2011, ഡിസംബർ 24, ശനിയാഴ്‌ച

മന്ത്രവാദം

മനുഷ്യന്റെ ആവിര്‍ഭാവത്തിനു മുമ്പ് ദൈവമുണ്ടായിരുന്നോ ?
ദൈവമുണ്ടായിരുന്നാലും ഇല്ലാതിരുന്നാലും ശെരി മനുഷ്യന് മുന്പും ഇവിടെ ഭൂമിയുണ്ടായിരുന്നു , സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും , കാടും ,മലയും പുഴകളും ഉണ്ടായിരുന്നു .
മനുഷ്യന്‍ വന്നതോടെ അവക്കെല്ലാം പുതിയ അര്‍ത്ഥവും പ്രയോജനവുമുണ്ടായി . എല്ലാം മനുഷ്യന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടവയായി . അത് വരെ
പ്രപഞ്ചത്തിലുണ്ടായിരുന്നതെല്ലാം മനുഷ്യന്റെ ജീവിതോപാധികളായി മാറി . പുഴയൊഴുകുന്നതും സൂര്യനുദിക്കുന്നതും
പക്ഷി മ്രുഗാദികള്‍ ജീവിക്കുനതും എല്ലാം മനുഷ്യന് വേണ്ടിയായി .

മനുഷ്യന്‍ എങ്ങനെയാണ് മനുഷ്യനായി തീര്‍ന്നത് ?
പ്രകൃതിയെ മാനവീകരിക്കാനുള്ള ശ്രമത്തിലൂടെയാണ് മനുഷ്യന്‍ മനുഷ്യനായി തീര്‍ന്നത് .
ക്ലേശകരമായ ഈ ശ്രമം മനുഷ്യനൊറ്റക്ക് നടത്തി നേടിയതല്ല . പിറന്നു വീണത് തന്നെ
മനുഷ്യന്‍ സാമൂഹ്യ ജീവിയായിട്ടാണ് .ചരിത്രത്തില്‍ നിന്നും കുടുംബബന്ധങ്ങളില്‍ നിന്നും സാമൂഹ്യബന്ധങ്ങളില്‍ നിന്നും അടര്‍ത്തി എടുത്തു പുറത്തിട്ടാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി തീരും .

മതവും മത വിശ്വാസവും ആരംഭിച്ചത് എവിടെ നിന്നാണ് ?

പ്രകൃതിയെ മാനവീകരിക്കാന്‍ ഇറങ്ങി തിരിച്ച പ്രാകൃത മനുഷ്യന്റെ ബോധമണ്ഡലങ്ങളിലും
സാമൂഹിക ബന്ധങ്ങളിലും പ്രവര്‍ത്തന പരിധികളിലും മാറ്റങ്ങളുണ്ടാക്കി . ഈ മാറ്റങ്ങളുടെ ഭലമായിട്ടാണ് മതവും ദൈവ വിശ്വാസവും ആവിര്‍ഭവിച്ചത് .

പക്ഷെ ദൈവത്തെ പറ്റിയോ പരമാത്മാവിനെ പറ്റിയോ ചിന്തിക്കേണ്ട ഒരാവശ്യവും പ്രാകൃത മനുഷ്യന് ഇല്ലായിരുന്നു. എങ്കിലും അവരിലെ ഒരു ചെറിയ കുഞ്ഞിനു പോലും ഭക്ഷണം ആവിശ്യമായിരുന്നു . കുടിക്കാന്‍ വെള്ളവും തിന്നാന്‍ മാംസവും കായ്കനികളും ആവിശ്യമായിരുന്നു . ഇവ നേടാന്‍ ചുറ്റുപാടുമുള്ള പ്രകൃതിയുമായി ബന്ധപ്പെടെണ്ടതുണ്ട് .
അതിനു ബാഹ്യ പ്രകൃതിയുടെ സ്വഭാവത്തെ കുറിച്ചും പക്ഷി മൃഗാദികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിവ് ആവിശ്യമായിരുന്നു .
പക്ഷെ അവരുടെ ശാസ്ത്ര ബോധവും പാരിസ്ഥിക അറിവുകളും വളരെ പരിമിതമായിരുന്നു .
സാമൂഹിക സാഹചര്യങ്ങള്‍ എന്നപോലെ പ്രകൃതിയുടെ പ്രതിഭാസങ്ങളും അവരെ അത്ഭുതപ്പെടുത്തി .
ഇടിവെട്ടും ,കാറ്റും, തീയും, വെള്ളപ്പൊക്കവും അവരെ ഭയപ്പെടുത്തി . പാമ്പ് കടിചാലോ തലയില്‍ ഒരു പാറക്കല്ല് വീണാലോ മരിച്ചു പോകുന്ന മനുഷ്യന്‍ എത്ര ധുര്‍ബലനാണ് .
എന്താണ് മരണം , മരിച്ചു കഴിഞ്ഞാല്‍ എന്താണ് സ്ഥിതി ? മരണാന്തര ജീവിതത്തെ
കുറിച്ചാലോജിക്കാന്‍ നിന്നാല്‍ പിന്നെ മരണം വന്യ മൃഗങ്ങളുടെ രൂപത്തില്‍ ഇങ്ങോട്ട് വന്നു കൊണ്ട് പോകും . ജീവിതത്തില്‍ നിന്നും ഒളിച്ചോടി പോവുക സാധ്യമല്ല .
പ്രകൃതി ശക്തികളോട് എതിര്‍ക്കാനുള്ള കഴിവ് പരിമിതമാണ് . പിന്നെ എന്താണ് ചെയ്യുക ?

