2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

മരണത്തെ കുറിച്ചുള്​ള ഭയം .പേടിയുണ്ടോ ....? എങ്കില്‍ വായിക്കരുത്

മരണ ചിന്ത വളരെ ഭയാനകമാണ് .


"എല്ലാവര്ക്കും മരണമുള്ളതല്ലേ ?

അതിനെക്കുറിച്ച്‌ ഇത്ര ആശങ്ക പെടേണ്ട കാര്യമുണ്ടോ ?" ഈ ഒരു ചോദ്യവും ഉത്തരവുമാണ് മരണത്തെ കുറിച്ച് ഞാന്‍ കണ്ടെത്തിയ ഏറ്റവും സമാധാനിപ്പിക്കാന്‍ സഹായിക്കുന്ന ഒറ്റ ചോദ്യവും ഉത്തരവും .



മരണം എന്ന വിഷയം പറയുമ്പോള്‍ തന്നെ ആളുകള്‍ പറയും നിങ്ങക്ക് വേറെ എന്തെങ്കിലും പറഞ്ഞു കൂടെ ?

വേറെ നല്ല കാര്യങ്ങള്‍ എന്തെല്ലാം കിടക്കുന്നു . പക്ഷെ ഒരുപാട് പേര്‍ മരണാസന്നനായി കിടക്കുന്ന ആളുകളെ മരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് കണ്ടിട്ടുണ്ടോ ?

നാട്ടിലായിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ മരിക്കാന്‍ "പാകമായി " കിടക്കുന്നു എന്നറിഞ്ഞു കാണാന്‍ ചെന്നു .

അയാളുടെ അമ്മായിയമ്മ അയാളുടെ അടുത്തിരുന്നു ഒരു വേദ പുസ്തകം വായിക്കുന്നു .

ഇടയ്ക്ക് അയാളുടെ മൂക്കിന്റെ അടുത്തു കൈ വെച്ചു ശ്വാസം നിലചിട്ടുണ്ടോ എന്ന് നോക്കുന്നു . വായിക്കുന്ന പുസ്തകത്തില്‍ മരണ സംബന്ധിയായ വിഷയങ്ങളെ അപ്പോള്‍ അവരുടെ കയ്യില്‍ കിട്ടുന്നുള്ളൂ . ഈശ്വരന്‍ , സ്വര്‍ഗ്ഗം , മരണാന്തര ജീവിതം മരണ ശേഷം ആത്മാവ് എങ്ങോട്ട് പോകും

ആത്മാവിന്റെ നരക പ്രവേശനം, ആത്മാവ് , (ആത്മാവ് സ്വര്‍ഗത്തില്‍ പോകുന്ന കാര്യം അവര്‍ക്ക് വായിക്കാനേ കിട്ടുന്നില്ല )

ഇടയ്ക്ക് അയാളുടെ മൂക്കിന്‍ തുമ്പില്‍ കൈ കൊണ്ട് ചെന്ന് നോക്കുന്നു .. മരിച്ചെങ്കില്‍ ഈ വായന നിര്‍ത്താമല്ലോ ......

നമുക്ക് പ്രിയപ്പെട്ടവര്‍ എല്ലാകാലവും ജീവിച്ചിരിക്കണം എന്ന് നാം ആഗ്രഹിക്കുന്നു .

എന്നാല്‍ അവര്‍ മാരക രോഗം ബാധിച്ചു ആശുപത്രികിടക്കയില്‍ നീണ്ടകാലം കിടന്നാല്‍ മരിക്കണം എന്നും നാ ആഗ്രഹിക്കുന്നു

എന്തൊരു വിരോധാഭാസം !!!!!!!!!!!!!!!!!!!

നാം മരണത്തിനു വളരെ അടുത്താണോ ? അതോ മരണത്തില്‍ നിന്നും ഒരു പാട് ദൂരെയോ ?


പക്ഷെ നാം കുറച്ചൊക്കെ മരിച്ചു കഴിഞ്ഞു എന്നത് സത്യമല്ലേ ?എന്റെ തലയില്‍ കിളിര്‍ത്തു വന്ന മുടികള്‍ എത്രയോ തവണ ഞാന്‍ മുറിച്ചു കളഞ്ഞു .... എന്റെ ഒരു പാട് പല്ലുകള്‍ പൊഴിഞ്ഞു പോയി ... ദിവസവും ആയിരക്കണക്കിന് കോശങ്ങള്‍ എന്റെ ശരീരത്തില്‍ നശിക്കുന്നു ... എന്നിട്ടും ഞാന്‍ മരിച്ചിട്ടില്ല ,,,,

ചിലരുടെ അവയവങ്ങള്‍ മുറിച്ചു കളഞ്ഞു ,,,,,അംഗ ഭംഗം വന്നവരുടെ ശരീര ഭാഗങ്ങള്‍ എവിടെ ?

