകുന്നതാണ് ."
മറുവശത്ത് നിശ്ശബ്ദത..
എനിക്ക് മനസ്സിലായി എന്റെ വഴിയാണ് നല്ലത് ...
ഇടറുന്ന പാദങ്ങളോടെ ആ സ്ഥാപനം വിട്ട് പുറത്തു വരുമ്പോള്‍ നിശബ്ദമായി പ്രാര്‍ഥിച്ചു ...
എന്റെ ആഹാരം ഇവിടെയാണെങ്കില്‍ എനിക്ക് ഇങ്ങോട്ട് തന്നെ മടങ്ങി വരാന്‍ സാധിക്കണേ ...
തീര്‍ത്തും അനിശ്ചിതമായ് അവസ്ഥയില്‍ ഭാവിയെ കുറിച്ച് ഒന്നും അറിയാതെ ഒരു നിമിഷത്തില്‍ ഞാന്‍ എന്തുകൊണ്ട് അങ്ങനെ പ്രാര്‍ഥിച്ചു എന്ന് ഇന്നും ഞാന്‍ അത്ഭുതപ്പെടുന്നു ..
കിലോ രണ്ടിലെ ജയിലില്‍ നിന്നും നേരെ തര്‍ഹീലിലേക്ക് എന്നാണ് ഞാന്‍ കരുതിയിരുന്നത് ..
കൈവശം ഉണ്ടായിരുന്ന ഒരു അല്‍ക്കാ ടെല്‍ മൊബൈല്‍ മുന്നൂറ്റി അമ്പതു റിയാലിന് ഷരഫിയയിലെ ഒരു ഷോപ്പില്‍ വിറ്റു.
ഒരു കീസ്സില്‍ രണ്ടു ഷര്‍ട്ടും രണ്ടു പാന്റ്സും .. ,,
തീര്‍ന്നു ഈ പ്രവാസിയുടെ പക്കല്‍ മറ്റൊന്നുമില്ല ...
പാന്റ്സിന്റെ അരഭാഗത്ത് ബ്ലേഡ് കൊണ്ട് കീറി മുന്നൂറു റിയാല്‍ അതിനുള്ളില്‍ ചുരുട്ടി കയറ്റി വെച്ചു ..
പുറമേ ബെല്‍ട്ടും ..ധരിച്ചു .. പണം ഇപ്പോള്‍ ഭദ്രം..
ഭദ്രമല്ലാത്തത് ഞാനും എന്റെ ഭാവിയും മാത്രം ... കയ്യില്‍ ഒരു
പ്രവാസി എന്ന് തെളിയിക്കുന്ന ഒരുരേഖയുമില്ല.
ഇഖാമയും പാസ്പോര്‍ട്ടും മാനേജേരുടെ മേശമേല്‍ വെച്ചു തിരിഞ്ഞു നോക്കാതെ ഇറങ്ങിയതാണ് .. ആ ക്രൂരന്‍ ഒരക്ഷരം പോലും മിണ്ടിയില്ല ...
ക്രൂരമായ് സംതൃപ്തിയോടെ അയാള്‍ എന്നെ നോക്കി കണ്ണുരുട്ടിയതല്ലാതെ ...
ഇടനിലക്കാരന്‍ ബംഗാളി പറഞ്ഞതനുസരിച്ച് അറബി തീരെ അറിയില്ലാ എന്ന് ഭാവിച്ച് കിലോ രണ്ടിലെ പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ പുറത്തു രണ്ടു പോലീസുകാര്‍..
" വെന്‍ റോ" ?
"റോ ഹിന്ധ്യ" .... ഞാന്‍ ഒരു പൊട്ടനെ പോലെ കയ്യും കാലും മുഖവും കൊണ്ട് സംസാരിച്ചു എന്നു വരുത്തി ..
ഉമ്രക്കു വന്നു പാസ്പോര്‍ട്ട് നഷ്ടദമായ ഒരു ഉമ്രക്കാരന്‍
ഒട്ടും കൂസാതെ പോലീസ് സ്റ്റേനിലേക്ക് അധിക്രമിച്ചു കയറി .. എനിക്ക് പോയെ പറ്റു ..
മുന്നില്‍ കണ്ട വഴിയിലൂടെ ഞാന്‍ കുതിക്കുകയാണ് ..
എനിക്ക് ജയിലില്‍ കയറണം .. എല്ലാം ഉപേക്ഷിച്ചു പോകുകയാണ് ..
ഒരു നിമിഷം കൊണ്ട് ഞാന്‍ ഒരു വലിയ ഇരുമ്പു ഗ്രില്ലിന് മുന്നിലെത്തി .
കുറച്ചു ആളുകള്‍ പുറത്തേക്കു തുറിച്ച് നോക്കി നിക്കുന്നു ..
ഒരു പോലീസുകാരന്‍ വന്ന് ആ ഇരുമ്പ് ഗ്രില്‍ അകത്തി മാറ്റി
എന്നെയും ആ ചെറിയ ആള്കൂട്ടത്തിലെക്ക് തള്ളി കയറ്റി ...
ശ്വാസം മുട്ടുന്ന തിരക്ക് .. ഒരു ചെറിയ മുറിയില്‍ അതില്‍ കൊള്ളാവുന്നതിനേക്കാള്‍ ആളുകള്‍ .
കുറച്ചു പേര്‍ ഭിത്തിയില്‍ ചാരി നില്‍ക്കുന്നു . കുറച്ചു പേര്‍ കൂനി കൂടി ഇരിക്കുന്നു ..
പക്ഷെ എനിക്കാശ്വാസമാണ് തോന്നുന്നത് ...
ഇനി ഈ ജയിലും കടന്ന് നേരെ ഇന്ത്യയിലേക്ക് ... പിന്നെ എന്റെ വീടിലേക്ക്
എന്നെ കാത്തിരിക്കുന്ന എന്റെ പ്രിയ ബന്ധുക്കളുടെ ഇടയിലേക്ക് ...
പിന്നെ ..
പിന്നെ ...
ഒരാള്‍ കൂടി ഉണ്ടവിടെ ...
എന്റെ പ്രിയതമ ..
രണ്ടു മാസത്തെ ദാമ്പത്യം കൊണ്ട് ഞങ്ങള്‍ കെട്ടിപ്പടുത്ത
സ്വപ്നങ്ങളുടെ വലിയ ഭൂമികയിലേക്ക് ....
ഹാ ....
തര്‍ഹീലില്‍ ഭ്രാന്തിനും സ്വബോധത്തിനും ഇടയില്‍ എന്റെ ഒപ്പം
കഴിച്ചു കൂട്ടിയ റാഫി എന്ന ചെറുപ്പക്കാരനെ കുറിച്ച്
ഓര്‍ക്കാത്ത ദിവസങ്ങളില്ല ..
ഇടക്ക് മലയാളത്തിലെ വലിയ സാഹിത്യകാര്‍ന്മാരായി
കൂട് വിട്ട് കൂടുമാറുന്ന ഒരു തരം മാനസീക രോഗത്തോളം അയാള്‍ എത്തി ..
രാത്രിമുഴുവനും അയാള്‍ പരകായ പ്രവേശം നടത്തും ..
ഇടക്ക് എം ടി ആകും
ചിലപ്പോള്‍ വൈക്കം മുഹമ്മദു ബഷീറും ..
മറ്റു ചിലപ്പോള്‍ അയാളുടെ നാട്ടിലെ ഒരു ഇടത്തരം പൊതു പ്രവര്‍ത്തകനായ
റാഫി മൂന്നുരും ആകും .. ..
(സമയം തികയാത്തത് കൊണ്ട് അത് പിന്നീട് എഴുതാം ...)
*************************************
ഇടുങ്ങിയ ആ സെല്ലിന്‍ കടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു ....അനധികൃത താമസക്കാരെ എപ്പോഴാണ് നാട് കടത്തുന്നത് .. ആരോടാണ് ചോദിക്കുന്നത് ...
പിന്നെയും പിന്നെയും ഒറ്റയ്ക്കും കൂട്ടമായും ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു .
നിന്നും ഇരുന്നും മടുത്തപ്പോള്‍ പതുക്കെ പരിസരം ഒന്ന് വീക്ഷിക്കാനുള്ള
മാനസീകവാസ്ഥ കൈ വന്നു ....
ചുറ്റുമുള്ളവരില്‍ ചിലര്‍ മലയാളികളാണ് ..
ചിലരുടെ ഒക്കെ മുഖത്ത് ഒരു തരം
നിര്‍ജീവാവസ്ഥ . എല്ലാവരും നിശ്ശബ്ദരായി നില്‍ക്കുന്നു .
പാക്കിസ്ഥാനികളും മസിറികളും ബംഗാളികളും എണ്ണത്തില്‍ കുറവാണ് . എങ്കിലും അവരുണ്ടാക്കുന്ന ബഹളത്തിനു തീരെ കുറവില്ല ..
"റോഹ് ജുവ" .. പെട്ടന്നാണ് ഒരു പോലിസുകാരന്‍
ചീറിപ്പാഞ്ഞു വന്നത് ..
