2011, ഡിസംബർ 24, ശനിയാഴ്‌ച

മന്ത്രവാദം

മനുഷ്യന്റെ ആവിര്‍ഭാവത്തിനു മുമ്പ് ദൈവമുണ്ടായിരുന്നോ ?
ദൈവമുണ്ടായിരുന്നാലും ഇല്ലാതിരുന്നാലും ശെരി മനുഷ്യന് മുന്പും ഇവിടെ ഭൂമിയുണ്ടായിരുന്നു , സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും , കാടും ,മലയും പുഴകളും ഉണ്ടായിരുന്നു .
മനുഷ്യന്‍ വന്നതോടെ അവക്കെല്ലാം പുതിയ അര്‍ത്ഥവും പ്രയോജനവുമുണ്ടായി . എല്ലാം മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടവയായി . അത് വരെ
പ്രപഞ്ചത്തിലുണ്ടായിരുന്നതെല്ലാം മനുഷ്യന്റെ ജീവിതോപാധികളായി മാറി . പുഴയൊഴുകുന്നതും സൂര്യനുദിക്കുന്നതും
പക്ഷി മ്രുഗാദികള്‍ ജീവിക്കുനതും എല്ലാം മനുഷ്യന് വേണ്ടിയായി .

മനുഷ്യന്‍ എങ്ങനെയാണ് മനുഷ്യനായി തീര്‍ന്നത് ?
പ്രകൃതിയെ മാനവീകരിക്കാനുള്ള ശ്രമത്തിലൂടെയാണ് മനുഷ്യന്‍ മനുഷ്യനായി തീര്‍ന്നത് .
ക്ലേശകരമായ ഈ ശ്രമം മനുഷ്യനൊറ്റക്ക് നടത്തി നേടിയതല്ല . പിറന്നു വീണത് തന്നെ
മനുഷ്യന്‍ സാമൂഹ്യ ജീവിയായിട്ടാണ് .ചരിത്രത്തില്‍ നിന്നും കുടുംബബന്ധങ്ങളില്‍ നിന്നും സാമൂഹ്യബന്ധങ്ങളില്‍ നിന്നും അടര്‍ത്തി എടുത്തു പുറത്തിട്ടാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി തീരും .

മതവും മത വിശ്വാസവും ആരംഭിച്ചത് എവിടെ നിന്നാണ് ?

പ്രകൃതിയെ മാനവീകരിക്കാന്‍ ഇറങ്ങി തിരിച്ച പ്രാകൃത മനുഷ്യന്റെ ബോധമണ്ഡലങ്ങളിലും
സാമൂഹിക ബന്ധങ്ങളിലും പ്രവര്‍ത്തന പരിധികളിലും മാറ്റങ്ങളുണ്ടാക്കി . ഈ മാറ്റങ്ങളുടെ ഭലമായിട്ടാണ് മതവും ദൈവ വിശ്വാസവും ആവിര്‍ഭവിച്ചത് .

പക്ഷെ ദൈവത്തെ പറ്റിയോ പരമാത്മാവിനെ പറ്റിയോ ചിന്തിക്കേണ്ട ഒരാവശ്യവും പ്രാകൃത മനുഷ്യന് ഇല്ലായിരുന്നു. എങ്കിലും അവരിലെ ഒരു ചെറിയ കുഞ്ഞിനു പോലും ഭക്ഷണം ആവിശ്യമായിരുന്നു . കുടിക്കാന്‍ വെള്ളവും തിന്നാന്‍ മാംസവും കായ്കനികളും ആവിശ്യമായിരുന്നു . ഇവ നേടാന്‍ ചുറ്റുപാടുമുള്ള പ്രകൃതിയുമായി ബന്ധപ്പെടെണ്ടതുണ്ട് .
അതിനു ബാഹ്യ പ്രകൃതിയുടെ സ്വഭാവത്തെ കുറിച്ചും പക്ഷി മൃഗാദികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിവ് ആവിശ്യമായിരുന്നു .
പക്ഷെ അവരുടെ ശാസ്ത്ര ബോധവും പാരിസ്ഥിക അറിവുകളും വളരെ പരിമിതമായിരുന്നു .
സാമൂഹിക സാഹചര്യങ്ങള്‍ എന്നപോലെ പ്രകൃതിയുടെ പ്രതിഭാസങ്ങളും അവരെ അത്ഭുതപ്പെടുത്തി .
ഇടിവെട്ടും ,കാറ്റും, തീയും, വെള്ളപ്പൊക്കവും അവരെ ഭയപ്പെടുത്തി . പാമ്പ് കടിചാലോ തലയില്‍ ഒരു പാറക്കല്ല് വീണാലോ മരിച്ചു പോകുന്ന മനുഷ്യന്‍ എത്ര ധുര്‍ബലനാണ് .
എന്താണ് മരണം , മരിച്ചു കഴിഞ്ഞാല്‍ എന്താണ് സ്ഥിതി ? മരണാന്തര ജീവിതത്തെ
കുറിച്ചാലോജിക്കാന്‍ നിന്നാല്‍ പിന്നെ മരണം വന്യ മൃഗങ്ങളുടെ രൂപത്തില്‍ ഇങ്ങോട്ട് വന്നു കൊണ്ട് പോകും . ജീവിതത്തില്‍ നിന്നും ഒളിച്ചോടി പോവുക സാധ്യമല്ല .
പ്രകൃതി ശക്തികളോട് എതിര്‍ക്കാനുള്ള കഴിവ് പരിമിതമാണ് . പിന്നെ എന്താണ് ചെയ്യുക ?

