2013 ജനുവരി 11, വെള്ളിയാഴ്‌ച

ആത്മഹത്യ


കടുത്ത  ഇരുട്ടില്‍ 
ജീവിക്കാന്‍  ഞാന്‍ പഠിച്ചു 

കൊടും തണുപ്പില്‍ 
ജീവിച്ചിരിക്കാനും .

കാലിയായ കീശയില്‍ നോക്കി വയറു നിറക്കാന്‍ 

 മഞ്ഞു മൂടിയ  നദിയിലേക്ക് നോക്കി 
തണുത്തു മരച്ച  പടിക്കെട്ടില്‍ 
ആര്‍ക്കു വേണ്ടിയുമല്ലാതെ  കാത്തിരിക്കാന്‍ 

 എന്റെ മനസ്സ്  കൈവിട്ടു പോയോ ?
 സഹ തടവുകാരന്‍ 
 ഒരു റോസാപ്പൂ വെച്ച് നീട്ടി .

ഞാന്‍ അപ്പോഴും  വിരിയാത്ത ഒരു മൊട്ടായിരുന്നു .

ഇനി ഒരിക്കല്‍ കൂടി ജനിച്ചാലും 
ഇതെന്റെ  ജീവിതത്തിന്റെ 
അവസാന അദ്ധ്യായമാണ്‌ .

രാത്രികള്‍  നിലക്കാതെ കയ്യടിക്കുമ്പോള്‍ 
നീ ഒരു കറുത്ത  ഗൌണും 
എന്നെ വഞ്ചിക്കാന്‍ ഉപയോഗിച്ച 
ആ മനസ്സുമായി 
ഒരിക്കല്‍ കൂടി വരണം 

സൂര്യന്‍ അസ്തമിക്കുന്ന ഇടത്തിന്  തൊട്ടടുത്തുള്ള 
ആ തോട്ടത്തിലെ അവസാനം വിരിയുന്ന 
പൂവ് ഞാനായിരിക്കും 

ചിറകുകളുള്ള വാതിലില്‍  കൂടി 
എന്റെ  യാത്ര അവസാനിക്കുമ്പോള്‍ 
വിശ്വസ്തതയുടെ ഒരു നിമിഷമെങ്കിലും 
നിന്റെ മനസ്സില്‍ എനിക്കായി 
കരുതണം . 


മരിച്ചു കിടക്കുമ്പോള്‍ 
എന്റെ ഉള്ളില്‍  ഉണങ്ങാത്ത 
ഒരു മുറിവ് കാണും 
എന്നെ അറിയുന്നവര്‍   പറയും 
ഞാന്‍ ആരെയോ  സ്നേഹിച്ചിരുന്നു  എന്ന് ...



2013 ജനുവരി 10, വ്യാഴാഴ്‌ച

ചീത്ത കുട്ടി



നീയൊരു ചീത്ത കുട്ടിയാണ് .
ഭിത്തികളില്‍  ചീത്ത പടങ്ങള്‍ വരയ്ക്കുന്നു .
കവലയില്‍ പോയി  ചീട്ടുകളി  കണ്ടിരിക്കുന്നു .
കിളികളെ എറിഞ്ഞു വീഴ്ത്തുന്നു .
ചീത്ത കൂട്ടുകെട്ടുണ്ടാക്കുന്നു .
സുന്ദരികളായ  പെണ്‍കുട്ടികളെ 
കുറിച്ച്  ഇല്ലാത്ത കഥകള്‍ 
പറയുന്നു .
 നീയൊരു ചീത്ത കുട്ടി  മാത്രം 
ആയിരുന്നെങ്കില്‍ 
സാരമില്ലായിരുന്നു .
 നീ ചെയ്യുന്നതുപോലെയൊക്കെ 
 ചെയ്യാന്‍  എനിക്കും  ആഗ്രഹമുണ്ടാകുകയല്ലേ !!!
എന്തൊരു ചീത്ത കുട്ടിയാണ്  നീ ..!!!!!!!!!!!


2012 ഡിസംബർ 31, തിങ്കളാഴ്‌ച

സ്നേഹം ....