സെല്ലിന്റെ ഗ്രില്ലില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നവരെ അയാള്‍ ആട്ടി തെളിക്കുകയാണ് "റോഹ് യാ ഹയവാന്‍..."
അനുസരിക്കുന്നില്ലന്നു കണ്ടപ്പോള്‍ അയാള്‍ പെട്ടന്ന് അരിയിലെ ബെല്റ്റ് ഊരിയെടുത്തു ...
ഗ്രില്‍ വലിച്ചകറ്റി ...അടി തുടങ്ങി .. കണ്ണില്‍ കണ്ടവരെ എല്ലാം അടിക്കുകയാണ് .. അതോടെ ആളുകള്‍ പിന്നോട്ട് വലിഞ്ഞു .. ..(അടി കിട്ടിയത് കൂടുതലും ബംഗാളികള്‍ക്കാണ്..അവര്‍ പറയുന്ന
തെറികള്‍ എനിക്ക് മനസിലാകുന്നില്ല )
ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി ...
ഓഹോ അപ്പോ ഇങ്ങേര്‍ക്ക് വേണ്ടിയായിരുന്നോ
മുന്പ് കണ്ട "ബെല്‍റ്റ് ചാര്‍ജ് " ... അയാള്‍ മൊത്തത്തില്‍ ഒരു നിരീക്ഷണം നടത്തി ..
എന്നിട്ട് മടങ്ങി പോയി ..
അയാള്‍ക്ക് പിന്നാലെ ആ അടിയന്‍ പോലീസുകാരനും
അല്‍പ്പ നേരത്തെ നിശബ്ദത ..കയ്യില്‍ ഒരു പേനയും
രണ്ടു മൂന്ന് വെള്ള കടലാസുകളുമായി അയാള്‍ മടങ്ങി വന്നു ..
ഗ്രില്ലില്‍ കൂടി അയാള്‍ അത് ഒരു മസിറിയെ ഏല്‍പ്പിച്ചു
അറബിയില്‍ എന്തൊക്കെയോ പറഞ്ഞു ..
മസിരി പെട്ടന്ന് ഭാവം പകര്‍ന്നു .. മുദീറായി ..
മസിരിയ്യീന്‍ .... അയാള്‍ വിളിച്ചു കൂവി ..
അവിടുന്നും ഇവിടുന്നും ചില മസിരികള്‍ ഉന്തി തള്ളി മുന്നോട്ടു വന്നു .. അല്‍പ്പ നേരത്തെ കശ പിശക്ക് ശേഷം
ഓരോരുത്തരായി പേര് പറഞ്ഞു കൊടുത്തു .. ..
ഒപ്പം പിതാവിന്റെ പേരും ...
മസിരികള്‍ കഴിഞ്ഞു .
ഹിന്ദി ,,,, വീണ്ടും അയാള്‍ അമറി ..
ഇന്ത്യക്കാര്‍ അയാളുടെ അടുത്തേക്കെത്താന്‍ തള്ളി തുടങ്ങി ..
ഒപ്പം ഞാനും ..
കുറെ ആളുകള്‍ വേഗം ജോലി തീര്‍ത്തിട്ടു പിന്മാറി .. മറ്റു ചിലര്‍ അരക്കെട്ടില്‍ നിന്നും പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും പൊതിഞ്ഞു ഭദ്രമായി സൂക്ഷിച്ച പാസ്പോര്‍ട്ടുകള്‍ എടുത്ത് ,
അതില്‍ നോക്കി കൃത്യമായി പേരും മറ്റും പറഞ്ഞു കൊടുത്തു .
മലയാളികളുടെ കടിച്ചാല്‍ പൊട്ടാത്ത വീട്ടുപേരും
മറ്റും അയാള്‍ അയള്‍ക്കു വഴങ്ങുന്ന രീതിയില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട് .. ..
അല്‍പ്പം പരിഹാസം കലര്‍ന്ന അയാളുടെ ആവര്‍ത്തനം പക്ഷെ ആരിലും ചിരി ഉയര്‍ത്തിയില്ല ..
എന്റെ ഊഴമെത്തി ..
ഞാന്‍ പറഞ്ഞു
"അന്‍വര്‍ ഷാജി ഉമ്മര്‍ കുട്ടി "
മസറി ആവര്‍ത്തിച്ചു
" അഷറഫ് മുഹമ്മദ് ഉമര്‍ .."
ങേ ,, എനിക്ക് ഞെട്ടാന്‍ പോലും സമയം കിട്ടുന്നതിനു മുന്പ് അടുത്തയാള്‍ പേരും പിതാവിന്റെ പേരും പറഞ്ഞു കഴിഞ്ഞു ....
ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു ..
എല്ലാം ഉപേക്ഷിച്ചു പോകുന്നവന് സ്വന്തം പേരും പാടില്ലെന്നുണ്ടോ ..
അയാളെ തിരുത്താന്‍ ഒന്നല്ല പലതവണ ശ്രമിച്ചു .
പക്ഷെ അവസാനത്തെ ഹിന്ദിയും പേര് പറഞ്ഞു കഴിഞ്ഞതോടെ
അടുത്ത ഊഴം ബംഗാളികളുടേതായി .
ഉന്തിലും തള്ളിലും പെട്ട് ഞാന്‍ ആ മസ്രിയുടെ മുന്നില്‍ നിന്നും പുറംതള്ളപ്പെട്ടു.
ഒരു തരം മരവിപ്പും അമ്പരപ്പുമായി അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു ചോദ്യം ചെവിയില്‍ വന്നു വീണു
"പേരും പോയി അല്ലെ ... ".
ഒരു ചെറിയ ശബ്ദം ..
തല ചരിച്ചു നോക്കിയപ്പോള്‍ ഒരു പൊടി മീശക്കാരന്‍
അങ്ങിഗ് താടി രോമങ്ങള്‍ ഏറിയും കുറഞ്ഞും ..
വെളുത്ത വട്ട മുഖം .. കണ്പോളകള്‍ രണ്ടും വീങ്ങി എപ്പോഴൊക്കെയോ കരഞ്ഞതിന്റെ അടയാളം ബാക്കി നില്‍ക്കുന്നു ..
ഞാന്‍ സൂക്ഷിച്ചു നോക്കി
പ്രായം ഇരുപത്തി രണ്ടിലധികമില്ല ...
ഞാന്‍ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില്‍ പറഞ്ഞു
"ആ അതും പോയി .."
"എന്താ പേര് .. "
"റാഫി .."
"എവിടാ സ്ഥലം .."
"മലപ്പുറം .."
"ഇങ്ങളോ ..?"
"ഞാന്‍ ആലപ്പുഴ .."
"എത്ര വര്‍ഷമായി വന്നിട്ട് "
"ഒരു വര്‍ഷം .."
"ഇങ്ങളോ ..?"
" നാല് വര്‍ഷം .."
"ഉമ്രയാണോ ?"
"അല്ല വിസ .."
"ഇങ്ങളോ ."
"വിസ ..
"എന്തുപറ്റി ...?"
"പോണന്നു പറഞ്ഞു .. ഓന്‍ വിട്ടില്ല ..
ഞാബോന്നു .".
"ഇങ്ങളോ .."
"പൊക്കോ എന്ന് പറയാതെ പറഞ്ഞു അതുകൊണ്ട് ഞാനും പോന്നു ."
"എന്റെ പേരിന് ഇനി ഞാന്‍ എന്ത് ചെയ്യും ..?"
"എയര്‍ പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ പേര് തിരുത്തി പറഞ്ഞാല്‍ പുതിയ പേരില്‍ സ്ലിപ് കിട്ടും ..?
"സ്ലിപ്പോ ??"
"ങാ .. അങ്ങനെ എന്തൊക്കെയോ ഉണ്ട് "
പിന്നെ ഒന്നും ചോദിച്ചില്ല
ഞങ്ങള്‍ പരസ്പ്പരം മനസ്സിലാക്കിയവരെ പോലെ നിശബ്ദരായി നിന്നു.
അയാള്‍ ഇടയ്ക്ക് നെടുവെര്‍പ്പിടുകയും .. മുകളിലേക്ക് നോക്കി പ്രസന്നഭാവത്തില്‍ നില്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു ..
ഞാന്‍ മരവിച്ച ശരീരവും എങ്ങോട്ടെന്നില്ലാതെ അലയുന്ന മനസുമായി ഓരോ നിമിഷങ്ങളും കടന്നു പോകുന്നത് എന്നെ ചവിട്ടി മെതിച്ചാണെന്ന തോന്നലുമായി അങ്ങനെ നിന്നു .
എന്റെ പുതിയ പേര് ഞാന്‍ പലവുരു പറഞ്ഞു നോക്കി ...
അഷറഫ് മുഹമ്മദ് ഉമര്‍ ..... പേര് തെളിയിക്കുന്ന ഒരു രേഖയും കയ്യിലില്ലാത്തവന് ഏതു പേരായാല്‍ എന്താ ..
എനിക്ക് വേഗം വീട്ടിലെത്തണം .. ...
വൈകിട്ട് അഞ്ചു മണിയോടടുത്തു ഇതിനകത്ത് കയറിയതാണ് ..