പ്രുകൃതി ശക്തികളോട് സമരസപ്പെടുക അവയെ ആശ്രയിക്കുക . അത്ര തന്നെ .
അവര്‍ ഇല്ലാ ആഗ്രഹാഭിലാഷങ്ങളുടെയും മൂര്‍ത്തങ്ങളായ ബാഹ്യരൂപം എന്ന നിലക്ക് പ്രുകൃതി ശക്തിയെ നോക്കി കാണാന്‍ തുടങ്ങി .
അല്ലെങ്കില്‍ ,
മനുഷ്യന്‍ തന്‍റെ യഥാര്‍ത്ഥമായ ആന്തരീക സത്തയെ തന്നില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ബാഹ്യ ശക്തികളില്‍പ്രതിഷ്ടിക്കുകയും ഭൌമങ്ങളായ ആ ശക്തികളെ അഭൌമ ശക്തികളായി
സങ്കല്‍പ്പിക്കാന്‍ തുടങ്ങുകയും ചെയ്തു .
പ്രകൃതിയെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യം മനുഷ്യന്റെ ബോധമണ്ടലത്തില്‍ ഉദയം കൊണ്ടപ്പോള്‍ അതിനു അശാസ്ത്രീയമായ ഒരു വ്യാമോഹത്തിന്റെ
രൂപമാണ് കൈ വന്നത് .
പ്രകൃതി ശക്തികള്‍ക്ക് അവയുടെ യഥാര്‍ത്ഥ സ്വഭാവത്തിന് പുറമേ പ്രക്രുതിയതീതങ്ങളും
ദിവ്യങ്ങളും മാനുഷീകങ്ങലുമായ് ചില സിദ്ധികള്‍ കൂടിയുണ്ടെന്ന സങ്കല്‍പ്പത്തിലേക്ക്‌ ഇത് വഴി തെളിച്ചു . ഈ അശാസ്ത്രീയവും വ്യാമോഹാധിഷ്ട്ടിതവുമായ
പ്രകൃതിയെയും പ്രപഞ്ചത്തെയും കുറിച്ചുള്ള വ്യാഖ്യാനത്തില്‍ നിന്നുമായിരിക്കാം .
മതത്തിന്റെ ഉറവിടം.

മതത്തിന്റെ പ്രാരംഭം മന്ത്രവാദമാനെന്നു കരുതുന്നത് തെറ്റാണ് . കാരണം മന്ത്രവാദത്തില്‍ മതവിശ്വാസവും മതത്തില്‍ മന്ത്രവാദ ചടങ്ങുകളും അടങ്ങിയിരിക്കുന്നു .ചില ഏററ കുറചിലുകള്‍ ഉണ്ടെന്നു മാത്രം .
.............................................................................


എന്റെ മൂര്‍ത്തിയെ ,നിനക്ക് കോഴിയുടെ പരി തരുന്നു ,
എനിക്ക് രക്ഷയായ് ഇരുന്നു കൊള്ളണം .
കൊച്ചിനോടും കുട്ടിയോടും യാതൊരു ഉപദ്രവവും ഉണ്ടാക്കരുതേ ....

കേരളത്തിലെ മലവേടന്മാര്‍ കോഴിയെ ബലി അര്‍പ്പിച്ചു കൊണ്ട് നടത്തുന്ന മന്ത്രവാദത്തിന്റെ തുടക്കം കുറി ക്കുന്ന പ്രാര്തനയാണിത് .
കൃഷിയും സ്ഥിരവാസവും ആരംഭിച്ചതിനു ശേഷം പരിഷ്ക്രിതരായ ജനങ്ങള്‍ക്കിടയില്‍ മന്ത്രവാദം പടര്‍ന്നു പിടിച്ചു .
മന്ത്രവാദങ്ങള്‍ക്കു ശക്തിയുണ്ടോ ?
മന്ത്രവാട്ച്ചടങ്ങുകളുടെ ശക്തി യഥാര്‍ത്ഥത്തില്‍ മന്ത്രവാടത്തിലുള്ള വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത് .
പ്രധാനമായും മൂന്നു ഘടകങ്ങള്‍ ഉണ്ടിതിന് .

ഒന്ന് . മന്ത്ര വാദിക്ക് തന്റെ വിദ്യയിലുള്ള വിശ്വാസം .
രണ്ട് . ആവിശ്യക്കാരന് മന്ത്രവാദിയുടെ കഴിവിലുള്ള വിശ്വാസം .
മൂന്ന്‌ . ആ വിശ്വാസത്തിനു അനുയോജ്യമായ സമൂഹത്തിന്റെ
സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളും പ്രതീക്ഷകളും

ഈ മൂന്നു ഘടകങ്ങളുമുന്ടെങ്കില്‍ ചില മന്ത്രവാടങ്ങള്‍ക്ക് ഉദേശിച്ച ഫലമുണ്ടാകുമെന്ന് കരുതപ്പെടുന്നു .

2011, ഡിസംബർ 20, ചൊവ്വാഴ്ച

വിശ്വാസത്തില്‍ നിന്നും അവിശ്വാസത്തിലേക്ക്

ഐക്യം നിലനിര്‍ത്താനുള്ള ആഹ്വാനങ്ങള്‍ അക്കാലത്തെ സമൂഹത്തില്‍ അടിക്കടി ഉണ്ടായി കൊണ്ടിരുന്നു .
പക്ഷെ പൊതു സമൂഹത്തില്‍ സാബത്തീക വൈരുധ്യങ്ങള്‍
തലപൊക്കിയതോടെ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍
കഴിയാതയായി .
ഇത്തരം ഐക്യ ആഹ്വാനങ്ങള്‍ ഋഗ്വേദത്തിലും കാണാം .