നിദ്രാവിഹീനത എന്നാല്‍  എന്തുപോലെയാണന്നു നിങ്ങള്‍ക്കറിയുമോ  ?
 ഒരിക്കലെങ്കിലും നിങ്ങള്‍  നഖങ്ങള്‍  കൊണ്ട്  നിങ്ങളുടെ തലയണ കീറി മുറിച്ചിട്ടുണ്ടോ  ?
 മച്ചിലേക്ക് നോക്കി ഒരു രാത്രി മുഴുവനും ഉറങ്ങാന്‍ കഴിയാതെ  കിടന്നിട്ടുണ്ടോ ?
 നിങ്ങള്‍ കാത്തിരിക്കുന്ന ഒരാള്‍ വരും എന്ന് കരുതി ഒരു ദിവസം മുഴുവനും കാത്തിരുന്നിട്ടുണ്ടോ ?
 നിങ്ങളെ ആരും വിളിക്കാത്ത ഒരു ദിവസം നിങ്ങള്‍ കരഞ്ഞു മരണത്തോളം എത്തിയിട്ടുണ്ടോ ?
 എന്നിട്ട് നിങ്ങള്‍ ഏകാന്തത യുടെ  ഇരുട്ടിലേക്ക് മടങ്ങിപോയിട്ടുണ്ടോ ?

നിങ്ങളുടെ പ്രണയിനിക്ക് നിങ്ങള്‍  നല്‍കിയത് 
ഒന്നൊന്നായി നിങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ടോ ?


 നീണ്ടു നിവര്‍ന്നു  കിടക്കുന്ന  റോഡുകളിലും   ശൂന്യമായ  
പാര്‍ക്കുകളിലും ആള്‍ത്തിരക്കില്ലാത്ത തെരുവുകളിലും  
ഇരുണ്ടു പോയ 
മനസുമായി നിങ്ങള്‍ വലിച്ചെറിയപ്പെട്ടിട്ടുണ്ടോ ?

വയസ്സനായ ഒരു നായയെ പോലെ ?
ഒരു പഴയ കുപ്പായം പോലെ ?

ശരീരം മുഴുവനും 
കത്തുന്ന  ജ്വരവുമായി 
നിങ്ങള്‍  പകലും രാത്രിയും 
അലഞ്ഞു നടന്നിട്ടുണ്ടോ ?
നിങ്ങളുടെ  പ്രിയപ്പെട്ടവളെ തേടി ?
ഏകാന്തതയുടെ  വേദന നിങ്ങള്‍ക്കറിയുമോ ?
 എല്ലാവരാലും മറക്കപ്പെട്ടവന്‍റെ അവസ്ഥ 
നിങ്ങളെ ഇടനെഞ്ഞില്‍ കൂര്‍ത്ത കത്തി  കുത്തിയിറക്ക 
പെട്ടവനെ പോലെ വേദനിപ്പിച്ചിട്ടുണ്ടോ ?

അസൂയയുടെ വിഷ പുഷ്പ്പങ്ങള്‍  എപ്പോഴെങ്കിലും 
നിങ്ങളുടെ ഉള്ളില്‍ വിരിഞ്ഞിട്ടുണ്ടോ ?
 നിങ്ങളുടെ എല്ലാ അഹന്തകളും വെടിഞ്ഞ് 
നിങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങളുടെ പ്രണയിനി നടന്നു പോയ വഴികളില്‍ ചുംബിച്ചിട്ടുണ്ടോ  ?

ആശയറ്റവനാവുക   എന്ന് പറഞ്ഞാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ ?

നിങ്ങള്‍ ഒരിക്കലെങ്കിലും അസാന്നിധ്യം എന്താണ് എന്ന് അറിഞ്ഞിട്ടുണ്ടോ ?
 വേദനിക്കുന്ന തല കൊണ്ട് നിങ്ങള്‍ ഭിത്തിയില്‍  ഇടിച്ചിട്ടുണ്ടോ ?
 ഓരോ ദിവസവും  ആയിരം തവണ നിങ്ങള്‍ മരിച്ചിട്ടുണ്ടോ ?

എന്നെ വിമര്‍ശിക്കരുതേ  ,,കാരണം  ഞാനിങ്ങനെയൊക്കെയാണ് ..