ഞാന്‍ വാച്ചില്‍ നോക്കി .. സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു ..ഇനി എപ്പോഴാണോ ഇതിനകത്ത് നിന്നും പുറത്തു കടക്കുക ... ഞാന്‍ അറിയാതെ ആലോചിച്ചു പോയി ..
പുറത്തു കടക്കുകയോ ?
സ്വയം വരിച്ച തടവറയില്‍ നിന്നും പുറത്തു കടക്കാനോ ?
എന്റെ സ്വാതന്ത്ര്യവാന്ജ ഈ ഈ കുടുസ്സുമുറിയിലെ ദുഷിച്ച
പ്രാണവായുവിനും ചതഞ്ഞരഞ്ഞ മോഹങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കും
മേലെ പറന്നുയരാന്‍ തുടങ്ങുന്നു ...
***************************************************************
ഒരു ബഹളം കേട്ടാണ് കണ്ണ് തുറന്നത് .. ഇടക്കെപ്പോഴോ ഒരു മൂലയില്‍ കൂനിക്കൂടിയിരുന്ന്
ഉറങ്ങിപോയി . റാഫി എന്നെ തട്ടി വിളിച്ചു .
ഭക്ഷണം വന്നു ..
"വേഗം എണീറ്റോ
ഇല്ലെങ്കില്‍ കിട്ടില്ല .. ."
ശെരിയാണ് നല്ല വിശപ്പുണ്ട് .. ഇന്നലെ ഉച്ചക്ക് ആഹാരം കഴിച്ചതാണ് ഇടക്ക് കുറച്ചു വെള്ളം മാത്രം ..
സമയം ....
വാച്ചില്‍ നോക്കി .... ഒരു മണി .
ഒന്ന് രണ്ടു വലിയ പ്ലേറ്റുകള്‍ തലക്കു മുകളില്‍ കൂടി കൈ മാറി കൈ മാറി വരുന്നുണ്ട് ...
എന്റെ അടുത്തുണ്ടായിരുന്നവര്‍ അപ്പോഴേക്കും ഒരു വൃത്തം ഉണ്ടാക്കിയിരുന്നു ..
ഞങ്ങള്‍ ജൈയിലിന്റെ ഒരു കോണില്‍ ആയിരുന്നതിനാല്‍ ആദ്യം വന്ന പ്ലേറ്റിന്റെ യാത്ര ഞങ്ങളുടെ അടുക്കല്‍ തന്നെ അവസാനിച്ചു ..
എല്ലാവരും ആര്‍ത്തിയോടെ പാത്രത്തിന് മുന്നില്‍ ഇരുന്നു ..
ഒരു പാത്രം നിറയെ സൌദികള്‍ കഴിക്കുന്ന കഫ്സ ... അങ്ങിങ്ങായി
കുറച്ചു കോഴിയുടെ മാംസവും ..നന്നായി വെന്ത ചോറ് ..
എല്ലാവരും വാരി വയര്‍ നിറക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു ..
ഇത്രയും രുചിയും
ആസ്വാദ്യതയും ഇതിനു മുന്പ് ......
ആരും മറ്റൊന്നും ആലോചിക്കുന്നില്ല എന്ന് തോന്നി ...
വിശപ്പ് ..
വിശപ്പ് ..
വിശപാണ് മനുഷ്യന്റെ ആദ്യത്തെയും അവസാനത്തെയും പ്രശ്നം ..
സൂറാ....... എന്തോ അമര്‍ത്തി വലിച്ചെറിയുന്നത് പോലെ ഒരു പോലീസുകാരന്‍
അകത്തേക്ക് നോക്കി മുരണ്ടു ...
ഒന്ന് രണ്ടു ചുരുള്‍ toilet റോളുകള്‍ കൂടി അയാള്‍ അകത്തേക് വലിച്ചെറിഞ്ഞു ..
എന്തിനായിരിക്കും എന്ന് ആലോചിക്കുന്നതിനു മുന്പ് ചിലര്‍ അത് വലിച്ചു കീര്‍ കൈയ്യും മുഖവും തുടക്കാന്‍ തുടങ്ങി .... പ്ലേറ്റുകള്‍ മിനിട്ടുകള്‍ക്കകം കാലിയായി ..ടിഷ്യു പേപ്പര്‍ കിട്ടാത്തവര്‍
അവിടെയും ഇവിടെയും തുടച്ച് വേഗത്തില്‍ എഴുന്നേറ്റു ..
ജൈലിന്റെ ഗ്രില്ലുകള്‍ വലിച്ചു മാറ്റി ....
സൂറാ .. പോലീസുകാര്‍ ധ്രിതി പിടിക്കുന്നു ...
എല്ലാവരും അവരവരുടെ കീസുകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ചു ..
ഇനി എന്തായിരിക്കും ..... അല്‍പ്പം ഭയം ശരീരത്തിലൂടെ അരിച്ചു കടന്നു വന്ന്
മനസ്സിന്റെ ഭിത്തികളില്‍ തട്ടി നിന്നു ...
മസിറി എഴുതികൊടുത്ത കടലാസുകള്‍ കൈയ്യില്‍ പിടിച്ച് ഒരു പോലീസുകാരന്‍ നില്‍ക്കുന്നു ....
ദൈവമേ ... എന്റെ പേര് ......
ഓര്‍മ കിട്ടുന്നില്ല ... ..... പേര് വിളിച്ചിട്ടും ചെന്നില്ലെങ്കില്‍ അടി ഉറപ്പാണ് ...
നിത്യ വേദനയുടെ അഴിയാ കുരുക്കില്‍ പെട്ടവനെ പോലെ
ഞാന്‍ മിഴിച്ചു നിന്നു ..
എവിടെ എന്റെ പുതിയ കൂടുകാരന്‍ .. റാഫിയെ നോക്കി
അവന്റ് മുഖത്തും ഒരു പ്രത്യേക തരം വികാരം ...
"ഡാ ...." ഞാന്‍ കരയുന്ന പോലെയായി ...
"എന്റെ പേരെന്താ ......."
......
" മറന്നു പോയോ ?? അഷറഫ് മുഹമ്മദ് ഉമര്‍ ....."
...........
എനിക്കാശ്വാസം .. തികട്ടി വന്ന കരച്ചില്‍ പെട്ടന്ന് ഉള്‍വലിഞ്ഞു ..
ശരീരത്തില്‍ വ്യാപിച്ച വിറയല്‍ വിയര്‍പ്പായി മാറി ..
ഒരു ചൂട് പൊന്തുന്നു ..
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലരോടും പലവട്ടം ചോദിച്ചിട്ടുണ്ട് ..
ഒരു പേരില്‍ എന്റെ ജീവിതം തന്നെ ഇവിടെ ചോദ്യചിഹ്നം പോലെ
നില്‍ക്കുന്നു ....
അപ്പോഴേക്കും പോലീസുകാരന്‍ പേര് വിളിച്ചു തുടങ്ങി ..
ഓരോരുത്തരായി അഴികള്‍ക്കുള്ളില്‍ നിന്നും
പുറത്തിറങ്ങി .
2011 ഡിസംബർ 24, ശനിയാഴ്‌ച
മന്ത്രവാദം
മനുഷ്യന്റെ ആവിര്‍ഭാവത്തിനു മുമ്പ് ദൈവമുണ്ടായിരുന്നോ ?
ദൈവമുണ്ടായിരുന്നാലും ഇല്ലാതിരുന്നാലും ശെരി മനുഷ്യന് മുന്പും ഇവിടെ ഭൂമിയുണ്ടായിരുന്നു , സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും , കാടും ,മലയും പുഴകളും ഉണ്ടായിരുന്നു .
മനുഷ്യന്‍ വന്നതോടെ അവക്കെല്ലാം പുതിയ അര്‍ത്ഥവും പ്രയോജനവുമുണ്ടായി . എല്ലാം മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടവയായി . അത് വരെ
പ്രപഞ്ചത്തിലുണ്ടായിരുന്നതെല്ലാം മനുഷ്യന്റെ ജീവിതോപാധികളായി മാറി . പുഴയൊഴുകുന്നതും സൂര്യനുദിക്കുന്നതും
പക്ഷി മ്രുഗാദികള്‍ ജീവിക്കുനതും എല്ലാം മനുഷ്യന് വേണ്ടിയായി .
മനുഷ്യന്‍ എങ്ങനെയാണ് മനുഷ്യനായി തീര്‍ന്നത് ?
പ്രകൃതിയെ മാനവീകരിക്കാനുള്ള ശ്രമത്തിലൂടെയാണ് മനുഷ്യന്‍ മനുഷ്യനായി തീര്‍ന്നത് .
ക്ലേശകരമായ ഈ ശ്രമം മനുഷ്യനൊറ്റക്ക് നടത്തി നേടിയതല്ല . പിറന്നു വീണത് തന്നെ
മനുഷ്യന്‍ സാമൂഹ്യ ജീവിയായിട്ടാണ് .ചരിത്രത്തില്‍ നിന്നും കുടുംബബന്ധങ്ങളില്‍ നിന്നും സാമൂഹ്യബന്ധങ്ങളില്‍ നിന്നും അടര്‍ത്തി എടുത്തു പുറത്തിട്ടാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി തീരും .