"ഒന്നിച്ചു പോവുക
ഒന്നിച്ചിരുന്നു സംസാരിക്കുക
നിങ്ങളുടെ മനസുകളെല്ലാം ഒരുപോലെയാവട്ടെ
പണ്ട് ദേവന്മാര്‍ ഒരു പോലെ ഹവിസ്സ് പങ്കിട്ടെടുത്തു
ആസ്വദിച്ചതുപോലെ
യോജിച്ച കൂടിയാലോജനകള്‍ നടത്തുക
നിങ്ങളുടെ സമിതി യോജിപ്പുള്ളതാകട്ടെ..
..........................
നിങ്ങളുടെ ഹൃദയങ്ങള്‍ യോജിപ്പുള്ളതാകട്ടെ
നിങ്ങളുടെ ലക്‌ഷ്യം ഒന്നാവട്ടെ
നിങ്ങളുടെ മനസ്സ് സമാധാനമാവട്ടെ
എല്ലാവരും ഒരുമയോടെ സുഖമായിരിക്കട്ടെ "
(ഋഗ്വേദം - X :19:24)

പ്രവര്‍ത്തി ചെയ്യുന്നവരില്‍ അക്കാലത്ത് പുരോഗതി ഉണ്ടാക്കിയവര്‍ കൃഷിയും കൈതോഴിലുകളും ചെയ്യുന്നവരായിരുന്നു . അവരുടെ അഭിവൃദ്ധി സമൂഹത്തില്‍ കൂടുതല്‍ വേര്‍തിരിവിനു കാരണമായി .

ഇനിയാണ് ചോദ്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നത് ..
മാറ്റങ്ങള്‍ സാമൂഹിക ജീവിതത്തിലും സാമൂഹിക ഘടന യിലും മാത്രമല്ല ഉണ്ടായത് മനുഷ്യന്റെ ബോധ മണ്ഡലത്തിലും
ഉണ്ടായി . ഇളക്കം തട്ടാത്ത ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ
അത് മനുഷ്യന്റെ മത വിശ്വാസത്തിനായിരുന്നു . അതിനും ഇളക്കം തട്ടി .

ആര്യന്മാര്‍ അവരുടെസമ്പത്തിന്റെയും ഐഷര്യത്തിന്റെയും
ഉറവിടമായി കണക്കാകിയിരുന്നത് എണ്ണമറ്റ ദൈവങ്ങളിലായിരുന്നു . പ്രകൃതി ദൈവങ്ങള്‍ ഉണ്ടോ എന്ന് പോലും ആളുകള്‍ സംശയിച്ചു . ഏറ്റവും പ്രതാപ ശാലിയായ ഇന്ദ്രന്റെ സ്വാധീനം കുറഞ്ഞു വന്നു . ഇന്ദ്രന്റെ അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി .

ഒരു ഋഗ്വേദ കവിത ഇങ്ങനെയാണ്
"ആരാണിന്ദ്രന്‍ ? ആരെങ്കിലും അവനെ കണ്ടിട്ടുണ്ടോ ?
ഒരാള്‍ മറ്റൊരാളോട് പറയുന്നു ഇന്ദ്രനില്ല .
പിന്നെ നമ്മള്‍ ഏതു ദേവനാണ് ഹവിസ്സര്‍പ്പിക്കേണ്ടത് ?"

വിശ്വാസമല്ലേ എല്ലാം ??????????
വിശ്വാസം നഷ്ട്ടപ്പെട്ടാല്‍ എല്ലാം നഷ്ട്ടപ്പെട്ടു .
എങ്ങനെയും വിശ്വാസം നിലനിര്‍ത്താനായി നടത്തുന്ന ശ്രമങ്ങള്‍
ഋഗ്വേദത്തില്‍ മറ്റൊരു കവിതയില്‍ പറയുന്നു

"ആ പരാക്രമിയെ പറ്റി ആളുകള്‍ ചോദിക്കുന്നു :
അവനെവിടെ ?
അവനെ പറ്റി അവര്‍ ഇങ്ങനെയും പറയുന്നു :അവനില്ല

ശത്രുവിന്റെ സ്വത്തിനെ കളിക്കാരുടെ പണയത്തെ എന്നപോലെ
അവന്‍ വെട്ടി താഴ്ത്തുന്നു .
അവനില്‍ വിശ്വസിക്കുക എന്തെന്നാല്‍ അല്ലെയോ മനുഷ്യരെ
അവന്‍ ഇന്ദ്രനാകുന്നു ."

സന്ദേഹവാദം ആരംഭികുന്നത് അവിടെ നിന്നാണ് .

തങ്ങള്‍ ആരാധിച്ചിരുന്ന ദൈവങ്ങളുടെ അസ്ഥിത്വം ചോദ്യം ചെയ്യപെടാന്‍ തുടങ്ങിയതോടെ ദൈവ വിശ്വാസത്തിനു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന പോലുമുണ്ടായി .
ചോദ്യം ചെയ്യുക എന്ന സ്വഭാവം ശക്തി പ്രാപിച്ചതോടെ
അന്ഗീകൃതങ്ങലായ വിശ്വാസങ്ങളും പ്രബലന്മാരായ ദൈവങ്ങളും ആളുകളുടെ പരിഹാസ്സ ചോദ്യങ്ങള്‍ക്ക് ഇരയായി.

സന്ദേഹവാദത്തില്‍ നിന്നും ഉണ്ടായതു കേവലമായ അവിശ്വാസം അല്ല . പുതിയ ഒരു വിശ്വാസമാണ് .
അപ്പപ്പോള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ക്ക് ഏതെന്കിലും ഒരു ദൈവത്തിന്റെ മാത്രമല്ല മറ്റെല്ല ദൈവങ്ങളുടെയും ശക്തി ഉണ്ടെന്ന പുതിയ വിശ്വാസം .
ഒരു ദൈവത്തിനു മറ്റെല്ലാ ദൈവങ്ങളുടെയും കൂട്ടായ ശക്തി
ഉള്ളതിനാല്‍ എല്ലാ ദൈവങ്ങളും ഒന്നാണെന്ന് വിശ്വസിക്കാന്‍ തുടങ്ങി .
ഇന്നും നമ്മുടെ സമൂഹത്തില്‍ മൊത്തമായുള്ള
" എല്ലാം ഒന്നാണ്" എന്ന വിശ്വാസത്തിനു എത്ര പഴക്കം ഉണ്ടെന്നു ചോദിച്ചാല്‍ ആര്യന്‍മാരോളം പഴക്കമുണ്ടെന്നു അനുമാനിക്കണം .