അങ്ങനെ കുറച്ചു കാലത്തിനു ശേഷമോ ഉടനെയോ തന്നെ നമ്മള്‍ മരിച്ചേക്കാം ... ആരോഗ്യം വളരെ സൂക്ഷ്മതയോടെ കൈകാരയം ചെയ്തിരുന്ന ഒരു വ്യക്തി

പെട്ടന്ന് മരിക്കുന്നു എന്നാല്‍ അലസനായി ആരോഗ്യകാര്യത്തില്‍ തീരെ ശ്രദ്ധ ഇല്ലാതിരുന്ന മറ്റൊരാള്‍

സപ്തതിയും കഴിഞ്ഞു ജീവിച്ചിരിക്കുന്നു ...

സത്യത്തില്‍ നമ്മില്‍ ഉള്ള വ്യക്തി എന്ന് പറഞ്ഞാല്‍ എന്താണ് ? നമ്മുടെ അവയവങ്ങള്‍ മുറിച്ചു മാറ്റിയാലും നാം ജീവിച്ചിരിക്കുന്നു . വ്യക്തി എന്ന നിലക്ക് നാം അപ്പോഴും പൂര്‍ണനാണ് .. നമുക്കുള്ളില്‍ ഈ അവയവങ്ങള്‍ ഒന്നും വേണ്ടാത്ത ഒരാള്‍ ജീവിച്ചിരിക്കുന്നു . നമ്മില്‍ ഒരു പൂര്‍ണ ആത്മാവുണ്ട് , നമ്മില്‍ ഒരു പൂര്‍ണ വ്യക്തി ഉണ്ട് ... അല്‍പ്പാല്‍പ്പമായി നാം മരിച്ച ശേഷം സമ്പൂര്‍ണമായി ഒരു ദിവസം മരിക്കുന്നു . നാം മരിച്ചു എന്നുറപ്പായാല്‍ ആളുകള്‍ നമ്മുടെ ഭൌതീക ശരീരവും നശിപ്പിക്കുന്നു . പക്ഷെ നാം മരിച്ച ശേഷവും നമ്മുടെ ശരീരത്തിന്റെ ഏല്ലാ ഭാഗത്തും മരണം നടക്കുന്നുണ്ടോ ?

ഹൃദയം ആണ് ആദ്യം മരിച്ചതെങ്കില്‍ നമ്മുടെ കിഡ്നി

മരിക്കുന്നില്ല . മറ്റൊരാളിലേക്ക് മാറ്റി വെച്ചാല്‍ നമ്മുടെ കിഡ്നി വീണ്ടും പ്രവര്‍ത്തിക്കും .

മരണ ശേഷം കണ്ണുകള്‍ ഉപയോഗിച്ച് മറ്റു രണ്ടു കണ്ണുകള്‍ പ്രവര്‍ത്തിപ്പിക്കാം ..

അസ്ഥികള്‍ മറ്റൊരാള്‍ക്ക് കൊടുക്കാം ... പതിറ്റാണ്ടുകള്‍ അവ വീണ്ടും പ്രവര്‍ത്തിക്കും ..

ചുരുക്കത്തില്‍ പറഞ്ഞാല്‍ മരണം എന്ന് പറയുന്നത്


ശരീരത്തിന്റെ അവസാനം എന്ന് പറയാന്‍ പറ്റില്ല .

ഒരാള്‍ മരിച്ചു എന്നിരിക്കട്ടെ . അയാളുടെ കണ്ണുകള്‍ മറ്റൊരാള്‍ക്കും ഹൃദയം വേറെ ഒരാള്‍ക്കും അസ്ഥികള്‍ ഇനി ഒരാളിലും കിഡ്നി മറ്റൊരാളിലും അങ്ങനെ എട്ടൊന്‍പതു അവയവങ്ങള്‍ നീക്കം ചെയ്ത്

മറ്റു പലരിലുമായി പിടിപ്പിച്ചു .