മതവും മത വിശ്വാസവും ആരംഭിച്ചത് എവിടെ നിന്നാണ് ?
പ്രകൃതിയെ മാനവീകരിക്കാന്‍ ഇറങ്ങി തിരിച്ച പ്രാകൃത മനുഷ്യന്റെ ബോധമണ്ഡലങ്ങളിലും
സാമൂഹിക ബന്ധങ്ങളിലും പ്രവര്‍ത്തന പരിധികളിലും മാറ്റങ്ങളുണ്ടാക്കി . ഈ മാറ്റങ്ങളുടെ ഭലമായിട്ടാണ് മതവും ദൈവ വിശ്വാസവും ആവിര്‍ഭവിച്ചത് .
പക്ഷെ ദൈവത്തെ പറ്റിയോ പരമാത്മാവിനെ പറ്റിയോ ചിന്തിക്കേണ്ട ഒരാവശ്യവും പ്രാകൃത മനുഷ്യന് ഇല്ലായിരുന്നു. എങ്കിലും അവരിലെ ഒരു ചെറിയ കുഞ്ഞിനു പോലും ഭക്ഷണം ആവിശ്യമായിരുന്നു . കുടിക്കാന്‍ വെള്ളവും തിന്നാന്‍ മാംസവും കായ്കനികളും ആവിശ്യമായിരുന്നു . ഇവ നേടാന്‍ ചുറ്റുപാടുമുള്ള പ്രകൃതിയുമായി ബന്ധപ്പെടെണ്ടതുണ്ട് .
അതിനു ബാഹ്യ പ്രകൃതിയുടെ സ്വഭാവത്തെ കുറിച്ചും പക്ഷി മൃഗാദികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിവ് ആവിശ്യമായിരുന്നു .
പക്ഷെ അവരുടെ ശാസ്ത്ര ബോധവും പാരിസ്ഥിക അറിവുകളും വളരെ പരിമിതമായിരുന്നു .
സാമൂഹിക സാഹചര്യങ്ങള്‍ എന്നപോലെ പ്രകൃതിയുടെ പ്രതിഭാസങ്ങളും അവരെ അത്ഭുതപ്പെടുത്തി .
ഇടിവെട്ടും ,കാറ്റും, തീയും, വെള്ളപ്പൊക്കവും അവരെ ഭയപ്പെടുത്തി . പാമ്പ് കടിചാലോ തലയില്‍ ഒരു പാറക്കല്ല് വീണാലോ മരിച്ചു പോകുന്ന മനുഷ്യന്‍ എത്ര ധുര്‍ബലനാണ് .
എന്താണ് മരണം , മരിച്ചു കഴിഞ്ഞാല്‍ എന്താണ് സ്ഥിതി ? മരണാന്തര ജീവിതത്തെ
കുറിച്ചാലോജിക്കാന്‍ നിന്നാല്‍ പിന്നെ മരണം വന്യ മൃഗങ്ങളുടെ രൂപത്തില്‍ ഇങ്ങോട്ട് വന്നു കൊണ്ട് പോകും . ജീവിതത്തില്‍ നിന്നും ഒളിച്ചോടി പോവുക സാധ്യമല്ല .
പ്രകൃതി ശക്തികളോട് എതിര്‍ക്കാനുള്ള കഴിവ് പരിമിതമാണ് . പിന്നെ എന്താണ് ചെയ്യുക ?
പ്രുകൃതി ശക്തികളോട് സമരസപ്പെടുക അവയെ ആശ്രയിക്കുക . അത്ര തന്നെ .
അവര്‍ ഇല്ലാ ആഗ്രഹാഭിലാഷങ്ങളുടെയും മൂര്‍ത്തങ്ങളായ ബാഹ്യരൂപം എന്ന നിലക്ക് പ്രുകൃതി ശക്തിയെ നോക്കി കാണാന്‍ തുടങ്ങി .
അല്ലെങ്കില്‍ ,
മനുഷ്യന്‍ തന്‍റെ യഥാര്‍ത്ഥമായ ആന്തരീക സത്തയെ തന്നില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ബാഹ്യ ശക്തികളില്‍പ്രതിഷ്ടിക്കുകയും ഭൌമങ്ങളായ ആ ശക്തികളെ അഭൌമ ശക്തികളായി
സങ്കല്‍പ്പിക്കാന്‍ തുടങ്ങുകയും ചെയ്തു .
പ്രകൃതിയെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യം മനുഷ്യന്റെ ബോധമണ്ടലത്തില്‍ ഉദയം കൊണ്ടപ്പോള്‍ അതിനു അശാസ്ത്രീയമായ ഒരു വ്യാമോഹത്തിന്റെ
രൂപമാണ് കൈ വന്നത് .
പ്രകൃതി ശക്തികള്‍ക്ക് അവയുടെ യഥാര്‍ത്ഥ സ്വഭാവത്തിന് പുറമേ പ്രക്രുതിയതീതങ്ങളും
ദിവ്യങ്ങളും മാനുഷീകങ്ങലുമായ് ചില സിദ്ധികള്‍ കൂടിയുണ്ടെന്ന സങ്കല്‍പ്പത്തിലേക്ക് ഇത് വഴി തെളിച്ചു . ഈ അശാസ്ത്രീയവും വ്യാമോഹാധിഷ്ട്ടിതവുമായ
പ്രകൃതിയെയും പ്രപഞ്ചത്തെയും കുറിച്ചുള്ള വ്യാഖ്യാനത്തില്‍ നിന്നുമായിരിക്കാം .
മതത്തിന്റെ ഉറവിടം.
മതത്തിന്റെ പ്രാരംഭം മന്ത്രവാദമാനെന്നു കരുതുന്നത് തെറ്റാണ് . കാരണം മന്ത്രവാദത്തില്‍ മതവിശ്വാസവും മതത്തില്‍ മന്ത്രവാദ ചടങ്ങുകളും അടങ്ങിയിരിക്കുന്നു .ചില ഏററ കുറചിലുകള്‍ ഉണ്ടെന്നു മാത്രം .
.............................................................................
എന്റെ മൂര്‍ത്തിയെ ,നിനക്ക് കോഴിയുടെ പരി തരുന്നു ,
എനിക്ക് രക്ഷയായ് ഇരുന്നു കൊള്ളണം .
കൊച്ചിനോടും കുട്ടിയോടും യാതൊരു ഉപദ്രവവും ഉണ്ടാക്കരുതേ ....
കേരളത്തിലെ മലവേടന്മാര്‍ കോഴിയെ ബലി അര്‍പ്പിച്ചു കൊണ്ട് നടത്തുന്ന മന്ത്രവാദത്തിന്റെ തുടക്കം കുറി ക്കുന്ന പ്രാര്തനയാണിത് .
കൃഷിയും സ്ഥിരവാസവും ആരംഭിച്ചതിനു ശേഷം പരിഷ്ക്രിതരായ ജനങ്ങള്‍ക്കിടയില്‍ മന്ത്രവാദം പടര്‍ന്നു പിടിച്ചു .
മന്ത്രവാദങ്ങള്‍ക്കു ശക്തിയുണ്ടോ ?
മന്ത്രവാട്ച്ചടങ്ങുകളുടെ ശക്തി യഥാര്‍ത്ഥത്തില്‍ മന്ത്രവാടത്തിലുള്ള വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത് .
പ്രധാനമായും മൂന്നു ഘടകങ്ങള്‍ ഉണ്ടിതിന് .
ഒന്ന് . മന്ത്ര വാദിക്ക് തന്റെ വിദ്യയിലുള്ള വിശ്വാസം .
രണ്ട് . ആവിശ്യക്കാരന് മന്ത്രവാദിയുടെ കഴിവിലുള്ള വിശ്വാസം .
മൂന്ന് . ആ വിശ്വാസത്തിനു അനുയോജ്യമായ സമൂഹത്തിന്റെ
സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളും പ്രതീക്ഷകളും
ഈ മൂന്നു ഘടകങ്ങളുമുന്ടെങ്കില്‍ ചില മന്ത്രവാടങ്ങള്‍ക്ക് ഉദേശിച്ച ഫലമുണ്ടാകുമെന്ന് കരുതപ്പെടുന്നു .

2011 ഡിസംബർ 20, ചൊവ്വാഴ്ച
വിശ്വാസത്തില്‍ നിന്നും അവിശ്വാസത്തിലേക്ക്
ഐക്യം നിലനിര്‍ത്താനുള്ള ആഹ്വാനങ്ങള്‍ അക്കാലത്തെ സമൂഹത്തില്‍ അടിക്കടി ഉണ്ടായി കൊണ്ടിരുന്നു .
പക്ഷെ പൊതു സമൂഹത്തില്‍ സാബത്തീക വൈരുധ്യങ്ങള്‍
തലപൊക്കിയതോടെ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍
കഴിയാതയായി .
ഇത്തരം ഐക്യ ആഹ്വാനങ്ങള്‍ ഋഗ്വേദത്തിലും കാണാം .