ഉദാഹരണത്തിന് ഒരു ഋഗ്വേദ സൂക്തം നോക്കു .

"പലയിടത്തും കത്തുന്ന അഗ്നി ഒന്നാണ് .
എലയിടത്തും പ്രകാശിക്കുന്ന സൂര്യന്‍ ഒന്നാണ്
ഇതെനെയെല്ലാം പ്രകാശിപ്പിക്കുന്ന ഉഷസ്സ് ഒന്നാണ് ,
ആ ഒന്നാണ് ഇതെല്ലാം .."


ഇന്ദ്രനും അഗ്നിയും വരുനനും സൂര്യനും എല്ലാം ഒന്നാണ് .
ഒരേ ശക്തിയുടെ വിവിധ രൂപങ്ങളാണ് . കവികള്‍ അവക്ക് പല പേരുകള്‍ നല്‍കി അവയെ ആദരിക്കുന്നു .

"എല്ലാം എല്ലാമായ ആ ഒന്നെന്താണ് ?
അറിവുള്ള ഋഷികളോട് അറിവില്ലാത്ത ഞാന്‍ അറിയാന്‍ വേണ്ടി ചോദിക്കുന്നു അജാതമായ ആ ഒന്ന് എന്താണ് ???"
ഋഗ്വേദം VII ; 58 :2

"പ്രകൃതിയുടെ നിഗൂഡതകളെ പറ്റിയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ പറ്റിയും മനസ്സിലാക്കാന്‍ വേണ്ടി പ്രാജീന ആചാര്യന്മാര്‍ നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ഋഗ്വേദം സാക്ഷ്യംവരിക്കുന്നു .
ജീവിതത്തെ പൂര്‍ണവും ആനന്ദ മയവും ആകുവാന്‍ വേണ്ടി അവര്‍ എല്ലാത്തിനെയും പറ്റി അന്വേഷിച്ചു .

എല്ലാത്തിന്റെയും മൂലകാരണം ആരാഞ്ഞു .
ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും രഹസ്യങ്ങള്‍ അറിയാന്‍ വെമ്പല്‍ കൊണ്ടു .
ഒരു ഋഗ്വേദ കവി യുടെ അസ്വസ്ഥത ഇങ്ങനെയാണ് .

"ഞാന്‍ എന്താണ് ?എനിക്കറിഞ്ഞു കൂടാ ..
മനസ്സിന്റെ നിഗൂഡ ശക്തി കൊണ്ടു
ഞാന്‍ അലഞ്ഞു തിരിയുന്നു "

ലോകത്തില്‍ ഒന്നും തന്നെ ശാശ്വതമല്ല . ആണ് നിമിഷം മാറി കൊണ്ടിരിക്കുന്നു . ഈ ലോകത്തിനപ്പുറത്ത് മാറ്റമില്ലാത്ത ശാശ്വതമായ എന്തെന്കില്മുണ്ടോ ?
പ്രപഞ്ചത്തിനു പിന്നിലുള്ള ശക്തി ഏതാണ് ?
എങ്ങനെയാണ് ഈ കാണുന്നതെല്ലാം ഉണ്ടായത് ??

2011, ഡിസംബർ 19, തിങ്കളാഴ്‌ച

പ്രാകൃത കമ്മ്യൂണിസം .

മഹാഭാരതത്തിലെ ഭീഷ്മര്‍ പ്രാകൃതമായ ഗോത്ര വ്യവസ്ഥയെ
ഇങ്ങനെ ആണ് അനുസ്മരിക്കുന്നത്‌ .ശാന്തി പര്‍വത്തില്‍ .

രാജ്യവും രാജാവും ഉണ്ടായിരുന്നില്ല
ശിക്ഷാ വിഷികളും ശിക്ഷിക്കപ്പെടുന്നവരും
ഉണ്ടായിരുന്നില്ല .എല്ലാ ജനങ്ങളും ധര്‍മമനുസരിച്ച്
പരസ്പ്പരം സംരക്ഷിച്ചു .

കൂട്ടായി അദ്ധ്വാനിക്കുകയും കൂട്ടായി ജീവിക്കുകയും ചെയ്ത
നമ്മുടെ പൂര്‍വികര്‍ എല്ലാ ഗോത്ര അംഗങ്ങളെയും സമന്മാരായിട്ടാണ് കണ്ടിരുന്നത്‌ .
മാര്‍ക്സും എംഗല്‍സും ഈ സംവീധാനത്തെ വിളിച്ചിരുന്നത്‌
പ്രാകൃത കമ്മ്യൂണിസം എന്നായിരുന്നു .
അവിടെ ധനിക ദരിദ്ര വ്യത്യാസമോ മേലാളനും കീഴാലനും
ഉണ്ടായിരുന്നില്ല .
പ്രപഞ്ചത്തില്‍ ആദ്യമായി രൂപം കൊണ്ട ഒരു ജീവിത വ്യവസ്ഥ കമ്മ്യൂണിസം ആയിരുന്നു . അക്കാലത്ത്
എല്ലാവരും പരസ്പ്പരം സഹകരിച്ചും സഹായിച്ചും ആണ് ജീവിച്ചിരുന്നത് . പക്ഷെ ഈ വ്യവസ്ഥക്ക് മാറ്റം ഉണ്ടായത് എപ്പോഴാണെന്ന് അറിയണം .

ഉത്പാദന ശക്തികളുടെ വളര്‍ച്ചയോടെ സമുദായത്തില്‍ അല്ലെങ്കില്‍ ഗോത്രങ്ങളില്‍ ഒരു തരം പ്രവര്‍ത്തി വിഭജനം
ആവിശ്യമായി വന്നു .ചിലര്‍ പശുക്കളെ മേച്ചു നടക്കുന്ന ഗോ പാലകന്മാര്‍
ചിലര്‍ പുരോഹിതര്‍
ചിലര്‍ കവികള്‍
ഇങ്ങനെ ഒരേ ഗോത്രത്തിലെ അംഗങ്ങള്‍ പ്രത്യേകം ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി .
ഋഗ്വേദം പറയുന്ന മറ്റൊരു സൂക്തം നോക്കു ..