മുരിവേറ്റവനും മര്‍ദ്ധിതനുമായ  ഒരു പടയാളിയെ പോലെ 
ഒരിക്കല്‍ ഞാന്‍ നിത്യതയുടെ ആഴങ്ങളിലേക്ക് എന്നെ  കൊണ്ടുപോയാല്‍ 
അധിക്ഷേപിക്കരുത്..

ഓരോ  കാമുകനും പേരില്ലാത്ത   ഓരോ വീര യോദ്ധാക്കളാണ് 

സ്നേഹിക്കുകയും  സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴേ 
നമ്മള്‍ മനുഷ്യരാവുകയുള്ളൂ ....


2012 ഡിസംബർ 28, വെള്ളിയാഴ്‌ച

ഞാന്‍ നിന്നോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു .



            


എവിടെയോ വെച്ച് നാം തമ്മില്‍ കണ്ടു മുട്ടി ..
 എനിക്കൊര്‍മവരുന്നില്ല ..
എങ്ങിനെയെന്ന് ..
ഭൂമിയിലൊരിടം  തന്നെ ..
എന്തുകൊണ്ട് ഓര്‍മിക്കുന്നില്ല എന്ന് ചോദിക്കരുത് 
കാരണം അതില്‍ കാര്യമില്ല .
എനിക്ക് നിന്നെ ആലിംഗനം  ചെയ്യണം ..
ഒരിക്കല്‍  മാത്രം ..
നിന്നെയാണ് ഞാന്‍ ജീവിത കാലമത്രയും  തേടിയിരുന്നത് ..

സ്നേഹം വന്നു വാതിലില്‍ മുട്ടുമ്പോള്‍ 
ആരെങ്കിലും കതകു തുറക്കാതിരിക്കുമോ .
ഒറ്റെക്കു ജീവിക്കാന്‍  പ്രയാസമാണ് 
പക്ഷെ കാത്തിരിക്കാന്‍ അതിലും പ്രയാസമാണ് .
 ഞാന്‍ ധാരാളം  അനുഭവിച്ചു കഴിഞ്ഞു ..
ഇനി വയ്യ . 
എന്നോടൊപ്പം ജീവിക്കൂ .


നിങ്ങള്‍ പ്രണയിക്കുമ്പോള്‍  നിങ്ങളുടെ കാര്യകാരണബുദ്ധിയും 
ദൃഡനിശ്ചയവും  ആത്മബലവും  
ശെരിയായി പ്രവര്‍ത്തിക്കണം എന്നില്ല ..
 ഞാന്‍ നിന്നോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു ..

പ്രണയത്തില്‍ ഞാനൊരിക്കല്‍ വിശ്വസിച്ചിരുന്നില്ല 
പ്രണയിക്കുന്നവരെ  പരിഹസിച്ചിരുന്നു .
എന്റെ വിധി ഞാന്‍ തീരുമാനിക്കുമെന്ന് ഊറ്റം കൊണ്ടിരുന്നു .
 പക്ഷെ നിങ്ങള്‍ പ്രണയിക്കുമ്പോള്‍  വാക്കുകള്‍ വെറുതെയാകും .

 നിന്നെ കാണുമ്പോള്‍ എന്റെ ഹൃദയം ഭ്രാന്തമായ്  
തുടിക്കുന്നു ...

നിങ്ങള്‍ പ്രണയിക്കുമ്പോള്‍  നിങ്ങളുടെ കാര്യകാരണബുദ്ധിയും 
ദൃഡനിശ്ചയവും  ആത്മബലവും  
ശെരിയായി പ്രവര്‍ത്തിക്കണം എന്നില്ല ..
 ഞാന്‍ നിന്നോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു ..


2012 ഡിസംബർ 27, വ്യാഴാഴ്‌ച

ഇനിയെന്ത് ?


എന്റെ  ഭൂഗുരുത്വം കുറഞ്ഞു വരുന്നു ..
 എന്റെ ചിന്തകളും ..
ഞാന്‍ നിന്നിലേക്ക്‌ മടങ്ങി വരുകയാണ് ..

