2011, ഡിസംബർ 20, ചൊവ്വാഴ്ച

വിശ്വാസത്തില്‍ നിന്നും അവിശ്വാസത്തിലേക്ക്

ഐക്യം നിലനിര്‍ത്താനുള്ള ആഹ്വാനങ്ങള്‍ അക്കാലത്തെ സമൂഹത്തില്‍ അടിക്കടി ഉണ്ടായി കൊണ്ടിരുന്നു .
പക്ഷെ പൊതു സമൂഹത്തില്‍ സാബത്തീക വൈരുധ്യങ്ങള്‍
തലപൊക്കിയതോടെ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍
കഴിയാതയായി .
ഇത്തരം ഐക്യ ആഹ്വാനങ്ങള്‍ ഋഗ്വേദത്തിലും കാണാം .

"ഒന്നിച്ചു പോവുക
ഒന്നിച്ചിരുന്നു സംസാരിക്കുക
നിങ്ങളുടെ മനസുകളെല്ലാം ഒരുപോലെയാവട്ടെ
പണ്ട് ദേവന്മാര്‍ ഒരു പോലെ ഹവിസ്സ് പങ്കിട്ടെടുത്തു
ആസ്വദിച്ചതുപോലെ
യോജിച്ച കൂടിയാലോജനകള്‍ നടത്തുക
നിങ്ങളുടെ സമിതി യോജിപ്പുള്ളതാകട്ടെ..
..........................
നിങ്ങളുടെ ഹൃദയങ്ങള്‍ യോജിപ്പുള്ളതാകട്ടെ
നിങ്ങളുടെ ലക്‌ഷ്യം ഒന്നാവട്ടെ
നിങ്ങളുടെ മനസ്സ് സമാധാനമാവട്ടെ
എല്ലാവരും ഒരുമയോടെ സുഖമായിരിക്കട്ടെ "
(ഋഗ്വേദം - X :19:24)

പ്രവര്‍ത്തി ചെയ്യുന്നവരില്‍ അക്കാലത്ത് പുരോഗതി ഉണ്ടാക്കിയവര്‍ കൃഷിയും കൈതോഴിലുകളും ചെയ്യുന്നവരായിരുന്നു . അവരുടെ അഭിവൃദ്ധി സമൂഹത്തില്‍ കൂടുതല്‍ വേര്‍തിരിവിനു കാരണമായി .

ഇനിയാണ് ചോദ്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നത് ..
മാറ്റങ്ങള്‍ സാമൂഹിക ജീവിതത്തിലും സാമൂഹിക ഘടന യിലും മാത്രമല്ല ഉണ്ടായത് മനുഷ്യന്റെ ബോധ മണ്ഡലത്തിലും
ഉണ്ടായി . ഇളക്കം തട്ടാത്ത ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ
അത് മനുഷ്യന്റെ മത വിശ്വാസത്തിനായിരുന്നു . അതിനും ഇളക്കം തട്ടി .

ആര്യന്മാര്‍ അവരുടെസമ്പത്തിന്റെയും ഐഷര്യത്തിന്റെയും
ഉറവിടമായി കണക്കാകിയിരുന്നത് എണ്ണമറ്റ ദൈവങ്ങളിലായിരുന്നു . പ്രകൃതി ദൈവങ്ങള്‍ ഉണ്ടോ എന്ന് പോലും ആളുകള്‍ സംശയിച്ചു . ഏറ്റവും പ്രതാപ ശാലിയായ ഇന്ദ്രന്റെ സ്വാധീനം കുറഞ്ഞു വന്നു . ഇന്ദ്രന്റെ അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി .

ഒരു ഋഗ്വേദ കവിത ഇങ്ങനെയാണ്
"ആരാണിന്ദ്രന്‍ ? ആരെങ്കിലും അവനെ കണ്ടിട്ടുണ്ടോ ?
ഒരാള്‍ മറ്റൊരാളോട് പറയുന്നു ഇന്ദ്രനില്ല .
പിന്നെ നമ്മള്‍ ഏതു ദേവനാണ് ഹവിസ്സര്‍പ്പിക്കേണ്ടത് ?"

വിശ്വാസമല്ലേ എല്ലാം ??????????
വിശ്വാസം നഷ്ട്ടപ്പെട്ടാല്‍ എല്ലാം നഷ്ട്ടപ്പെട്ടു .
എങ്ങനെയും വിശ്വാസം നിലനിര്‍ത്താനായി നടത്തുന്ന ശ്രമങ്ങള്‍
ഋഗ്വേദത്തില്‍ മറ്റൊരു കവിതയില്‍ പറയുന്നു

"ആ പരാക്രമിയെ പറ്റി ആളുകള്‍ ചോദിക്കുന്നു :
അവനെവിടെ ?
അവനെ പറ്റി അവര്‍ ഇങ്ങനെയും പറയുന്നു :അവനില്ല

ശത്രുവിന്റെ സ്വത്തിനെ കളിക്കാരുടെ പണയത്തെ എന്നപോലെ
അവന്‍ വെട്ടി താഴ്ത്തുന്നു .
അവനില്‍ വിശ്വസിക്കുക എന്തെന്നാല്‍ അല്ലെയോ മനുഷ്യരെ
അവന്‍ ഇന്ദ്രനാകുന്നു ."