"ഞങ്ങളുടെ ചിന്തകള്‍ വിഭിന്നങ്ങളാണ്
പ്രവര്‍ത്തികളും വ്യത്യസ്തങ്ങളാണ്
ആശാരി മരം മുറിക്കാന്‍ ആഗ്രഹിക്കുന്നു
വൈദ്യന് രോഗങ്ങള്‍ വേണം
കവി സ്നേഹിക്കുന്നതോ ദേവനെ സേവിക്കുന്നവരെ ,
കൂലി വേലക്കാരന്‍ സ്വത്തുള്ളവനെ ഇഷ്ട്ടപെടുന്നു .
ഉണങ്ങിയ ചുള്ളികൊമ്പുകള്‍ കൊണ്ടും
പക്ഷികളുടെ തൂവലുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും
ആയുധങ്ങള്‍ ഉണ്ടാക്കുന്നു .(ആര്യന്മാരുടെ ആയുധങ്ങള്‍ )
ഞാന്‍ കവിയാണ്‌
എന്റെ പിതാവ് വൈദ്യനാണ്
അമ്മ ഉരലില്‍ നെല്ല് കുത്തുന്നു (ആ ഉരലും ഇന്നത്തെ ഉരലും തമ്മില്‍ രൂപപരമായി വലിയ വ്യത്യാസം കാണില്ല )
ഞങ്ങള്‍ വ്യത്യസ്ത ചിന്തകള്‍ ഉള്ളവരാണ് .
ഞങ്ങള്‍ എല്ലാവരും സ്വന്തം തൊഴിലുകളെ
ഒരു പശുവിനെ എന്ന പോലെ പിന്തുടരുന്നു" .
(വളര്‍ത്തു മൃഗങ്ങള്‍ ക്കിടയില്‍ പശു അന്നും ഇന്നുമുണ്ട് )


പ്രവര്‍ത്തി വിഭജനം ഗോത്ര സമൂഹത്തില്‍ ക്രമേണ
വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ കാരണമായി .
സാമൂഹികവും സാമ്പത്തീകവുമായ പുരോഗതി യുടെ വേഗത വര്‍ധിപ്പിക്കാന്‍ തൊഴില്‍ വിഭജനം മൂലം സാധിച്ചു എങ്കിലും
സമൂഹത്തിന്റെ ഐക്യ ബോധത്തെയാണ് അത് തകിടം മറിച്ചത്.
ഉല്‍പ്പാദന ശക്തികള്‍ വളര്‍ന്നു വികസിച്ചു .തൊഴില്‍ വിഭജനം മൂലം ചില മേഖലകളില്‍ വളര്‍ച്ച ഉണ്ടായതുമില്ല . അങ്ങനെ
സമൂഹത്തില്‍ ഐക്യം ക്രമേണ നഷ്ട്ടമായി .

ഈ ഘട്ടത്തില്‍ ഉണ്ടായ ഒരു ഋഗ്വേദ സൂക്തം നോക്കു ..

"മനുഷ്യന്‍ ഭക്ഷണ സാമഗ്രികള്‍
അനാവശ്യമായി സംഭരിച്ചു വെക്കുന്നു .
ഇത് സത്യത്തില്‍ അവന്റെ മരണമാണ്
കാരണവന്മാര്‍ക്കും സഖാക്കള്‍ക്കും കൊടുക്കാതെ
സ്വയം തിന്നു തീര്‍ക്കുന്ന മനുഷ്യന്‍
പാപത്തിന്റെ അവതാരമാണ് ".
(ഋഗ്വേദം X ,117.6)

ജനങ്ങളെ യോജിപ്പിച്ച് നിര്‍ത്താന്‍ സഭക്കും സമിതിക്കും
കഴിയാതെയായി .

പ്രാകൃത കമ്മ്യൂണിസം എവിടെ ആരംഭിച്ചു എന്ന് നമുക്ക് മനസിലായി . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്നൊക്കെ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ കള്‍ വിളിച്ചു കൂവുന്നത് ഇതൊക്കെ മനസിലാക്കിയിട്ടാണോ എന്ന് സംശയം .
ഈ അന്തരം കുറച്ചു കൊണ്ടുവരലാണ് കമ്മ്യൂണിസം
വിഭാവന ചെയ്യുന്ന സോഷ്യലിസം .

ഋഗ്വേദത്തിലെ ഒരു പ്രാര്‍ത്ഥന

ഋഗ്വേദത്തിലെ ഒരു പ്രാര്‍ത്ഥന ഇങ്ങനെയാണ്.

ബുദ്ധിയില്ലാത്ത ദുഷ്ട്ടന്മാരായ ദസ്യുക്കള്‍
നാലുപാടും നിന്നും ഞങ്ങളെ വളഞ്ഞിരിക്കുന്നു
അവര്‍ മനുഷ്യത്ത്വമില്ലാത്തവരാണ്
തെറ്റായ നിയമങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ്
അല്ലയോ ശത്രു സംഹാരകാ ദാസ്യുക്കളുടെ
ആയുധങ്ങളെ ഇടിച്ചു തകര്‍ക്കുക .

ശത്രുക്കളെ
എതിര്‍ത്തു തോല്‍പ്പിക്കാന്‍ ദൈവങ്ങളുടെ സഹായം
ചോദിക്കുന്നത് ഒരു പതിവായിരുന്നു ..
ഇന്ദ്രന്‍ ആയിരുന്നു ദേവാധി ദേവന്‍ ..

മറ്റൊരു പ്രാര്‍ത്ഥന ഇപ്പ്രകാരമാണ് .