ശതകോടി ദൂരങ്ങള്‍  താണ്ടി 
എല്ലാം ഉപേക്ഷിച്ച് ..
നിനക്ക് വേണ്ടി മാത്രമായി 
ഞാന്‍ മടങ്ങി വരുന്നു ...

ഒരിക്കലും നടന്നിട്ടില്ലാത്ത 
കഥകളുടെ കെട്ടുകള്‍ 
ഞാന്‍ അഴിക്കുന്നു ..
എന്നോട് തന്നെ ആവര്‍ത്തിച്ചു  പറഞ്ഞവ .
ഇനിയും  തടഞ്ഞു വെക്കാനാവില്ല 
നിന്റെ അമര്‍ത്തിയുള്ള  ചുംബനങ്ങള്‍ ,,


നിന്റെ സാന്നിധ്യം എന്നെ പരാജിതനും 
നിരായുധനും ആക്കുമെങ്കിലും 
എന്റെയുള്ളില്‍ നീ പകരുന്ന സൗരഭം 
നിന്റെ ശരീരത്തേക്കാള്‍ 
മനസ്സിനെയും ഹൃദയത്തെയും 
കീഴ്പ്പെടുത്തും ..

 എന്നിലേക്ക്‌ നീ പകര്‍ന്ന 
നിര്‍മല സ്നേഹത്തിന്‍ 
തേന്‍തുള്ളികള്‍  എന്നും 
നീയെന്നരികിലുന്ടായിരുന്നെങ്കില്‍ 
എന്ന്  മോഹിപ്പിക്കുന്നു ...

എന്നിട്ടും  ഞാനിവിടെ ബന്ധിതനാവുനു 
യാഥാര്‍ത്ഥ്യം വിദൂരമെങ്കിലും 
എന്റെ ഹൃദയം നിന്നോടുള്ള 
സ്നേഹത്താല്‍ വിറ കൊള്ളുന്നു ..
 ഒന്നറിയാം ..
നിന്നെയാണ് എനിക്ക് സ്നേഹിക്കേണ്ടത് 
പക്ഷെ നാമെന്തു ചെയ്യും 
എന്നും എപ്പോഴുമിങ്ങനെ 
ആഗ്രഹിച്ചു  ജീവിച്ചു  തീര്‍ക്കാം ...



2012 ഡിസംബർ 26, ബുധനാഴ്‌ച

ഒറ്റക്കാകുമ്പോള്‍


ഒരു നേരിപ്പോടിനുള്ളിലേക്ക് 
എന്റെ ഹൃദയം വീണു പോയിരിക്കുന്നു .

മനസ്സാകട്ടെ കൊടുങ്കാറ്റില്‍ ആടിയുലയുന്ന
 ഒരു പുല്കൊടിപോലെയും.

കാതങ്ങള്‍ പിന്നിട്ട സമയ സൂചികയില്‍ 
ഒരു വിളിപ്പാടകലെ അവള്‍ നില്‍പ്പുണ്ട് .

ഒന്നു ചിരിച്ചാല്‍
ഒരുവാക്ക് പറഞ്ഞാല്‍
 ഒരു മഞ്ഞുമല പോലെ
         എല്ലാം ഉരുകി അവസാനിക്കും ........

പക്ഷെ .....

നീയും ഞാനും


നീ  ഇരുളില്‍ ഒളിക്കാന്‍ ശ്രമിക്കുമ്പോള്‍ 
ഞാന്‍ പകലില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു 

നീ പക്ഷികളെ ഉറക്കാനായ്  പാടുമ്പോള്‍ 
ഞാനവയെ ആഴമുള്ള  ഉറക്കത്തില്‍ നിന്നും 
ഉണര്‍ത്താനായ്  പാടുന്നു 
നീ ശുഭ സായാഹ്നം നേരുമ്പോള്‍ 
ഞാന്‍ സുപ്രഭാതം  നേരുന്നു 

നീ മറ്റാരെയോ പ്രതീക്ഷിക്കുമ്പോള്‍ 
ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു ..

നീ ശുഭ രാത്രി  നേര്‍ന്ന്  പോകുമ്പോള്‍ 
ഞാന്‍ നിന്നിലൊരിത്തിരി  വെട്ടം തിരയുന്നു ....

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...