2012, ഡിസംബർ 31, തിങ്കളാഴ്‌ച

സ്നേഹം ....


നിദ്രാവിഹീനത എന്നാല്‍  എന്തുപോലെയാണന്നു നിങ്ങള്‍ക്കറിയുമോ  ?
 ഒരിക്കലെങ്കിലും നിങ്ങള്‍  നഖങ്ങള്‍  കൊണ്ട്  നിങ്ങളുടെ തലയണ കീറി മുറിച്ചിട്ടുണ്ടോ  ?
 മച്ചിലേക്ക് നോക്കി ഒരു രാത്രി മുഴുവനും ഉറങ്ങാന്‍ കഴിയാതെ  കിടന്നിട്ടുണ്ടോ ?
 നിങ്ങള്‍ കാത്തിരിക്കുന്ന ഒരാള്‍ വരും എന്ന് കരുതി ഒരു ദിവസം മുഴുവനും കാത്തിരുന്നിട്ടുണ്ടോ ?
 നിങ്ങളെ ആരും വിളിക്കാത്ത ഒരു ദിവസം നിങ്ങള്‍ കരഞ്ഞു മരണത്തോളം എത്തിയിട്ടുണ്ടോ ?
 എന്നിട്ട് നിങ്ങള്‍ ഏകാന്തത യുടെ  ഇരുട്ടിലേക്ക് മടങ്ങിപോയിട്ടുണ്ടോ ?

നിങ്ങളുടെ പ്രണയിനിക്ക് നിങ്ങള്‍  നല്‍കിയത് 
ഒന്നൊന്നായി നിങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ടോ ?


 നീണ്ടു നിവര്‍ന്നു  കിടക്കുന്ന  റോഡുകളിലും   ശൂന്യമായ  
പാര്‍ക്കുകളിലും ആള്‍ത്തിരക്കില്ലാത്ത തെരുവുകളിലും  
ഇരുണ്ടു പോയ 
മനസുമായി നിങ്ങള്‍ വലിച്ചെറിയപ്പെട്ടിട്ടുണ്ടോ ?

വയസ്സനായ ഒരു നായയെ പോലെ ?
ഒരു പഴയ കുപ്പായം പോലെ ?

ശരീരം മുഴുവനും 
കത്തുന്ന  ജ്വരവുമായി 
നിങ്ങള്‍  പകലും രാത്രിയും 
അലഞ്ഞു നടന്നിട്ടുണ്ടോ ?
നിങ്ങളുടെ  പ്രിയപ്പെട്ടവളെ തേടി ?
ഏകാന്തതയുടെ  വേദന നിങ്ങള്‍ക്കറിയുമോ ?
 എല്ലാവരാലും മറക്കപ്പെട്ടവന്‍റെ അവസ്ഥ 
നിങ്ങളെ ഇടനെഞ്ഞില്‍ കൂര്‍ത്ത കത്തി  കുത്തിയിറക്ക 
പെട്ടവനെ പോലെ വേദനിപ്പിച്ചിട്ടുണ്ടോ ?

അസൂയയുടെ വിഷ പുഷ്പ്പങ്ങള്‍  എപ്പോഴെങ്കിലും 
നിങ്ങളുടെ ഉള്ളില്‍ വിരിഞ്ഞിട്ടുണ്ടോ ?
 നിങ്ങളുടെ എല്ലാ അഹന്തകളും വെടിഞ്ഞ് 
നിങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങളുടെ പ്രണയിനി നടന്നു പോയ വഴികളില്‍ ചുംബിച്ചിട്ടുണ്ടോ  ?

ആശയറ്റവനാവുക   എന്ന് പറഞ്ഞാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ ?

നിങ്ങള്‍ ഒരിക്കലെങ്കിലും അസാന്നിധ്യം എന്താണ് എന്ന് അറിഞ്ഞിട്ടുണ്ടോ ?
 വേദനിക്കുന്ന തല കൊണ്ട് നിങ്ങള്‍ ഭിത്തിയില്‍  ഇടിച്ചിട്ടുണ്ടോ ?
 ഓരോ ദിവസവും  ആയിരം തവണ നിങ്ങള്‍ മരിച്ചിട്ടുണ്ടോ ?

എന്നെ വിമര്‍ശിക്കരുതേ  ,,കാരണം  ഞാനിങ്ങനെയൊക്കെയാണ് ..

മുരിവേറ്റവനും മര്‍ദ്ധിതനുമായ  ഒരു പടയാളിയെ പോലെ 
ഒരിക്കല്‍ ഞാന്‍ നിത്യതയുടെ ആഴങ്ങളിലേക്ക് എന്നെ  കൊണ്ടുപോയാല്‍ 
അധിക്ഷേപിക്കരുത്..

ഓരോ  കാമുകനും പേരില്ലാത്ത   ഓരോ വീര യോദ്ധാക്കളാണ് 

സ്നേഹിക്കുകയും  സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴേ 
നമ്മള്‍ മനുഷ്യരാവുകയുള്ളൂ ....


അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...