മുന്നേറുക , ശത്രുവിനെ നേരിടുക ധീരനാവുക
ഇന്ദ്രാ അങ്ങയുടെ ഇടിവെട്ട് അജയ്യമാണ്
ഇന്ദ്രാ പൌരുഷമാണ് നിന്റെ ബലം
അപരിഷ്ക്രിതരെ ആട്ടിയോടിക്കുക
നദികളുടെ മേല്‍ ആധിപത്യം നേടുക
സ്വരാജ്യം ഉല്ഘോഷിക്കുക

ഇന്ദ്രന്‍ വീരപരാക്രമി കളുടെ നേതാവാണ്‌ .
ഋഗ്വേദത്തില്‍ ഇന്ദ്രന്‍ കഴിഞ്ഞേ ഉള്ളു മറ്റു ദൈവങ്ങള്‍ ..
ഇന്ദ്രന്‍ ശത്രുക്കളുടെ മുന്നില്‍ മുട്ട് മടക്കാത്തവനാണ്.
പര്‍വതങ്ങളെ പിളര്ക്കുന്നവനാണ്

ഇന്ദ്രന്റെ മുന്നില്‍ ഭൂമിയും സ്വര്‍ഗ്ഗവും നമിക്കുന്നു
മൂര്‍ച്ചയുള്ള വജ്രങ്ങള്‍ ധരിച്ചു ശത്രുക്കളുടെ മേല്‍
വിജയം വരിക്കട്ടെ
സര്‍വ ശക്തനും എല്ലാ ശത്രുക്കളെയും നശിപ്പിക്കുന്നവുമായ് ഇന്ദ്രന്‍ ഏതിടത്തു നിന്നും വരുന്ന ആപത്തുകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കട്ടെ ...

ശത്രുക്കളെ പരാജയപ്പെടുത്താന്‍ മാത്രമല്ല ലൌകീക
ജീവിതത്തെ കൂടുതല്‍ സംബന്നമാക്കാനും
പ്രാര്‍ത്ഥിച്ചിരുന്നു .

അല്ലയോ ഇന്ദ്രാ വിശിഷ്ടങ്ങളായ ദ്രവ്യങ്ങളും
ശക്തിയുള്ള മനസ്സും മഹത്തായ സുഭഗത്വവും
ധാരാളം സമ്പത്തും ശരീരാരോഗ്യവും
സംഭാഷണ ചാതുരിയും നല്ല ദിവസങ്ങളും
ഞങ്ങള്‍ക്ക് പ്രധാനം ചെയ്താലും

നദികള്‍ സമുദ്രത്തിലേക്ക് ഒഴുകുന്നു .പക്ഷെ സമുദ്രം കര കവിയുന്നില്ല . അതുകൊണ്ട് കടലിന്റെ ദൈവമായ
വരുണന്‍ ശകതനാണ് .
അഗ്നിയാണ് മറ്റൊരു ദൈവം . അഗ്നിയെ ഞാന്‍ എന്റെ പിതാവായും ബന്ധുവായും ചിരന്തനസുഹൃത്തായും
കരുതുന്നു എന്നാണു ഒരു കവി പാടിയത് .

സമഗ്രമായ ജീവിതത്തിന്റെ പൂര്‍ണതയായിരുന്നു ആര്യന്മാരുടെ ലക്‌ഷ്യം .
പ്രകൃതിയുടെ നിഗൂഢതകളില്‍ മനുഷ്യര്‍ സത്യത്തെ അന്വേഷിച്ചു .സൌന്ദര്യത്തെ ആരാധിച്ചു .

അക്രുത്രിമത്വവും നിഷ്കളങ്കവുമായ ഒരുപാട് പ്രാര്‍ഥനകള്‍ ഋഗ്വേദത്തില്‍ ഉണ്ട് . ജീവിതത്തില്‍ നിന്നും ഒളിച്ചോടാനല്ല , മറിച്ചു അവരെ കൂടുതല്‍ കര്‍മോന്മുഖരാക്കാന്‍ ജീവിത സമരങ്ങളില്‍ വിജയം നേടാന്‍ ഈ പ്രാര്‍ഥനകള്‍ അവരെ സഹായിച്ചു .
മടിയന്മാരെയും കര്‍മവിമുഖരെയും ദേവന്മാര്‍ക്ക് ഇഷ്ട മല്ലാത്തതിനാല്‍ മനുഷ്യര്‍ കൂടുതല്‍ അധ്വാനിക്കുകയും ചെയ്തു.

നമ്മുടെ പൂര്‍വികരെ കുറിച്ചുള്ള ഈ വിവരണങ്ങള്‍ എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തിട്ടുല്ലതല്ല . പ്രാചീന മനുഷ്യര്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നില്ല . എഴുത്തും വായനയും രൂപം കൊണ്ടത്‌ മനുഷ്യ സമൂഹം എത്രയോ പുരോഗമിച്ചു കഴിഞ്ഞതിനു ശേഷമാണ് .
കവിതാമയങ്ങളായ പ്രാര്‍ഥനകളും സൂക്തങ്ങളും ഉരുവിട്ട് കാണാപാഠം പഠിച്ച് തലമുറകള്‍ കൈമാറി വന്നു . അങ്ങനെ നമ്മള്‍ വേദങ്ങള്‍ എന്ന് വിളിക്കുന്ന സമാഹാരം ക്രമേണ രൂപംകൊണ്ടു .