"ഒന്നിച്ചു പോവുക
ഒന്നിച്ചിരുന്നു സംസാരിക്കുക
നിങ്ങളുടെ മനസുകളെല്ലാം ഒരുപോലെയാവട്ടെ
പണ്ട് ദേവന്മാര്‍ ഒരു പോലെ ഹവിസ്സ് പങ്കിട്ടെടുത്തു
ആസ്വദിച്ചതുപോലെ
യോജിച്ച കൂടിയാലോജനകള്‍ നടത്തുക
നിങ്ങളുടെ സമിതി യോജിപ്പുള്ളതാകട്ടെ..
..........................
നിങ്ങളുടെ ഹൃദയങ്ങള്‍ യോജിപ്പുള്ളതാകട്ടെ
നിങ്ങളുടെ ലക്‌ഷ്യം ഒന്നാവട്ടെ
നിങ്ങളുടെ മനസ്സ് സമാധാനമാവട്ടെ
എല്ലാവരും ഒരുമയോടെ സുഖമായിരിക്കട്ടെ "
(ഋഗ്വേദം - X :19:24)
പ്രവര്‍ത്തി ചെയ്യുന്നവരില്‍ അക്കാലത്ത് പുരോഗതി ഉണ്ടാക്കിയവര്‍ കൃഷിയും കൈതോഴിലുകളും ചെയ്യുന്നവരായിരുന്നു . അവരുടെ അഭിവൃദ്ധി സമൂഹത്തില്‍ കൂടുതല്‍ വേര്‍തിരിവിനു കാരണമായി .
ഇനിയാണ് ചോദ്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നത് ..
മാറ്റങ്ങള്‍ സാമൂഹിക ജീവിതത്തിലും സാമൂഹിക ഘടന യിലും മാത്രമല്ല ഉണ്ടായത് മനുഷ്യന്റെ ബോധ മണ്ഡലത്തിലും
ഉണ്ടായി . ഇളക്കം തട്ടാത്ത ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ
അത് മനുഷ്യന്റെ മത വിശ്വാസത്തിനായിരുന്നു . അതിനും ഇളക്കം തട്ടി .
ആര്യന്മാര്‍ അവരുടെസമ്പത്തിന്റെയും ഐഷര്യത്തിന്റെയും
ഉറവിടമായി കണക്കാകിയിരുന്നത് എണ്ണമറ്റ ദൈവങ്ങളിലായിരുന്നു . പ്രകൃതി ദൈവങ്ങള്‍ ഉണ്ടോ എന്ന് പോലും ആളുകള്‍ സംശയിച്ചു . ഏറ്റവും പ്രതാപ ശാലിയായ ഇന്ദ്രന്റെ സ്വാധീനം കുറഞ്ഞു വന്നു . ഇന്ദ്രന്റെ അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി .
ഒരു ഋഗ്വേദ കവിത ഇങ്ങനെയാണ്
"ആരാണിന്ദ്രന്‍ ? ആരെങ്കിലും അവനെ കണ്ടിട്ടുണ്ടോ ?
ഒരാള്‍ മറ്റൊരാളോട് പറയുന്നു ഇന്ദ്രനില്ല .
പിന്നെ നമ്മള്‍ ഏതു ദേവനാണ് ഹവിസ്സര്‍പ്പിക്കേണ്ടത് ?"
വിശ്വാസമല്ലേ എല്ലാം ??????????
വിശ്വാസം നഷ്ട്ടപ്പെട്ടാല്‍ എല്ലാം നഷ്ട്ടപ്പെട്ടു .
എങ്ങനെയും വിശ്വാസം നിലനിര്‍ത്താനായി നടത്തുന്ന ശ്രമങ്ങള്‍
ഋഗ്വേദത്തില്‍ മറ്റൊരു കവിതയില്‍ പറയുന്നു
"ആ പരാക്രമിയെ പറ്റി ആളുകള്‍ ചോദിക്കുന്നു :
അവനെവിടെ ?
അവനെ പറ്റി അവര്‍ ഇങ്ങനെയും പറയുന്നു :അവനില്ല
ശത്രുവിന്റെ സ്വത്തിനെ കളിക്കാരുടെ പണയത്തെ എന്നപോലെ
അവന്‍ വെട്ടി താഴ്ത്തുന്നു .
അവനില്‍ വിശ്വസിക്കുക എന്തെന്നാല്‍ അല്ലെയോ മനുഷ്യരെ
അവന്‍ ഇന്ദ്രനാകുന്നു ."
സന്ദേഹവാദം ആരംഭികുന്നത് അവിടെ നിന്നാണ് .
തങ്ങള്‍ ആരാധിച്ചിരുന്ന ദൈവങ്ങളുടെ അസ്ഥിത്വം ചോദ്യം ചെയ്യപെടാന്‍ തുടങ്ങിയതോടെ ദൈവ വിശ്വാസത്തിനു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന പോലുമുണ്ടായി .
ചോദ്യം ചെയ്യുക എന്ന സ്വഭാവം ശക്തി പ്രാപിച്ചതോടെ
അന്ഗീകൃതങ്ങലായ വിശ്വാസങ്ങളും പ്രബലന്മാരായ ദൈവങ്ങളും ആളുകളുടെ പരിഹാസ്സ ചോദ്യങ്ങള്‍ക്ക് ഇരയായി.
സന്ദേഹവാദത്തില്‍ നിന്നും ഉണ്ടായതു കേവലമായ അവിശ്വാസം അല്ല . പുതിയ ഒരു വിശ്വാസമാണ് .
അപ്പപ്പോള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ക്ക് ഏതെന്കിലും ഒരു ദൈവത്തിന്റെ മാത്രമല്ല മറ്റെല്ല ദൈവങ്ങളുടെയും ശക്തി ഉണ്ടെന്ന പുതിയ വിശ്വാസം .
ഒരു ദൈവത്തിനു മറ്റെല്ലാ ദൈവങ്ങളുടെയും കൂട്ടായ ശക്തി
ഉള്ളതിനാല്‍ എല്ലാ ദൈവങ്ങളും ഒന്നാണെന്ന് വിശ്വസിക്കാന്‍ തുടങ്ങി .
ഇന്നും നമ്മുടെ സമൂഹത്തില്‍ മൊത്തമായുള്ള
" എല്ലാം ഒന്നാണ്" എന്ന വിശ്വാസത്തിനു എത്ര പഴക്കം ഉണ്ടെന്നു ചോദിച്ചാല്‍ ആര്യന്‍മാരോളം പഴക്കമുണ്ടെന്നു അനുമാനിക്കണം .
ഉദാഹരണത്തിന് ഒരു ഋഗ്വേദ സൂക്തം നോക്കു .
"പലയിടത്തും കത്തുന്ന അഗ്നി ഒന്നാണ് .
എലയിടത്തും പ്രകാശിക്കുന്ന സൂര്യന്‍ ഒന്നാണ്
ഇതെനെയെല്ലാം പ്രകാശിപ്പിക്കുന്ന ഉഷസ്സ് ഒന്നാണ് ,
ആ ഒന്നാണ് ഇതെല്ലാം .."
ഇന്ദ്രനും അഗ്നിയും വരുനനും സൂര്യനും എല്ലാം ഒന്നാണ് .
ഒരേ ശക്തിയുടെ വിവിധ രൂപങ്ങളാണ് . കവികള്‍ അവക്ക് പല പേരുകള്‍ നല്‍കി അവയെ ആദരിക്കുന്നു .
"എല്ലാം എല്ലാമായ ആ ഒന്നെന്താണ് ?
അറിവുള്ള ഋഷികളോട് അറിവില്ലാത്ത ഞാന്‍ അറിയാന്‍ വേണ്ടി ചോദിക്കുന്നു അജാതമായ ആ ഒന്ന് എന്താണ് ???"
ഋഗ്വേദം VII ; 58 :2
"പ്രകൃതിയുടെ നിഗൂഡതകളെ പറ്റിയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ പറ്റിയും മനസ്സിലാക്കാന്‍ വേണ്ടി പ്രാജീന ആചാര്യന്മാര്‍ നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ഋഗ്വേദം സാക്ഷ്യംവരിക്കുന്നു .
ജീവിതത്തെ പൂര്‍ണവും ആനന്ദ മയവും ആകുവാന്‍ വേണ്ടി അവര്‍ എല്ലാത്തിനെയും പറ്റി അന്വേഷിച്ചു .
എല്ലാത്തിന്റെയും മൂലകാരണം ആരാഞ്ഞു .
ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും രഹസ്യങ്ങള്‍ അറിയാന്‍ വെമ്പല്‍ കൊണ്ടു .
ഒരു ഋഗ്വേദ കവി യുടെ അസ്വസ്ഥത ഇങ്ങനെയാണ് .
"ഞാന്‍ എന്താണ് ?എനിക്കറിഞ്ഞു കൂടാ ..
മനസ്സിന്റെ നിഗൂഡ ശക്തി കൊണ്ടു
ഞാന്‍ അലഞ്ഞു തിരിയുന്നു "
ലോകത്തില്‍ ഒന്നും തന്നെ ശാശ്വതമല്ല . ആണ് നിമിഷം മാറി കൊണ്ടിരിക്കുന്നു . ഈ ലോകത്തിനപ്പുറത്ത് മാറ്റമില്ലാത്ത ശാശ്വതമായ എന്തെന്കില്മുണ്ടോ ?
