2014, ജനുവരി 11, ശനിയാഴ്‌ച

ഭാര്യ കറികത്തിയുമായി നിൽക്കുമ്പോൾ

കാലത്ത് തന്നെ രാഘവൻ കുന്ത്രാണ്ടത്തിനു മുന്നിൽ ഇരുപ്പുറപ്പിച്ചതാണ് .
അയാള് തലങ്ങും വിലങ്ങും പരിശോദിച്ചു; നിന്നും ഇരുന്നും കിടന്നും ആലോചിച്ചു. 
ഒരെത്തും പിടിയും വലിയും കിട്ടുന്നില്ല ....
രണ്ടു വർഷമായി തന്റെ പ്രൊഫൈൽ തുടങ്ങിയിട്ട് . ഇതുവരെ അഞ്ഞൂറ് പേർ തികച്ചില്ല .
എന്നാൽ കഴിഞ്ഞയാഴ്ച്ച താൻ തന്നെ തന്റെ പ്രിയതമയുടെ 
പേരില് ആരംഭിച്ച പേജിൽ ആറായിരം പേർ ....

വളഞ്ഞും തിരിഞ്ഞും ഉന്തിയും തള്ളിയും പാവം അടുക്കളയിൽ കഞ്ഞിയും കറിയും വെക്കാൻ
ഊത്തോടെ ഊത്ത് .
വാസന്തി എന്ന താൻ ഫേസ് ബുക്കിൽ ആറായിരം മണ്ണുണ്ണി കളുടെ കണ്ണിലുണ്ണിയും കാതിലുണ്ണിയും
ആണെന്ന് അവളുണ്ടോ അറിയുന്നു . ഇനി അറിഞ്ഞാൽ തന്നെ പ്രയോജനം നഹി .
കമ്പ്യൂട്ടറിന്റെ കാ കാ കി കീ അവള്ക്കറിയില്ല ... .
വാസന്തി ഒരു താരമായി പടരുകയാണ് ... ഒരേ സമയം വന്നു കുമിഞ്ഞു കൂടുന്ന ഒന്നിലധികം മെസ്സേജുകൾക്ക് ആവും പോലെ അയാള് മറുപടി എഴുതുന്നു ..
ഓരോരുത്തര്ക്കും എന്തെല്ലാമാണ് അറിയേണ്ടത് .. വീടെവിടെ ?, നാടെവിടെ ? വീട്ടുപെരെന്താ ?കൂട്ടുകാരുണ്ടോ ? ഫോട്ടോ തരുമോ ? നമ്പർ തരുമോ ?
ഹായ് സ്വീറ്റി ....ഹല്ലോ ഡാർലിംഗ് ...ഹായ് ...ഹം ഹും ......
ഭർത്താവായ താൻ പോലും അവളെ ഇത് വരെ ഇതൊന്നും വിളിച്ചിട്ടില്ല ....
ലോകത്തെ എല്ലാ കാമുക ഹൃദയങ്ങളും തന്റെ കമ്പ്യൂട്ടർ ലക്ഷമാക്കി പാഞ്ഞടുക്കുകയാണ് ..
ഏതു സമയവും അവർ മോണിറ്റർ തകർത്ത് തന്റെ ഭാര്യയുടെ മേൽ ചാടി വീഴാം .
രാഘവന് ആകെയൊരു വെപ്രാളം ..
ഇടക്കയാൾ അടുക്കളയിൽ പോയി നോക്കി .
അവൾ അവിടെ തന്നെയുണ്ടോ എന്നറിയണമല്ലോ ..
അതോ ഏതെങ്കിലും ഫേസ് ബുക്ക് പൂവാലന്മാരുടെ ബൈക്കിനു പിന്നിൽ ഇരുന്ന് പാഞ്ഞു പോയ്കൊണ്ടിരിക്കുകയാണോ ?.. അല്ല . അവൾ അടുക്കളയിൽ തന്നെയുണ്ട്‌ ..
കൂട്ടാന് ഞുറുക്കുകയാണ് .
അവളുടെ കയ്യിലിരിക്കുന്ന
വായ പോയ കറികത്തി കണ്ടപ്പോൾ അയാളുടെ ഉള്ളൊന്ന് ആളി ...ഈ സമയത്ത് സഹധർമ്മിണി യോട് ഒന്നും രണ്ടും പറയുന്നത് നന്നല്ല .പതുക്കെ കമ്പ്യൂട്ടറിന് മുന്നിലേക്ക്‌ വലിഞ്ഞു ... ..

ഇന്നത്തെ സ്റ്റാറ്റസ്

ഭാര്യ കറികത്തിയുമായി നിൽക്കുമ്പോൾ അവളുടെ പ്രൊഫൈൽ തുറക്കരുത് .
അഥവാ സംശയ രോഗികൾ കല്യാണം കഴിക്കരുത് .

1 അഭിപ്രായം:

സുധി അറയ്ക്കൽ പറഞ്ഞു...

ഹാ ഹാ ഹാ.നല്ല സ്റ്റാറ്റസ്‌.

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...