ഋഗ്വേദം എന്ന് പറയുന്നത് ഒരു മത ഗ്രന്ഥമോ തത്വശാസ്ത്ര ഗ്രന്ഥമോ അല്ല . കവിതകളുടെ സമാഹാരമാണ് .പക്ഷെ ഋഗ്വേദം നമുക്ക് നല്‍കുന്നത് പ്രാജീന മനുഷ്യരുടെ സാമൂഹിക സാംസ്കാരീക സാഹചര്യങ്ങളും നിലവാരവും അവരുടെ ബന്ധങ്ങളുമാണ് .
പ്രാചീന മനുഷ്യരുടെ മത വിശ്വാസങ്ങള്‍ , ചിന്തകള്‍, ആഗ്രഹങ്ങള്‍ എല്ലാം എന്തായിരുന്നു എന്ന് മനസിലാക്കാന്‍ നമ്മെ ഇന്ന് സഹായിക്കുന്നത്
ഋഗ്വേദമാണ് .
ഋഗ്വേദത്തിന്റെ പഴക്കം കണക്കാക്കി നോക്കിയാല്‍ നാം അത്ഭുതപ്പെടും .കാരണം ക്രിസ്തുവിനും മുന്പ് 1200- 800 നും ഇടക്കാണ് അവ രചിക്കപ്പെട്ടത്‌ .
ആര്യന്മാര്‍ ഇന്ത്യയില്‍ എത്തുന്നതിനു മുന്പ് കുറച്ചു സൂക്തങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും
ഭൂരിപക്ഷം സൂക്തങ്ങളും രചിക്കപ്പെട്ടത്‌ ആര്യന്മാര്‍ സിന്ധു തീര പ്രദേശങ്ങളില്‍ കുടിയേറി പാര്‍ത്തത്തിനു ശേഷമാണ് .

2011, ഡിസംബർ 18, ഞായറാഴ്‌ച

ഇവിടെ നിന്നാണ് ദൈവ വിശ്വാസം ഉത്ഭവിച്ചത്‌

കല്ലുകള്‍ നിറഞ്ഞ പുഴ ഒഴുകികൊണ്ടിരിക്കുന്നു
എന്റെ സഖാക്കളെ , ഒന്നിച്ചു കൂട്ടായി മുന്നേറുക
തലയുയാര്‍ത്തി പിടിച്ചു പുഴ കടക്കുക
തിനമകളെ എല്ലാം ഇവിടെ വലിച്ചെറിഞ്ഞു
നന്മയുടെ ശക്തികളിലേക്ക് കടന്നു പോവുക .

ഇതൊരു ഋഗ്വേദ സൂക്തത്തിന്റെ പരിഭാഷയാണ് .
ഋഗ്വേദത്തിന്റെ പഴമ അറിയാമല്ലോ ....ഈ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത് വനാന്തരത്തില്‍ പോയി
തപസ്സു ചെയ്യാനുള്ള ആഹ്വാനമല്ല .
ജീവിതത്തോടുള്ള ആഭിമുഖ്യമാണ് .പ്രതി സന്ധികളെ നേരിട്ട് തടസ്സങ്ങളെ തട്ടി തകര്‍ത്ത്
മുന്നോട്ടു പോകാനുള്ള വ്യഗ്രതയാണ് ഒപ്പം ശുഭാപ്തി വിശ്വാസവും .

അല്ലയോ വീരന്മാരെ മുന്നേറി വിജയം നേടുക
ഇന്ദ്രന്‍ നിങ്ങളെ കാത്തു രക്ഷിക്കട്ടെ ..
നിങ്ങളുടെ അവയവങ്ങള്‍ കരുത്തുള്ളവയാകട്ടെ
നിങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാതെ വരട്ടെ ...

ഋഗ്വേദം ആര്യന്മാരുടെയായിരുന്നു .

ജീവിത സമരത്തില്‍ വിജയം നേടാനുള്ള അടങ്ങാത്ത ആഗ്രഹം ഈ വരികളിലുണ്ട്
ഒരു പാട് കാലത്തെ സായുധ സമരങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇവിടെ ആധിപത്യം നേടിയത് .

എങ്ങനെയാണ് ഈശ്വരനിലെത്തിയത് ?

പ്രകൃതിയിലെ ഭയപ്പെടുത്തുന്ന എല്ലാത്തിലും ദിവ്യത കണ്ടെത്തിയാണ് അക്കാലത് മനുഷ്യന്‍ അവരുടെ ഭയത്തെ തടഞ്ഞു നിര്‍ത്തിയിരുന്നത് . പ്രകൃതി ശക്തികള്‍ക്കു ചിന്ത , വികാരം , ബോധം , പ്രജ്ഞ തുടങ്ങിയ ഗുണ വിശേഷങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്നു .
അത് കൊണ്ട് മനുഷ്യന്റെ കഴിവുകളുടെ പരിമിതി നികത്താന്‍ പ്രാപഞ്ചിക
ശക്തികള്‍ക്കു കഴിയുമെന്നായിരുന്നു പൊതുവായുള്ള ഒരു സങ്കല്പം .
പ്രകൃതി ശക്തികളെ മാനവീകരിക്കുക എന്ന ലളിതവും എന്നാല്‍ സങ്കീര്‍ണവുമായ ഒരു പ്രക്രീയ നടക്കുകയായിരുന്നു അതിലൂടെ .

ഇന്ദ്രന്‍ ആയിരുന്നു ദേവാദിദേവന്‍ .
മിക്കവാറും പ്രാര്‍ഥനകള്‍ ഇന്ദ്രനോടായിരുന്നു
പ്രശസ്തരായ ദൈവങ്ങള്‍ ഋഗ്വേദത്തില്‍ പറയുന്നത് ഇവരൊക്കെയാണ് ..
ഇന്ദ്രന്‍ , വരുണന്‍ , അഗ്നി, സൂര്യന്‍, ..
ദേവിമാരില്‍ പ്രധാനികള്‍ സരസ്വതി , ഭാരതി , ഭൂമി ദേവി , അദിതി തുടങ്ങിയവരും ..
മനുഷ്യര്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തത് ദൈവങ്ങള്‍ ചെയ്തു തരും .
അതിനു അവരെ പ്രീതിപ്പെടുത്തണം .
പ്രാര്‍ഥനയും വഴിപാടും പൂജാദി കര്‍മങ്ങളും ആണ് അവരെ പ്രീതിപ്പെടുത്തി മനുഷ്യന്റെ അപൂര്‍ണത കളും പരിമിതികളും തരണം ചെയ്യാനുള്ള വഴി .
(അപൂര്‍ണത എന്നത് മനുഷ്യനെ എന്നും അലോസരപ്പെടുത്തിയിരുന്നു എന്ന് ചുരുക്കം .)