പ്രപഞ്ചത്തിനു പിന്നിലുള്ള ശക്തി ഏതാണ് ?
എങ്ങനെയാണ് ഈ കാണുന്നതെല്ലാം ഉണ്ടായത് ??

2011 ഡിസംബർ 19, തിങ്കളാഴ്‌ച
പ്രാകൃത കമ്മ്യൂണിസം .
മഹാഭാരതത്തിലെ ഭീഷ്മര്‍ പ്രാകൃതമായ ഗോത്ര വ്യവസ്ഥയെ
ഇങ്ങനെ ആണ് അനുസ്മരിക്കുന്നത് .ശാന്തി പര്‍വത്തില്‍ .
രാജ്യവും രാജാവും ഉണ്ടായിരുന്നില്ല
ശിക്ഷാ വിഷികളും ശിക്ഷിക്കപ്പെടുന്നവരും
ഉണ്ടായിരുന്നില്ല .എല്ലാ ജനങ്ങളും ധര്‍മമനുസരിച്ച്
പരസ്പ്പരം സംരക്ഷിച്ചു .
കൂട്ടായി അദ്ധ്വാനിക്കുകയും കൂട്ടായി ജീവിക്കുകയും ചെയ്ത
നമ്മുടെ പൂര്‍വികര്‍ എല്ലാ ഗോത്ര അംഗങ്ങളെയും സമന്മാരായിട്ടാണ് കണ്ടിരുന്നത് .
മാര്‍ക്സും എംഗല്‍സും ഈ സംവീധാനത്തെ വിളിച്ചിരുന്നത്
പ്രാകൃത കമ്മ്യൂണിസം എന്നായിരുന്നു .
അവിടെ ധനിക ദരിദ്ര വ്യത്യാസമോ മേലാളനും കീഴാലനും
ഉണ്ടായിരുന്നില്ല .
പ്രപഞ്ചത്തില്‍ ആദ്യമായി രൂപം കൊണ്ട ഒരു ജീവിത വ്യവസ്ഥ കമ്മ്യൂണിസം ആയിരുന്നു . അക്കാലത്ത്
എല്ലാവരും പരസ്പ്പരം സഹകരിച്ചും സഹായിച്ചും ആണ് ജീവിച്ചിരുന്നത് . പക്ഷെ ഈ വ്യവസ്ഥക്ക് മാറ്റം ഉണ്ടായത് എപ്പോഴാണെന്ന് അറിയണം .
ഉത്പാദന ശക്തികളുടെ വളര്‍ച്ചയോടെ സമുദായത്തില്‍ അല്ലെങ്കില്‍ ഗോത്രങ്ങളില്‍ ഒരു തരം പ്രവര്‍ത്തി വിഭജനം
ആവിശ്യമായി വന്നു .ചിലര്‍ പശുക്കളെ മേച്ചു നടക്കുന്ന ഗോ പാലകന്മാര്‍
ചിലര്‍ പുരോഹിതര്‍
ചിലര്‍ കവികള്‍
ഇങ്ങനെ ഒരേ ഗോത്രത്തിലെ അംഗങ്ങള്‍ പ്രത്യേകം ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി .
ഋഗ്വേദം പറയുന്ന മറ്റൊരു സൂക്തം നോക്കു ..
"ഞങ്ങളുടെ ചിന്തകള്‍ വിഭിന്നങ്ങളാണ്
പ്രവര്‍ത്തികളും വ്യത്യസ്തങ്ങളാണ്
ആശാരി മരം മുറിക്കാന്‍ ആഗ്രഹിക്കുന്നു
വൈദ്യന് രോഗങ്ങള്‍ വേണം
കവി സ്നേഹിക്കുന്നതോ ദേവനെ സേവിക്കുന്നവരെ ,
കൂലി വേലക്കാരന്‍ സ്വത്തുള്ളവനെ ഇഷ്ട്ടപെടുന്നു .
ഉണങ്ങിയ ചുള്ളികൊമ്പുകള്‍ കൊണ്ടും
പക്ഷികളുടെ തൂവലുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും
ആയുധങ്ങള്‍ ഉണ്ടാക്കുന്നു .(ആര്യന്മാരുടെ ആയുധങ്ങള്‍ )
ഞാന്‍ കവിയാണ്
എന്റെ പിതാവ് വൈദ്യനാണ്
അമ്മ ഉരലില്‍ നെല്ല് കുത്തുന്നു (ആ ഉരലും ഇന്നത്തെ ഉരലും തമ്മില്‍ രൂപപരമായി വലിയ വ്യത്യാസം കാണില്ല )
ഞങ്ങള്‍ വ്യത്യസ്ത ചിന്തകള്‍ ഉള്ളവരാണ് .
ഞങ്ങള്‍ എല്ലാവരും സ്വന്തം തൊഴിലുകളെ
ഒരു പശുവിനെ എന്ന പോലെ പിന്തുടരുന്നു" .
(വളര്‍ത്തു മൃഗങ്ങള്‍ ക്കിടയില്‍ പശു അന്നും ഇന്നുമുണ്ട് )
പ്രവര്‍ത്തി വിഭജനം ഗോത്ര സമൂഹത്തില്‍ ക്രമേണ
വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ കാരണമായി .
സാമൂഹികവും സാമ്പത്തീകവുമായ പുരോഗതി യുടെ വേഗത വര്‍ധിപ്പിക്കാന്‍ തൊഴില്‍ വിഭജനം മൂലം സാധിച്ചു എങ്കിലും
സമൂഹത്തിന്റെ ഐക്യ ബോധത്തെയാണ് അത് തകിടം മറിച്ചത്.
ഉല്‍പ്പാദന ശക്തികള്‍ വളര്‍ന്നു വികസിച്ചു .തൊഴില്‍ വിഭജനം മൂലം ചില മേഖലകളില്‍ വളര്‍ച്ച ഉണ്ടായതുമില്ല . അങ്ങനെ
സമൂഹത്തില്‍ ഐക്യം ക്രമേണ നഷ്ട്ടമായി .
ഈ ഘട്ടത്തില്‍ ഉണ്ടായ ഒരു ഋഗ്വേദ സൂക്തം നോക്കു ..
"മനുഷ്യന്‍ ഭക്ഷണ സാമഗ്രികള്‍
അനാവശ്യമായി സംഭരിച്ചു വെക്കുന്നു .
ഇത് സത്യത്തില്‍ അവന്റെ മരണമാണ്
കാരണവന്മാര്‍ക്കും സഖാക്കള്‍ക്കും കൊടുക്കാതെ
സ്വയം തിന്നു തീര്‍ക്കുന്ന മനുഷ്യന്‍
പാപത്തിന്റെ അവതാരമാണ് ".
(ഋഗ്വേദം X ,117.6)
ജനങ്ങളെ യോജിപ്പിച്ച് നിര്‍ത്താന്‍ സഭക്കും സമിതിക്കും
കഴിയാതെയായി .
പ്രാകൃത കമ്മ്യൂണിസം എവിടെ ആരംഭിച്ചു എന്ന് നമുക്ക് മനസിലായി . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്നൊക്കെ ഇന്നത്തെ കമ്മ്യൂണിസ്റ്റ് കള്‍ വിളിച്ചു കൂവുന്നത് ഇതൊക്കെ മനസിലാക്കിയിട്ടാണോ എന്ന് സംശയം .
ഈ അന്തരം കുറച്ചു കൊണ്ടുവരലാണ് കമ്മ്യൂണിസം
വിഭാവന ചെയ്യുന്ന സോഷ്യലിസം .

ഋഗ്വേദത്തിലെ ഒരു പ്രാര്‍ത്ഥന
ഋഗ്വേദത്തിലെ ഒരു പ്രാര്‍ത്ഥന ഇങ്ങനെയാണ്.
ബുദ്ധിയില്ലാത്ത ദുഷ്ട്ടന്മാരായ ദസ്യുക്കള്‍
നാലുപാടും നിന്നും ഞങ്ങളെ വളഞ്ഞിരിക്കുന്നു
അവര്‍ മനുഷ്യത്ത്വമില്ലാത്തവരാണ്
തെറ്റായ നിയമങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ്
അല്ലയോ ശത്രു സംഹാരകാ ദാസ്യുക്കളുടെ
ആയുധങ്ങളെ ഇടിച്ചു തകര്‍ക്കുക .
ശത്രുക്കളെ
എതിര്‍ത്തു തോല്‍പ്പിക്കാന്‍ ദൈവങ്ങളുടെ സഹായം
ചോദിക്കുന്നത് ഒരു പതിവായിരുന്നു ..
ഇന്ദ്രന്‍ ആയിരുന്നു ദേവാധി ദേവന്‍ ..
മറ്റൊരു പ്രാര്‍ത്ഥന ഇപ്പ്രകാരമാണ് .
