2011, ഡിസംബർ 19, തിങ്കളാഴ്‌ച

പ്രാകൃത കമ്മ്യൂണിസം .

മഹാഭാരതത്തിലെ ഭീഷ്മര്‍ പ്രാകൃതമായ ഗോത്ര വ്യവസ്ഥയെ
ഇങ്ങനെ ആണ് അനുസ്മരിക്കുന്നത്‌ .ശാന്തി പര്‍വത്തില്‍ .

രാജ്യവും രാജാവും ഉണ്ടായിരുന്നില്ല
ശിക്ഷാ വിഷികളും ശിക്ഷിക്കപ്പെടുന്നവരും
ഉണ്ടായിരുന്നില്ല .എല്ലാ ജനങ്ങളും ധര്‍മമനുസരിച്ച്
പരസ്പ്പരം സംരക്ഷിച്ചു .

കൂട്ടായി അദ്ധ്വാനിക്കുകയും കൂട്ടായി ജീവിക്കുകയും ചെയ്ത
നമ്മുടെ പൂര്‍വികര്‍ എല്ലാ ഗോത്ര അംഗങ്ങളെയും സമന്മാരായിട്ടാണ് കണ്ടിരുന്നത്‌ .
മാര്‍ക്സും എംഗല്‍സും ഈ സംവീധാനത്തെ വിളിച്ചിരുന്നത്‌
പ്രാകൃത കമ്മ്യൂണിസം എന്നായിരുന്നു .
അവിടെ ധനിക ദരിദ്ര വ്യത്യാസമോ മേലാളനും കീഴാലനും
ഉണ്ടായിരുന്നില്ല .
പ്രപഞ്ചത്തില്‍ ആദ്യമായി രൂപം കൊണ്ട ഒരു ജീവിത വ്യവസ്ഥ കമ്മ്യൂണിസം ആയിരുന്നു . അക്കാലത്ത്
എല്ലാവരും പരസ്പ്പരം സഹകരിച്ചും സഹായിച്ചും ആണ് ജീവിച്ചിരുന്നത് . പക്ഷെ ഈ വ്യവസ്ഥക്ക് മാറ്റം ഉണ്ടായത് എപ്പോഴാണെന്ന് അറിയണം .

ഉത്പാദന ശക്തികളുടെ വളര്‍ച്ചയോടെ സമുദായത്തില്‍ അല്ലെങ്കില്‍ ഗോത്രങ്ങളില്‍ ഒരു തരം പ്രവര്‍ത്തി വിഭജനം
ആവിശ്യമായി വന്നു .ചിലര്‍ പശുക്കളെ മേച്ചു നടക്കുന്ന ഗോ പാലകന്മാര്‍
ചിലര്‍ പുരോഹിതര്‍
ചിലര്‍ കവികള്‍
ഇങ്ങനെ ഒരേ ഗോത്രത്തിലെ അംഗങ്ങള്‍ പ്രത്യേകം ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി .
ഋഗ്വേദം പറയുന്ന മറ്റൊരു സൂക്തം നോക്കു ..

"ഞങ്ങളുടെ ചിന്തകള്‍ വിഭിന്നങ്ങളാണ്
പ്രവര്‍ത്തികളും വ്യത്യസ്തങ്ങളാണ്
ആശാരി മരം മുറിക്കാന്‍ ആഗ്രഹിക്കുന്നു
വൈദ്യന് രോഗങ്ങള്‍ വേണം
കവി സ്നേഹിക്കുന്നതോ ദേവനെ സേവിക്കുന്നവരെ ,
കൂലി വേലക്കാരന്‍ സ്വത്തുള്ളവനെ ഇഷ്ട്ടപെടുന്നു .
ഉണങ്ങിയ ചുള്ളികൊമ്പുകള്‍ കൊണ്ടും
പക്ഷികളുടെ തൂവലുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും
ആയുധങ്ങള്‍ ഉണ്ടാക്കുന്നു .(ആര്യന്മാരുടെ ആയുധങ്ങള്‍ )
ഞാന്‍ കവിയാണ്‌
എന്റെ പിതാവ് വൈദ്യനാണ്
അമ്മ ഉരലില്‍ നെല്ല് കുത്തുന്നു (ആ ഉരലും ഇന്നത്തെ ഉരലും തമ്മില്‍ രൂപപരമായി വലിയ വ്യത്യാസം കാണില്ല )
ഞങ്ങള്‍ വ്യത്യസ്ത ചിന്തകള്‍ ഉള്ളവരാണ് .
ഞങ്ങള്‍ എല്ലാവരും സ്വന്തം തൊഴിലുകളെ
ഒരു പശുവിനെ എന്ന പോലെ പിന്തുടരുന്നു" .
(വളര്‍ത്തു മൃഗങ്ങള്‍ ക്കിടയില്‍ പശു അന്നും ഇന്നുമുണ്ട് )


പ്രവര്‍ത്തി വിഭജനം ഗോത്ര സമൂഹത്തില്‍ ക്രമേണ
വൈരുധ്യങ്ങള്‍ ഉണ്ടാകാന്‍ കാരണമായി .
സാമൂഹികവും സാമ്പത്തീകവുമായ പുരോഗതി യുടെ വേഗത വര്‍ധിപ്പിക്കാന്‍ തൊഴില്‍ വിഭജനം മൂലം സാധിച്ചു എങ്കിലും
സമൂഹത്തിന്റെ ഐക്യ ബോധത്തെയാണ് അത് തകിടം മറിച്ചത്.
ഉല്‍പ്പാദന ശക്തികള്‍ വളര്‍ന്നു വികസിച്ചു .തൊഴില്‍ വിഭജനം മൂലം ചില മേഖലകളില്‍ വളര്‍ച്ച ഉണ്ടായതുമില്ല . അങ്ങനെ
സമൂഹത്തില്‍ ഐക്യം ക്രമേണ നഷ്ട്ടമായി .

ഈ ഘട്ടത്തില്‍ ഉണ്ടായ ഒരു ഋഗ്വേദ സൂക്തം നോക്കു ..

"മനുഷ്യന്‍ ഭക്ഷണ സാമഗ്രികള്‍
അനാവശ്യമായി സംഭരിച്ചു വെക്കുന്നു .
ഇത് സത്യത്തില്‍ അവന്റെ മരണമാണ്
കാരണവന്മാര്‍ക്കും സഖാക്കള്‍ക്കും കൊടുക്കാതെ
സ്വയം തിന്നു തീര്‍ക്കുന്ന മനുഷ്യന്‍
പാപത്തിന്റെ അവതാരമാണ് ".
(ഋഗ്വേദം X ,117.6)

ജനങ്ങളെ യോജിപ്പിച്ച് നിര്‍ത്താന്‍ സഭക്കും സമിതിക്കും
കഴിയാതെയായി .

പ്രാകൃത കമ്മ്യൂണിസം എവിടെ ആരംഭിച്ചു എന്ന് നമുക്ക് മനസിലായി . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്നൊക്കെ ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ കള്‍ വിളിച്ചു കൂവുന്നത് ഇതൊക്കെ മനസിലാക്കിയിട്ടാണോ എന്ന് സംശയം .
ഈ അന്തരം കുറച്ചു കൊണ്ടുവരലാണ് കമ്മ്യൂണിസം
വിഭാവന ചെയ്യുന്ന സോഷ്യലിസം .

അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...