അങ്ങനെ ജീവനില്ലാത്ത വസ്തുക്കള്‍ ജീവനുല്ലവയായി സങ്കല്‍പ്പിച്ചു. പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാം ....മലയും , പുഴയും , കാടും വെള്ളവും വായുവും സൂര്യനും എല്ലാം എല്ലാം മാനവീകരിക്കപ്പെട്ടു .
മനുഷ്യനും പ്രകൃതിയും തമ്മില്‍ മാനുഷീക ബന്ധം ഉടലെടുത്തു .
ഇവിടെ നിന്നാണ് ദൈവ വിശ്വാസം ഉത്ഭവിച്ചത്‌ .
ചരിത്രാതീത കാലം മുതല്‍ ജീവിത സമരങ്ങളില്‍ വിജയം വരിക്കാന്‍ മനുഷ്യര്‍ പ്രകൃതി ശക്തികളെ അഭയം തേടിയിരുന്നു .
സൂര്യനും ചന്ദ്രനും വെളിച്ചവും ഇടിയും മിന്നലും കൊടുംകാറ്റും വെള്ളപ്പൊക്കവും ജീവിതവും മരണവും എല്ലാം മനുഷ്യരില്‍ അത്ഭുതവും അമ്പരപ്പും ഉണ്ടാക്കി . പ്രകൃതിയുടെ ദുരൂഹങ്ങളായ
ഇത്തരം പ്രതിഭാസങ്ങള്‍ക്ക് മനുഷ്യര്‍ ദിവ്യമായ ഒരര്‍ത്ഥം കല്‍പ്പിച്ചു .
പ്രാജീന മനുഷ്യരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ഐഹീകങ്ങലായ ബാഹ്യ ശക്തികള്‍ അവരുടെ കണ്ണില്‍ അഭൌമ ശക്തികളായി തീര്‍ന്നു ...........
ഞാന്‍ ഇടക്കെല്ലാം മതങ്ങളെയും നിലവിലുള്ള ദൈവങ്ങളെയും (നിലവില്‍ എന്ന് പറയാന്‍ കാരണമുണ്ട് അത് പിന്നീട് വിശദീകരിക്കാം ) സംബന്ധിച്ച ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു . അക്കാലത്ത് ചില കുറിപ്പുകള്‍ എഴുതി വെച്ചത് ഈ അടുത്തകാലത്ത്
നാട്ടില്‍ ചെന്നപ്പോള്‍ വീണ്ടും കാണുവാനും ഓര്‍ക്കുവാനും ഇടയായി .


എന്നെ ഒരു നിരീശ്വര വാദിയായി ചിത്രീകരിക്കാന്‍ ഒരിടക്കാലത്ത് ആളുകള്‍ നാട്ടില്‍ ശ്രമിച്ചിരുന്നു .
ആതിനു ആക്കം കൂട്ടുന്ന ചില സംഘാടന ങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട് താനും ..
കേരള യുക്തിവാദി സംഘത്തിന്റെ ദിവ്യാല്ഭുത അനാവരണവും തട്ടിപ്പുകളും എന്ന demonstration show പലതവണയായി പല സ്ഥലത്തും സംഘടിപ്പിക്കുക വഴി ഞാന്‍ ചിലരുടെ ഒക്കെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു ...
(അമ്പട ഞാനെ എന്ന ഭാവം വന്നു പോയിട്ടുണ്ടെങ്കില്‍ മാപ്പാക്കണം )


എന്തായാലും ആ കുറിപ്പുകള്‍ വീണ്ടും പരിശോദിച്ചപ്പോള്‍ എനിക്ക് തോന്നി എന്ത് കൊണ്ട് അത് പകര്‍ത്തി കൂടാ എന്ന് ????
ഒരു തര്‍ക്കത്തിന് വേണ്ടിയോ ചര്‍ച്ചാ വിഷയമാക്കാന്‍ വേണ്ടിയോ
മതവും ജാതിയും പറഞ്ഞു തമ്മില്‍ തല്ലാന്‍ വേണ്ടിയോ അല്ല എന്റെ ശ്രമം ..
ആധികാരികമായ്‌ ചില പുസ്തകങ്ങളുടെ പിന്‍ബലത്തോടെ നടത്തുന്ന ഈ ഉദ്യമം ഞാന്‍ ആണ് ശെരി എന്ന് പറയാനുമല്ല .
കെ ജെ എഫില്‍ ഇടക്കൊക്കെ ഇങ്ങനെയും ചിലത് വന്നോട്ടെ എന്ന് കരുതിയാണ് ..

പ്രാര്‍ഥനകള്‍ എന്തിന് എന്ന തലവാചകം താല്‍ക്കാലികമായി ഇട്ടതാണ് ..
വിഷയം മാറുമ്പോള്‍ തലവാചകവും മാറും ..


എല്ലാവരും വായിച്ചു അഭിപ്രായം പറയരുത് .
കൊള്ളാം എന്നും പറയണമെന്നില്ല ..
നല്ല ഒന്നാംതരം രചനാ ശൈലി ഉള്ളവര്‍ ഉണ്ട് ..
അവര്‍ക്കും പങ്കെടുക്കാം .
ഭാരതീയമായ കാഴ്ചപ്പാടില്‍ ആയത് കൊണ്ട് ഹിന്ദു സംസ്കാരവും ഹൈന്ദവ ദൈവങ്ങളും കടന്നു വരുന്നത് തീര്‍ത്തും ബഹുമാനത്തോടെ മാത്രമേ ഞാന്‍ കാണുകയും
എഴുതുകയും ചെയ്യുന്നുള്ളൂ ..

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...