പ്രുകൃതി ശക്തികളോട് സമരസപ്പെടുക അവയെ ആശ്രയിക്കുക . അത്ര തന്നെ .
അവര്‍ ഇല്ലാ ആഗ്രഹാഭിലാഷങ്ങളുടെയും മൂര്‍ത്തങ്ങളായ ബാഹ്യരൂപം എന്ന നിലക്ക് പ്രുകൃതി ശക്തിയെ നോക്കി കാണാന്‍ തുടങ്ങി .
അല്ലെങ്കില്‍ ,
മനുഷ്യന്‍ തന്‍റെ യഥാര്‍ത്ഥമായ ആന്തരീക സത്തയെ തന്നില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന ബാഹ്യ ശക്തികളില്‍പ്രതിഷ്ടിക്കുകയും ഭൌമങ്ങളായ ആ ശക്തികളെ അഭൌമ ശക്തികളായി
സങ്കല്‍പ്പിക്കാന്‍ തുടങ്ങുകയും ചെയ്തു .
പ്രകൃതിയെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും വസ്തുനിഷ്ടമായ യാഥാര്‍ത്ഥ്യം മനുഷ്യന്റെ ബോധമണ്ടലത്തില്‍ ഉദയം കൊണ്ടപ്പോള്‍ അതിനു അശാസ്ത്രീയമായ ഒരു വ്യാമോഹത്തിന്റെ
രൂപമാണ് കൈ വന്നത് .
പ്രകൃതി ശക്തികള്‍ക്ക് അവയുടെ യഥാര്‍ത്ഥ സ്വഭാവത്തിന് പുറമേ പ്രക്രുതിയതീതങ്ങളും
ദിവ്യങ്ങളും മാനുഷീകങ്ങലുമായ് ചില സിദ്ധികള്‍ കൂടിയുണ്ടെന്ന സങ്കല്‍പ്പത്തിലേക്ക്‌ ഇത് വഴി തെളിച്ചു . ഈ അശാസ്ത്രീയവും വ്യാമോഹാധിഷ്ട്ടിതവുമായ
പ്രകൃതിയെയും പ്രപഞ്ചത്തെയും കുറിച്ചുള്ള വ്യാഖ്യാനത്തില്‍ നിന്നുമായിരിക്കാം .
മതത്തിന്റെ ഉറവിടം.

മതത്തിന്റെ പ്രാരംഭം മന്ത്രവാദമാനെന്നു കരുതുന്നത് തെറ്റാണ് . കാരണം മന്ത്രവാദത്തില്‍ മതവിശ്വാസവും മതത്തില്‍ മന്ത്രവാദ ചടങ്ങുകളും അടങ്ങിയിരിക്കുന്നു .ചില ഏററ കുറചിലുകള്‍ ഉണ്ടെന്നു മാത്രം .
.............................................................................


എന്റെ മൂര്‍ത്തിയെ ,നിനക്ക് കോഴിയുടെ പരി തരുന്നു ,
എനിക്ക് രക്ഷയായ് ഇരുന്നു കൊള്ളണം .
കൊച്ചിനോടും കുട്ടിയോടും യാതൊരു ഉപദ്രവവും ഉണ്ടാക്കരുതേ ....

കേരളത്തിലെ മലവേടന്മാര്‍ കോഴിയെ ബലി അര്‍പ്പിച്ചു കൊണ്ട് നടത്തുന്ന മന്ത്രവാദത്തിന്റെ തുടക്കം കുറി ക്കുന്ന പ്രാര്തനയാണിത് .
കൃഷിയും സ്ഥിരവാസവും ആരംഭിച്ചതിനു ശേഷം പരിഷ്ക്രിതരായ ജനങ്ങള്‍ക്കിടയില്‍ മന്ത്രവാദം പടര്‍ന്നു പിടിച്ചു .
മന്ത്രവാദങ്ങള്‍ക്കു ശക്തിയുണ്ടോ ?
മന്ത്രവാട്ച്ചടങ്ങുകളുടെ ശക്തി യഥാര്‍ത്ഥത്തില്‍ മന്ത്രവാടത്തിലുള്ള വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത് .
പ്രധാനമായും മൂന്നു ഘടകങ്ങള്‍ ഉണ്ടിതിന് .

ഒന്ന് . മന്ത്ര വാദിക്ക് തന്റെ വിദ്യയിലുള്ള വിശ്വാസം .
രണ്ട് . ആവിശ്യക്കാരന് മന്ത്രവാദിയുടെ കഴിവിലുള്ള വിശ്വാസം .
മൂന്ന്‌ . ആ വിശ്വാസത്തിനു അനുയോജ്യമായ സമൂഹത്തിന്റെ
സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളും പ്രതീക്ഷകളും

ഈ മൂന്നു ഘടകങ്ങളുമുന്ടെങ്കില്‍ ചില മന്ത്രവാടങ്ങള്‍ക്ക് ഉദേശിച്ച ഫലമുണ്ടാകുമെന്ന് കരുതപ്പെടുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...