ദൈവം എവിടെയാണ് ഒരാളില്‍ ജീവിക്കുന്നത് ? ഹൃദയത്തിലോ ? അങ്ങനെ എങ്കില്‍ ഒരാളുടെ ഹൃദയം

മുറിച്ചെടുത്തു പകരം അവിടെ രക്തം പമ്പ് ചെയ്യുന്ന ഒരു മോട്ടോര്‍ പോലെയുള്ള ഒരു പ്ലാസ്റ്റിക്‌ ഉപകരണം

പിടിപ്പിച്ചു . ദൈവം ഇപ്പൊ അവിടെ എന്താണ് ?

പ്ലാസ്റ്റിക്‌ ദൈവമോ ?

ആ വ്യക്തി പിന്നീടും തന്‍റെ പ്രിയപ്പെട്ടവരേ

കൂടുതല്‍ സ്നേഹിക്കുകയും ഇഷ്ട്ട നടനെ (പ്രിത്വിരാജിനെ അല്ല അഹഹ് ഹഹ ) ആരാധിക്കുകയും ചെയ്യും . തന്‍റെ കാമുകിക്ക് ഹൃദയം കൈമാറും .. അങ്ങനെ നാം ഹൃദയം കൊണ്ട് ചെയ്യുമായിരുന്ന പലതും ആ പ്ലാസ്റ്റിക്‌ ഹൃദയം കൊണ്ടും ചെയ്യും ..



സത്യത്തില്‍ നമ്മുടെ എന്താണ് "നാം" ??

ഞാന്‍ ഞാന്‍ ഞാന്‍ എന്ന് ആവര്‍ത്തിച്ചു പറയാറുണ്ട്‌ നാമെല്ലാവരും ...

എന്താണ് നമ്മളിലെ ഈ നാം ?

നമുക്ക് എന്തിനെ ഒക്കെ ആണ് പേടി ?


ഭൂതം പ്രേതം പിശാചു ,ആത്മാവ് , മരണാന്തര ജീവിതം, നരകം ..

നാം ശെരിക്കും പഠനം നടത്തിയിട്ടുള്ളത് ഇതില്‍ എന്തിനെ ഒക്കെ കുറിച്ചാണ് ?

മരണം എന്ന സംഗതിയെ കുറിച്ച് വലിയ പഠനം ഒന്നും നടന്നു കണ്ടിട്ടില്ല . (എന്റെ അറിവ് ശെരിയല്ലെങ്കില്‍ തിരുത്തി , പഠനങ്ങള്‍ പുസ്തകരൂപത്തില്‍

ആക്കിയിട്ടുന്ടെങ്കില്‍ അത് കൂടി പറയണം )

നമ്മള്‍ ജീവിക്കുന്നത് അന്തവിശ്വാസികളുടെ ഒരു സമൂഹത്തിലാണ് .അവരുടെ ഒപ്പം നാം അവരെ ഒക്കെ പോലെ തന്നെ ഏറിയും കുറഞ്ഞും അന്തവിശ്വാസികളായി തന്നെ ജീവിക്കുന്നു .മരണഭയം ഇല്ലാതെയാകാന്‍

എന്താണ് ഒരു വഴി ?

നമ്മുടെ ജീവിതകാലം അത്രയും നാം അതിനു തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ആകയാല്‍ മരണം എത്തുമ്പോള്‍ നിസ്സഹായതയോട് കൂടി അതിനു നാം കീഴ്പ്പെടാതെ തരമില്ല . ഈ നിസ്സഹായത ജനനം മുതല്‍ നമുക്കൊപ്പമുണ്ട് .

മനുഷ്യന്‍ എന്ത് കൊണ്ട് വര്‍ഷങ്ങളോളം നിസ്സഹായനായി ജീവിക്കുന്നു . ജനനം മുതല്‍ നമുക്ക് പരിചരണം വേണം .

കുഞ്ഞായിരിക്കുമ്പോള്‍ ഒരു കോഴികുഞ്ഞിനോട് പോലും നമ്മെ നമുക്ക് ഉപമിക്കാന്‍ കഴിയില്ല . അത്രയ്ക്ക് ദയനീയമായ നിസ്സഹായതയാണ് . പിന്നെ ബാല്യകാലം കടന്നു കിട്ടാന്‍ ആരുടെ എല്ലാം സഹായം . മരണം വരെയും മനുഷ്യന്റെ ജീവിതം നിസ്സഹായതകളുടെ ഒരു കൂമ്പാരമാണ് .

മരണം അതിശയകരമായ ഒരു സംഗതിയാണ് .

അതുമായി പൂര്‍ണമായി പരിചയപ്പെട്ടാലെ അതിനെ അതിക്രമിക്കാനുള്ള വഴി നമുക്ക് തുറന്നു കിട്ടു .

