2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

PART - 2

ഏകദേശം രാത്രി രണ്ടു മണിയായി കാണും ...അവസ്സാനത്തെ അതിഥിതിയും പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ ഗേറ്റ് അടച്ചു .. മുസ്തഫ രണ്ടു ദിവസമായി ആരോടും മിണ്ടാതെ മൌനിയായി ഇരുന്നത് കൊണ്ട് ഞാന്‍ ആ ജോലി സ്വയം ഏറ്റെടുത്തതാണ് . .. എന്റെ മുറിയോട് ചേര്‍ന്നു തന്നെയാണ് അയാളുടെയും മുറി . കിടക്കാനുള്ള വിരി കുടഞ്ഞ്‌ ഒന്ന് കൂടി വിരിച്ചു .... ഒരു ദീര്‍ഘനിശ്വാസത്തോടെ കട്ടിലിലേക്ക് വീണു ... നാടിന്റെ ഓര്‍മകളും സുഹ്രത്തുക്കളും ക്ലബ്ബും ഓണവും , കോളേജും സമരങ്ങളും എല്ലം മനസ്സിലേക്ക് കടന്ന് വരുന്ന നിമിഷം .. കണ്ണ് നിറക്കാതെ കണ്ണടക്കാന്‍ സാധിക്കാത്ത ഓരോ രാത്രികളും ഓരോ ദുര്‍ഘട സന്തികള്‍ പോലെ തോന്നിയിരുന്നു ... കവിതയും കവിയരങ്ങും .. അദ്ധ്യാപനവും .. പൊതു പ്രവര്‍ത്തനവും എന്തെല്ലാമായിരുന്നു ..... ഇപ്പൊ കുറഞ്ഞ മാസങ്ങള്‍കൊണ്ട്‌ നിലയും നിലവാരവുമറ്റ ഒരു കുറഞ്ഞ വേതനക്കാരന്‍ ... കുക്ക് , ക്ലീനിംഗ് ലേബര്‍ , മാഷ്‌ , വീട്ടു കാവല്‍ക്കാരന്‍ .എന്തെല്ലാം മേല്‍വിലാസങ്ങളാണ് .... ചിന്തകള്‍ അങ്ങനെ കാട് കയറി കൊണ്ടിരിക്കും . എനിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അധിശയിക്കാനില്ലെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്ന രാത്രികള്‍ .. പെട്ടന്ന് കതകിലാരോ മുട്ടി .. വൈകി വന്ന ഏതെങ്കിലും അതിഥിക്ക് വേണ്ടി വീണ്ടും ചായയും ഷീഷയും ഉണ്ടാക്കാന്‍ പറയാനായിരിക്കും . ഉള്ളിലെ മുഷിച്ചില്‍ പുറത്തു കാണിക്കാതെ ചെന്ന് കതകു തുറന്നു .. എന്റെ കഫീല്‍ .. "hai" ..."how are you Saaji ?" "fine sir...." "saaji ,give this to Musthafa and tell him to eat it .. eat it .. one bye one... "morning evening and night ...." "what happened to Musthafa ..sir ?" "he is not good now ..." എന്റെ മുഖത്തു വീണ്ടും സംശയങ്ങള്‍ കൂട് കെട്ടിയത് കൊണ്ടായിരിക്കാം അദ്ദേഹം ചൂണ്ടു വിരല്‍ കൊണ്ട് സ്വന്തം തലയില്‍ മുട്ടി കാണിച്ചു ... "every year he is like this . he needs medication " ok ..give him......, give him ......... ok .........Saaji .. bye .." ...... കഫീല്‍ പോയി .. ചെറിയ കീസിലെ ഗുളികകളും പിടിച്ച് ഞാന്‍ അല്‍പ നേരം സ്തബ്ധനായി നിന്നു ... ഈ രാത്രിയില്‍ അയാളെ വിളിച്ചെഴുന്നെല്‍പ്പിക്കണോ? ഒരു പക്ഷെ ഉറങ്ങിയിട്ടില്ലെങ്കിലോ ?..