മുന്നേറുക , ശത്രുവിനെ നേരിടുക ധീരനാവുക
ഇന്ദ്രാ അങ്ങയുടെ ഇടിവെട്ട് അജയ്യമാണ്
ഇന്ദ്രാ പൌരുഷമാണ് നിന്റെ ബലം
അപരിഷ്ക്രിതരെ ആട്ടിയോടിക്കുക
നദികളുടെ മേല്‍ ആധിപത്യം നേടുക
സ്വരാജ്യം ഉല്ഘോഷിക്കുക
ഇന്ദ്രന്‍ വീരപരാക്രമി കളുടെ നേതാവാണ് .
ഋഗ്വേദത്തില്‍ ഇന്ദ്രന്‍ കഴിഞ്ഞേ ഉള്ളു മറ്റു ദൈവങ്ങള്‍ ..
ഇന്ദ്രന്‍ ശത്രുക്കളുടെ മുന്നില്‍ മുട്ട് മടക്കാത്തവനാണ്.
പര്‍വതങ്ങളെ പിളര്ക്കുന്നവനാണ്
ഇന്ദ്രന്റെ മുന്നില്‍ ഭൂമിയും സ്വര്‍ഗ്ഗവും നമിക്കുന്നു
മൂര്‍ച്ചയുള്ള വജ്രങ്ങള്‍ ധരിച്ചു ശത്രുക്കളുടെ മേല്‍
വിജയം വരിക്കട്ടെ
സര്‍വ ശക്തനും എല്ലാ ശത്രുക്കളെയും നശിപ്പിക്കുന്നവുമായ് ഇന്ദ്രന്‍ ഏതിടത്തു നിന്നും വരുന്ന ആപത്തുകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കട്ടെ ...
ശത്രുക്കളെ പരാജയപ്പെടുത്താന്‍ മാത്രമല്ല ലൌകീക
ജീവിതത്തെ കൂടുതല്‍ സംബന്നമാക്കാനും
പ്രാര്‍ത്ഥിച്ചിരുന്നു .
അല്ലയോ ഇന്ദ്രാ വിശിഷ്ടങ്ങളായ ദ്രവ്യങ്ങളും
ശക്തിയുള്ള മനസ്സും മഹത്തായ സുഭഗത്വവും
ധാരാളം സമ്പത്തും ശരീരാരോഗ്യവും
സംഭാഷണ ചാതുരിയും നല്ല ദിവസങ്ങളും
ഞങ്ങള്‍ക്ക് പ്രധാനം ചെയ്താലും
നദികള്‍ സമുദ്രത്തിലേക്ക് ഒഴുകുന്നു .പക്ഷെ സമുദ്രം കര കവിയുന്നില്ല . അതുകൊണ്ട് കടലിന്റെ ദൈവമായ
വരുണന്‍ ശകതനാണ് .
അഗ്നിയാണ് മറ്റൊരു ദൈവം . അഗ്നിയെ ഞാന്‍ എന്റെ പിതാവായും ബന്ധുവായും ചിരന്തനസുഹൃത്തായും
കരുതുന്നു എന്നാണു ഒരു കവി പാടിയത് .
സമഗ്രമായ ജീവിതത്തിന്റെ പൂര്‍ണതയായിരുന്നു ആര്യന്മാരുടെ ലക്‌ഷ്യം .
പ്രകൃതിയുടെ നിഗൂഢതകളില്‍ മനുഷ്യര്‍ സത്യത്തെ അന്വേഷിച്ചു .സൌന്ദര്യത്തെ ആരാധിച്ചു .
അക്രുത്രിമത്വവും നിഷ്കളങ്കവുമായ ഒരുപാട് പ്രാര്‍ഥനകള്‍ ഋഗ്വേദത്തില്‍ ഉണ്ട് . ജീവിതത്തില്‍ നിന്നും ഒളിച്ചോടാനല്ല , മറിച്ചു അവരെ കൂടുതല്‍ കര്‍മോന്മുഖരാക്കാന്‍ ജീവിത സമരങ്ങളില്‍ വിജയം നേടാന്‍ ഈ പ്രാര്‍ഥനകള്‍ അവരെ സഹായിച്ചു .
മടിയന്മാരെയും കര്‍മവിമുഖരെയും ദേവന്മാര്‍ക്ക് ഇഷ്ട മല്ലാത്തതിനാല്‍ മനുഷ്യര്‍ കൂടുതല്‍ അധ്വാനിക്കുകയും ചെയ്തു.
നമ്മുടെ പൂര്‍വികരെ കുറിച്ചുള്ള ഈ വിവരണങ്ങള്‍ എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തിട്ടുല്ലതല്ല . പ്രാചീന മനുഷ്യര്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നില്ല . എഴുത്തും വായനയും രൂപം കൊണ്ടത് മനുഷ്യ സമൂഹം എത്രയോ പുരോഗമിച്ചു കഴിഞ്ഞതിനു ശേഷമാണ് .
കവിതാമയങ്ങളായ പ്രാര്‍ഥനകളും സൂക്തങ്ങളും ഉരുവിട്ട് കാണാപാഠം പഠിച്ച് തലമുറകള്‍ കൈമാറി വന്നു . അങ്ങനെ നമ്മള്‍ വേദങ്ങള്‍ എന്ന് വിളിക്കുന്ന സമാഹാരം ക്രമേണ രൂപംകൊണ്ടു .
ഋഗ്വേദം എന്ന് പറയുന്നത് ഒരു മത ഗ്രന്ഥമോ തത്വശാസ്ത്ര ഗ്രന്ഥമോ അല്ല . കവിതകളുടെ സമാഹാരമാണ് .പക്ഷെ ഋഗ്വേദം നമുക്ക് നല്‍കുന്നത് പ്രാജീന മനുഷ്യരുടെ സാമൂഹിക സാംസ്കാരീക സാഹചര്യങ്ങളും നിലവാരവും അവരുടെ ബന്ധങ്ങളുമാണ് .
പ്രാചീന മനുഷ്യരുടെ മത വിശ്വാസങ്ങള്‍ , ചിന്തകള്‍, ആഗ്രഹങ്ങള്‍ എല്ലാം എന്തായിരുന്നു എന്ന് മനസിലാക്കാന്‍ നമ്മെ ഇന്ന് സഹായിക്കുന്നത്
ഋഗ്വേദമാണ് .
ഋഗ്വേദത്തിന്റെ പഴക്കം കണക്കാക്കി നോക്കിയാല്‍ നാം അത്ഭുതപ്പെടും .കാരണം ക്രിസ്തുവിനും മുന്പ് 1200- 800 നും ഇടക്കാണ് അവ രചിക്കപ്പെട്ടത് .
ആര്യന്മാര്‍ ഇന്ത്യയില്‍ എത്തുന്നതിനു മുന്പ് കുറച്ചു സൂക്തങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും
ഭൂരിപക്ഷം സൂക്തങ്ങളും രചിക്കപ്പെട്ടത് ആര്യന്മാര്‍ സിന്ധു തീര പ്രദേശങ്ങളില്‍ കുടിയേറി പാര്‍ത്തത്തിനു ശേഷമാണ് .

2011 ഡിസംബർ 18, ഞായറാഴ്‌ച
ഇവിടെ നിന്നാണ് ദൈവ വിശ്വാസം ഉത്ഭവിച്ചത്
കല്ലുകള്‍ നിറഞ്ഞ പുഴ ഒഴുകികൊണ്ടിരിക്കുന്നു
എന്റെ സഖാക്കളെ , ഒന്നിച്ചു കൂട്ടായി മുന്നേറുക
തലയുയാര്‍ത്തി പിടിച്ചു പുഴ കടക്കുക
തിനമകളെ എല്ലാം ഇവിടെ വലിച്ചെറിഞ്ഞു
നന്മയുടെ ശക്തികളിലേക്ക് കടന്നു പോവുക .
ഇതൊരു ഋഗ്വേദ സൂക്തത്തിന്റെ പരിഭാഷയാണ് .
ഋഗ്വേദത്തിന്റെ പഴമ അറിയാമല്ലോ ....ഈ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത് വനാന്തരത്തില്‍ പോയി
തപസ്സു ചെയ്യാനുള്ള ആഹ്വാനമല്ല .
ജീവിതത്തോടുള്ള ആഭിമുഖ്യമാണ് .പ്രതി സന്ധികളെ നേരിട്ട് തടസ്സങ്ങളെ തട്ടി തകര്‍ത്ത്
മുന്നോട്ടു പോകാനുള്ള വ്യഗ്രതയാണ് ഒപ്പം ശുഭാപ്തി വിശ്വാസവും .
അല്ലയോ വീരന്മാരെ മുന്നേറി വിജയം നേടുക
ഇന്ദ്രന്‍ നിങ്ങളെ കാത്തു രക്ഷിക്കട്ടെ ..
നിങ്ങളുടെ അവയവങ്ങള്‍ കരുത്തുള്ളവയാകട്ടെ
നിങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാതെ വരട്ടെ ...
ഋഗ്വേദം ആര്യന്മാരുടെയായിരുന്നു .
ജീവിത സമരത്തില്‍ വിജയം നേടാനുള്ള അടങ്ങാത്ത ആഗ്രഹം ഈ വരികളിലുണ്ട്
ഒരു പാട് കാലത്തെ സായുധ സമരങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇവിടെ ആധിപത്യം നേടിയത് .