അതിനെ ഭയന്നു കൊണ്ട് അതിനെ അതിക്രമിക്കാന്‍ നമുക്ക് കഴിയില്ല . അതിജീവനം ഒരു പരിതി വരെയേ സാധ്യമാകു എന്നിരിക്കിലും .

മരണത്തെ എന്ത് കൊണ്ടാണ്

ചിത്ര കാരന്മാര് ഒരു തലയോട്ടി കൊണ്ട് വിചിത്രമായ രീതിയില്‍ വരക്കുന്നത് .

മരണം എന്ന് പറയുന്നത് ഒരു തലയോട്ടിയാണോ ?

മരണത്തിന്റെ ഭീതിതമായ ചിത്രം വരക്കുന്നവരെ കണ്ടിട്ടുണ്ട് .കണ്ണുകള്‍ ഇല്ലാത്ത പല്ലുകള്‍ കാണിച്ചുള്ള ഒരു തലയോട്ടിയായി മരണത്തെ ചിത്രീകരിക്കുന്നത് നമ്മെ വഴി തെറ്റിക്കും .

മരണത്തിനു കടിച്ചു കീറി തിന്നാന്‍ വരുന്ന പല്ലുകള്‍ എവിടുന്നു കിട്ടി . മരണം വളരെ സുന്ദരമാണ് . അതിനു പിശാചിന്റെ മണമല്ല. പിച്ചിപ്പൂവിന്റെ മണമാണ്

അതിശയിക്കേണ്ട . അല്ലെങ്കില്‍ നിങ്ങള്ക്ക് ഇഷ്ട്ടമുള്ള ഒരു പുഷ്പ്പത്തിന്റെ

മണം മരണത്തിനു നല്‍കു ....\
അസ്തമിക്കുമ്പോള്‍ സൂര്യനും പ്രകൃതിക്കും എന്തു കൊണ്ടാണ് ഇത്ര മനോഹാരിത കൈവരുന്നത് ?


കുന്നുകളും മലകളും മരങ്ങളും സമുദ്രവും

സര്‍വ്വ വേഷഭൂഷാതികലോടെയും വന്നണിനിരക്കുന്നു .

ശാന്തിയുടെ അലൌഗീകമായ ഒരു മൌന സന്ദേശം എല്ലായിടത്തും വ്യാപരിക്കുന്നു .

മനുഷ്യന്‍ മാത്രമല്ല ജീവജാലങ്ങളും സ്വന്തം വെളിച്ചത്തിലേക്ക് മടങ്ങാന്‍ തുടങ്ങുന്നു .

നമ്മുടെ ദീപം നാം നമ്മുടെ വീട്ടുമുറ്റത്ത് തെളിയിക്കുന്നു .

മനുഷ്യന്റെ ജീവിതത്തിലും ഇങ്ങനെ ഒരു സന്ധ്യാവേളയുണ്ട്. മനുഷ്യന്‍ അവന്റെ എല്ലാ തിരക്കുകളും അവസാനിപ്പിച്ചു

നിത്യമായ ആത്മശാന്തിയില്‍ ലയിച്ചു ചേരുന്ന സമയം .

ഒരു കുഞ്ഞിനെ പോലെ അവസാന നിമിഷങ്ങളില്‍ കണ്ണും പൂട്ടി കിടന്നു ഇഹലോകം വെടിയുവാന്‍ കഴിയുമെങ്കില്‍

അതൊരു വലിയ ഭാഗ്യം തന്നെയാണ് .



നീണ്ടകാലം ഉപയോഗിച്ച തന്‍റെ പണിയായുധങ്ങള്‍ പണിപ്പുരയില്‍ തിരികെ

വെച്ചു നന്ദി പൂര്‍വ്വം പിന്‍വാങ്ങുന്ന ഒരു കര്‍ഷകനെ പോലെ, നല്ല കര്‍മങ്ങള്‍ക്ക് എന്റെ ശരീരവും മനസ്സും ഞാന്‍ ഉപയോഗിച്ചു എന്നും കൃതജ്ഞതാ നിര്‍ഭരമായ മനസ്സോടെ അതെല്ലാം തിരികെ ഈ പ്രകൃതിയിലേക്ക് മടക്കി നല്‍കുന്നു എന്നും ഉള്ള വിചാരത്തോടെ ഒരാള്‍ക്ക്‌ മരണത്തെ പുല്‍കാന്‍ കഴിഞ്ഞാല്‍ അയാളുടെ മരണം ധന്യമായി എന്ന് പറയാം .



എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...