സന്ദേഹവാദം ആരംഭികുന്നത് അവിടെ നിന്നാണ് .

തങ്ങള്‍ ആരാധിച്ചിരുന്ന ദൈവങ്ങളുടെ അസ്ഥിത്വം ചോദ്യം ചെയ്യപെടാന്‍ തുടങ്ങിയതോടെ ദൈവ വിശ്വാസത്തിനു വേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന പോലുമുണ്ടായി .
ചോദ്യം ചെയ്യുക എന്ന സ്വഭാവം ശക്തി പ്രാപിച്ചതോടെ
അന്ഗീകൃതങ്ങലായ വിശ്വാസങ്ങളും പ്രബലന്മാരായ ദൈവങ്ങളും ആളുകളുടെ പരിഹാസ്സ ചോദ്യങ്ങള്‍ക്ക് ഇരയായി.

സന്ദേഹവാദത്തില്‍ നിന്നും ഉണ്ടായതു കേവലമായ അവിശ്വാസം അല്ല . പുതിയ ഒരു വിശ്വാസമാണ് .
അപ്പപ്പോള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ക്ക് ഏതെന്കിലും ഒരു ദൈവത്തിന്റെ മാത്രമല്ല മറ്റെല്ല ദൈവങ്ങളുടെയും ശക്തി ഉണ്ടെന്ന പുതിയ വിശ്വാസം .
ഒരു ദൈവത്തിനു മറ്റെല്ലാ ദൈവങ്ങളുടെയും കൂട്ടായ ശക്തി
ഉള്ളതിനാല്‍ എല്ലാ ദൈവങ്ങളും ഒന്നാണെന്ന് വിശ്വസിക്കാന്‍ തുടങ്ങി .
ഇന്നും നമ്മുടെ സമൂഹത്തില്‍ മൊത്തമായുള്ള
" എല്ലാം ഒന്നാണ്" എന്ന വിശ്വാസത്തിനു എത്ര പഴക്കം ഉണ്ടെന്നു ചോദിച്ചാല്‍ ആര്യന്‍മാരോളം പഴക്കമുണ്ടെന്നു അനുമാനിക്കണം .

ഉദാഹരണത്തിന് ഒരു ഋഗ്വേദ സൂക്തം നോക്കു .

"പലയിടത്തും കത്തുന്ന അഗ്നി ഒന്നാണ് .
എലയിടത്തും പ്രകാശിക്കുന്ന സൂര്യന്‍ ഒന്നാണ്
ഇതെനെയെല്ലാം പ്രകാശിപ്പിക്കുന്ന ഉഷസ്സ് ഒന്നാണ് ,
ആ ഒന്നാണ് ഇതെല്ലാം .."


ഇന്ദ്രനും അഗ്നിയും വരുനനും സൂര്യനും എല്ലാം ഒന്നാണ് .
ഒരേ ശക്തിയുടെ വിവിധ രൂപങ്ങളാണ് . കവികള്‍ അവക്ക് പല പേരുകള്‍ നല്‍കി അവയെ ആദരിക്കുന്നു .

"എല്ലാം എല്ലാമായ ആ ഒന്നെന്താണ് ?
അറിവുള്ള ഋഷികളോട് അറിവില്ലാത്ത ഞാന്‍ അറിയാന്‍ വേണ്ടി ചോദിക്കുന്നു അജാതമായ ആ ഒന്ന് എന്താണ് ???"
ഋഗ്വേദം VII ; 58 :2

"പ്രകൃതിയുടെ നിഗൂഡതകളെ പറ്റിയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ പറ്റിയും മനസ്സിലാക്കാന്‍ വേണ്ടി പ്രാജീന ആചാര്യന്മാര്‍ നടത്തിയ നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ഋഗ്വേദം സാക്ഷ്യംവരിക്കുന്നു .
ജീവിതത്തെ പൂര്‍ണവും ആനന്ദ മയവും ആകുവാന്‍ വേണ്ടി അവര്‍ എല്ലാത്തിനെയും പറ്റി അന്വേഷിച്ചു .

എല്ലാത്തിന്റെയും മൂലകാരണം ആരാഞ്ഞു .
ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും രഹസ്യങ്ങള്‍ അറിയാന്‍ വെമ്പല്‍ കൊണ്ടു .
ഒരു ഋഗ്വേദ കവി യുടെ അസ്വസ്ഥത ഇങ്ങനെയാണ് .

"ഞാന്‍ എന്താണ് ?എനിക്കറിഞ്ഞു കൂടാ ..
മനസ്സിന്റെ നിഗൂഡ ശക്തി കൊണ്ടു
ഞാന്‍ അലഞ്ഞു തിരിയുന്നു "

ലോകത്തില്‍ ഒന്നും തന്നെ ശാശ്വതമല്ല . ആണ് നിമിഷം മാറി കൊണ്ടിരിക്കുന്നു . ഈ ലോകത്തിനപ്പുറത്ത് മാറ്റമില്ലാത്ത ശാശ്വതമായ എന്തെന്കില്മുണ്ടോ ?
പ്രപഞ്ചത്തിനു പിന്നിലുള്ള ശക്തി ഏതാണ് ?
എങ്ങനെയാണ് ഈ കാണുന്നതെല്ലാം ഉണ്ടായത് ??

അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...