അല്‍പ്പ നേരം കാത്തു നോക്കാം .. എയര്‍ കണ്ടീഷനുകള്‍ വലിയ വണ്ടുകളെ പോലെ മുരണ്ടു കൊണ്ടിരുന്നതിനാല്‍ അപ്പുറത്തെ മുറിയില്‍ അയാള്‍ ഉണര്ന്നിരിക്കുന്നതായി തോന്നിയില്ല .. പക്ഷെ പെട്ടന്നാണ് എന്തിലോ മുട്ടുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത് .. മുസ്തഫാക്ക .. ഞാന്കതകില്‍ മുട്ടി ... ഒരു നിമിഷ ത്തെ നിശ്ശബ്ദത ... വീണ്ടും വിളിച്ചു മുസ്തഫാക്ക .. അബുഅബ്ടുള്ള ഒരു കീസ് തന്നു ..ഇങ്ങക്ക് തരാന്‍ ..... കതകില്‍ ഒന്ന് രണ്ട് തവണ കൂടി മുട്ടി .. പിന്നീട് നടന്നത് പറയാന്‍ എളുപ്പമല്ല .. കതകു വലിച്ചു തുറന്നിട്ട്‌ അയാള്‍ അലറി വിളിച്ചു കൊണ്ട് തിരിഞ്ഞോടി .. ഭയന്ന് വിറച്ച ഞാന്‍ മുറിയുടെ വാതുക്കല്‍ നിന്നും മുസ്ത്ഫാക്ക മുസ്തഫാക എന്ന് വിളിച്ചു കൂവി .. മുറിയുടെ മൂലയില്‍ഭിത്തിയോട് ചേര്‍ത്തിട്ടിരിക്കുന്ന മേശയില്‍ ഒരു ടേബിള്‍ ലാംബ് കത്തുന്നുണ്ട് .. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു .... നെഞ്ചോടു ചേര്‍ത്തു പിടിച്ച ഒരു ഖുറാനുമായി മുറിക്കുള്ളിലൂടെ മുസ്തഫ തലങ്ങും വിലങ്ങും പായുന്നു .. പേടിച്ചരണ്ട ഒരു കൊച്ചുകുട്ടിയെ പോലെ .. എന്നെ കണ്ടതും അയാള്‍ ഒരിക്കല്‍ കൂടി ഓടി .. കട്ടിലിന്റെ മുകളിലൂടെ ചാടി കടന്ന് മുറിയുടെ ഒരു മൂലയ്ക്ക് ചെന്ന് വിറച്ചു കൊണ്ട് നില്‍പ്പായി.. അപ്പോഴും ഖുറാന്‍ നെഞ്ചില്‍ നിന്നും മാറ്റിയിട്ടില്ല .ജിന്ന്... ജിന്ന് ,,,, എന്നെല്ലാം ഇടക്ക് പറയുന്നുമുണ്ട് .. അസ്പഷ്ടമായി ചില ഖുറാന്‍ വാക്യങ്ങള്‍ ഓതുന്നു ... ആ ദയനീയ രംഗം കണ്ട് എന്റെ ഉള്ളില്‍ നിന്നും സങ്കടം അണപൊട്ടിയൊഴുകി .. എന്റെ ഭയം പാടെ മാറി .... ഞാന്‍ കരഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി ... .. കീസില്‍ നിന്നും രണ്ടു ഗുളികകള്‍ പൊട്ടിച്ചെടുത്ത് അയാള്‍ക്ക്‌ നേരെ നീട്ടി . മുസ്തഫാക്ക ...ദാ ഈ ഗുളികകള്‍ കഴിക്കു ... ഇജ്ജെന്നെ കൊല്ലാനല്ലേ ? ഞാന്‍ വീണ്ടും നടുങ്ങി ... അല്ല ഇത് ഉറങ്ങാനുള്ളതാണ് , അബു അബ്ദുള്ള തന്നതാണ് ... . .. കഴിക്ക്.. രണ്ടു ഗുളികകളും അയാളുടെ ഒരു കയ്യില്‍ പിടിപ്പിച്ചു .. കഴിക്ക് .. ഗുളികകള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു ..മുറിയിലുണ്ടായിരുന്ന പഴയ പ്ലാസ്റ്റിക്‌ ജഗ്ഗിലെ വെള്ളം കുടിപ്പിച്ചു .. മുസ്തഫാക്ക ഇവിടെ വന്നു കിടക്ക്‌ അയാള്‍ തണുത്തു വിറക്കുന്നതു പോലെ മുറിയുടെ മൂലയോട് ചേര്‍ന്നു നിന്നു... ആ ഖുറാന്‍ ഇങ്ങു താ .. അയാള്‍ തരാന്‍ കൂട്ടാക്കിയില്ല .. എങ്കില്‍ വേണ്ട ..അത് പിടിച്ചോ.. കിടക്കു ..ഞാന്‍ ലൈറ്റ് അണക്കാം.... കിടന്നു ഉറങ്ങിക്കോ .. അയാള്‍ എന്നെ അനുസരിക്കുന്നുണ്ടോ എന്നൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല .... ഭ്രാന്തമായ ചിന്തകളുമായി മുസ്തഫ നില്‍പ്പ് തുടരുമ്പോള്‍ ഞാന്‍ മുറി വിട്ട്‌ പുറത്തിറങ്ങി ... കതകടച്ചു ... പലപ്പോഴും ഈ ഓര്‍മ്മകള്‍ ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് .. ഒരിക്കലും ഞാന്‍ അതില്‍ വിജയിച്ചിട്ടില്ല .. കുറെ വാക്കുകള്‍ കൊണ്ട് ആ കുറച്ചു നിമിഷങ്ങളിലെ അനുഭവം എനിക്ക് പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല .. ഇപ്പോഴും അങ്ങനെ തന്നെ .. എങ്ങനെയൊക്കെയോ എഴുതി തീര്‍ത്തു എന്നേ പറയാന്‍ പറ്റു .. മുസ്തഫ ഇന്നും സൌദിയില്‍ തന്നെയുണ്ട്‌ ..അതേ വീട്ടില്‍ ... നല്ലവരായ ഞങ്ങളുടെ സൌദിയും കുടുംബവും അദേഹത്തെ കൈവിട്ടിട്ടില്ല .. ഒരു മാസം മുന്പ് നാട്ടില്‍ പോകുന്നതിനായി ജെദ്ധ യില്‍ വന്നപ്പോള്‍ എന്നെ കാണാന്‍ വന്നിരുന്നു .. പഴയ മുസ്തഫയില്‍ നിന്നും ശാരീരികമായി ചില വ്യത്യാസങ്ങള്‍ .... പക്ഷെ സ്വഭാവം പാടെ മാറി പോയി .. എന്നോട് എത്ര സ്നേഹത്തോടെയാണ് പെരുമാറിയത് ... എന്റെ കുട്ടികളെ കാണാന്‍ താല്പര്യപ്പെട്ടപ്പോള്‍ വീട്ടില്‍ കൊണ്ട് പോയി ....എന്റെ മക്കളോടെ വലിയ വാത്സല്യം കാണിച്ചു... എന്റെ മകനോട്‌ നന്നായി പഠിക്കണമെന്നുപദേശിച്ചു.... "നിന്റെ ഉപ്പ നന്നായി പഠിച്ചതുകൊണ്ടാണ് ഇപ്പൊ ഇവിടെ ഈ ജോലി ചെയ്യുന്നത് .. പണ്ട് എന്റെ കൂട്യായിരുന്നു..." ഓര്‍ക്കാനിഷ്ടപ്പെടാത്ത കുറച്ചു വര്‍ഷങ്ങള്‍ ... അതിലെ ഓരോ നിമിഷങ്ങളും നിര്‍ദയം അപഹരിച്ചെടുത്ത ഒരു മനുഷ്യന്‍ ........ ഈ ഓര്‍മ്മകള്‍ ഇവിടെ നിര്‍ത്തുന്നു .... ഇനിയുമുണ്ട് കഥാപാത്രങ്ങള്‍ അബ്ദു റസാക്ക് , ബാപ്പൂട്ടി , മുജീബ് (ഒരു ബംഗാളി ) എഡ്വിന്‍ (ഫിലിപ്പിനോ ) റോസ് , ഫാത്തിമ , ...മറിയം ..... റഷീദ ,( മൊറോക്കോ ) നൂരിയ ( ഹബിഷി ) ....... പ്രവാസികള്‍ ആരായിരുന്നാലും ഏതു രാജ്യക്കാരായിരുന്നാലും എല്ലാവരും കാമ്പും കഴംബുമുള്ള ഓരോ കഥാപാത്രങ്ങളാണ് ......

അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...