എങ്ങനെയാണ് ഈശ്വരനിലെത്തിയത് ?
പ്രകൃതിയിലെ ഭയപ്പെടുത്തുന്ന എല്ലാത്തിലും ദിവ്യത കണ്ടെത്തിയാണ് അക്കാലത് മനുഷ്യന്‍ അവരുടെ ഭയത്തെ തടഞ്ഞു നിര്‍ത്തിയിരുന്നത് . പ്രകൃതി ശക്തികള്‍ക്കു ചിന്ത , വികാരം , ബോധം , പ്രജ്ഞ തുടങ്ങിയ ഗുണ വിശേഷങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്നു .
അത് കൊണ്ട് മനുഷ്യന്റെ കഴിവുകളുടെ പരിമിതി നികത്താന്‍ പ്രാപഞ്ചിക
ശക്തികള്‍ക്കു കഴിയുമെന്നായിരുന്നു പൊതുവായുള്ള ഒരു സങ്കല്പം .
പ്രകൃതി ശക്തികളെ മാനവീകരിക്കുക എന്ന ലളിതവും എന്നാല്‍ സങ്കീര്‍ണവുമായ ഒരു പ്രക്രീയ നടക്കുകയായിരുന്നു അതിലൂടെ .
ഇന്ദ്രന്‍ ആയിരുന്നു ദേവാദിദേവന്‍ .
മിക്കവാറും പ്രാര്‍ഥനകള്‍ ഇന്ദ്രനോടായിരുന്നു
പ്രശസ്തരായ ദൈവങ്ങള്‍ ഋഗ്വേദത്തില്‍ പറയുന്നത് ഇവരൊക്കെയാണ് ..
ഇന്ദ്രന്‍ , വരുണന്‍ , അഗ്നി, സൂര്യന്‍, ..
ദേവിമാരില്‍ പ്രധാനികള്‍ സരസ്വതി , ഭാരതി , ഭൂമി ദേവി , അദിതി തുടങ്ങിയവരും ..
മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ദൈവങ്ങള്‍ ചെയ്തു തരും .
അതിനു അവരെ പ്രീതിപ്പെടുത്തണം .
പ്രാര്‍ഥനയും വഴിപാടും പൂജാദി കര്‍മങ്ങളും ആണ് അവരെ പ്രീതിപ്പെടുത്തി മനുഷ്യന്റെ അപൂര്‍ണത കളും പരിമിതികളും തരണം ചെയ്യാനുള്ള വഴി .
(അപൂര്‍ണത എന്നത് മനുഷ്യനെ എന്നും അലോസരപ്പെടുത്തിയിരുന്നു എന്ന് ചുരുക്കം .)
അങ്ങനെ ജീവനില്ലാത്ത വസ്തുക്കള്‍ ജീവനുല്ലവയായി സങ്കല്‍പ്പിച്ചു. പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാം ....മലയും , പുഴയും , കാടും വെള്ളവും വായുവും സൂര്യനും എല്ലാം എല്ലാം മാനവീകരിക്കപ്പെട്ടു .
മനുഷ്യനും പ്രകൃതിയും തമ്മില്‍ മാനുഷീക ബന്ധം ഉടലെടുത്തു .
ഇവിടെ നിന്നാണ് ദൈവ വിശ്വാസം ഉത്ഭവിച്ചത് .

ചരിത്രാതീത കാലം മുതല്‍ ജീവിത സമരങ്ങളില്‍ വിജയം വരിക്കാന്‍ മനുഷ്യര്‍ പ്രകൃതി ശക്തികളെ അഭയം തേടിയിരുന്നു .
സൂര്യനും ചന്ദ്രനും വെളിച്ചവും ഇടിയും മിന്നലും കൊടുംകാറ്റും വെള്ളപ്പൊക്കവും ജീവിതവും മരണവും എല്ലാം മനുഷ്യരില്‍ അത്ഭുതവും അമ്പരപ്പും ഉണ്ടാക്കി . പ്രകൃതിയുടെ ദുരൂഹങ്ങളായ
ഇത്തരം പ്രതിഭാസങ്ങള്‍ക്ക് മനുഷ്യര്‍ ദിവ്യമായ ഒരര്‍ത്ഥം കല്‍പ്പിച്ചു .
പ്രാജീന മനുഷ്യരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ഐഹീകങ്ങലായ ബാഹ്യ ശക്തികള്‍ അവരുടെ കണ്ണില്‍ അഭൌമ ശക്തികളായി തീര്‍ന്നു ...........
ഞാന്‍ ഇടക്കെല്ലാം മതങ്ങളെയും നിലവിലുള്ള ദൈവങ്ങളെയും (നിലവില്‍ എന്ന് പറയാന്‍ കാരണമുണ്ട് അത് പിന്നീട് വിശദീകരിക്കാം ) സംബന്ധിച്ച ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു . അക്കാലത്ത് ചില കുറിപ്പുകള്‍ എഴുതി വെച്ചത് ഈ അടുത്തകാലത്ത്
നാട്ടില്‍ ചെന്നപ്പോള്‍ വീണ്ടും കാണുവാനും ഓര്‍ക്കുവാനും ഇടയായി .
എന്നെ ഒരു നിരീശ്വര വാദിയായി ചിത്രീകരിക്കാന്‍ ഒരിടക്കാലത്ത് ആളുകള്‍ നാട്ടില്‍ ശ്രമിച്ചിരുന്നു .
ആതിനു ആക്കം കൂട്ടുന്ന ചില സംഘാടന ങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട് താനും ..
കേരള യുക്തിവാദി സംഘത്തിന്റെ ദിവ്യാല്ഭുത അനാവരണവും തട്ടിപ്പുകളും എന്ന demonstration show പലതവണയായി പല സ്ഥലത്തും സംഘടിപ്പിക്കുക വഴി ഞാന്‍ ചിലരുടെ ഒക്കെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു ...
(അമ്പട ഞാനെ എന്ന ഭാവം വന്നു പോയിട്ടുണ്ടെങ്കില്‍ മാപ്പാക്കണം )
എന്തായാലും ആ കുറിപ്പുകള്‍ വീണ്ടും പരിശോദിച്ചപ്പോള്‍ എനിക്ക് തോന്നി എന്ത് കൊണ്ട് അത് പകര്‍ത്തി കൂടാ എന്ന് ????
ഒരു തര്‍ക്കത്തിന് വേണ്ടിയോ ചര്‍ച്ചാ വിഷയമാക്കാന്‍ വേണ്ടിയോ
മതവും ജാതിയും പറഞ്ഞു തമ്മില്‍ തല്ലാന്‍ വേണ്ടിയോ അല്ല എന്റെ ശ്രമം ..
ആധികാരികമായ് ചില പുസ്തകങ്ങളുടെ പിന്‍ബലത്തോടെ നടത്തുന്ന ഈ ഉദ്യമം ഞാന്‍ ആണ് ശെരി എന്ന് പറയാനുമല്ല .
കെ ജെ എഫില്‍ ഇടക്കൊക്കെ ഇങ്ങനെയും ചിലത് വന്നോട്ടെ എന്ന് കരുതിയാണ് ..
പ്രാര്‍ഥനകള്‍ എന്തിന് എന്ന തലവാചകം താല്‍ക്കാലികമായി ഇട്ടതാണ് ..
വിഷയം മാറുമ്പോള്‍ തലവാചകവും മാറും ..
എല്ലാവരും വായിച്ചു അഭിപ്രായം പറയരുത് .
കൊള്ളാം എന്നും പറയണമെന്നില്ല ..
നല്ല ഒന്നാംതരം രചനാ ശൈലി ഉള്ളവര്‍ ഉണ്ട് ..
അവര്‍ക്കും പങ്കെടുക്കാം .
ഭാരതീയമായ കാഴ്ചപ്പാടില്‍ ആയത് കൊണ്ട് ഹിന്ദു സംസ്കാരവും ഹൈന്ദവ ദൈവങ്ങളും കടന്നു വരുന്നത് തീര്‍ത്തും ബഹുമാനത്തോടെ മാത്രമേ ഞാന്‍ കാണുകയും
എഴുതുകയും ചെയ്യുന്നുള്ളൂ ..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എസ് . ബി . ടി യും ഞാനും പിന്നെ ചൂലും
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...
-
ആദ്യം ചിരി ചോദിച്ചു . പിന്നെ കുട ചോദിച്ചു . ഇന്ന് കിടക്ക ചോദിച്ചു . നാളെ കിടപ്പാടം ചോദിക്കും . മറ്റന്നാള്‍ നിനക്ക് സര്‍ക്കാര്‍ ജോല...
-
ഇന്നലെ ഞാന്‍ നിന്റെ പ്രണയിനിയെ കണ്ടു .. അവള് വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയൂമാണ് ഒരു മകനും മകളും ... എന്നെ കണ്ടയുടന്‍ അവ...
-
എനിക്കിപ്പോള്‍ വയസ്സ് ഇരുപത്തി എട്ട് . വിവാഹിതന് . ഏര്‍ലി മാര്യേജ് ആണ് . അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നിയത് . സാധാരണ ലേറ്റ് ...