2011, ഡിസംബർ 18, ഞായറാഴ്‌ച

ഇവിടെ നിന്നാണ് ദൈവ വിശ്വാസം ഉത്ഭവിച്ചത്‌

കല്ലുകള്‍ നിറഞ്ഞ പുഴ ഒഴുകികൊണ്ടിരിക്കുന്നു
എന്റെ സഖാക്കളെ , ഒന്നിച്ചു കൂട്ടായി മുന്നേറുക
തലയുയാര്‍ത്തി പിടിച്ചു പുഴ കടക്കുക
തിനമകളെ എല്ലാം ഇവിടെ വലിച്ചെറിഞ്ഞു
നന്മയുടെ ശക്തികളിലേക്ക് കടന്നു പോവുക .

ഇതൊരു ഋഗ്വേദ സൂക്തത്തിന്റെ പരിഭാഷയാണ് .
ഋഗ്വേദത്തിന്റെ പഴമ അറിയാമല്ലോ ....ഈ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നത് വനാന്തരത്തില്‍ പോയി
തപസ്സു ചെയ്യാനുള്ള ആഹ്വാനമല്ല .
ജീവിതത്തോടുള്ള ആഭിമുഖ്യമാണ് .പ്രതി സന്ധികളെ നേരിട്ട് തടസ്സങ്ങളെ തട്ടി തകര്‍ത്ത്
മുന്നോട്ടു പോകാനുള്ള വ്യഗ്രതയാണ് ഒപ്പം ശുഭാപ്തി വിശ്വാസവും .

അല്ലയോ വീരന്മാരെ മുന്നേറി വിജയം നേടുക
ഇന്ദ്രന്‍ നിങ്ങളെ കാത്തു രക്ഷിക്കട്ടെ ..
നിങ്ങളുടെ അവയവങ്ങള്‍ കരുത്തുള്ളവയാകട്ടെ
നിങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയാതെ വരട്ടെ ...

ഋഗ്വേദം ആര്യന്മാരുടെയായിരുന്നു .

ജീവിത സമരത്തില്‍ വിജയം നേടാനുള്ള അടങ്ങാത്ത ആഗ്രഹം ഈ വരികളിലുണ്ട്
ഒരു പാട് കാലത്തെ സായുധ സമരങ്ങള്‍ക്ക് ശേഷമാണ് അവര്‍ ഇവിടെ ആധിപത്യം നേടിയത് .

എങ്ങനെയാണ് ഈശ്വരനിലെത്തിയത് ?

പ്രകൃതിയിലെ ഭയപ്പെടുത്തുന്ന എല്ലാത്തിലും ദിവ്യത കണ്ടെത്തിയാണ് അക്കാലത് മനുഷ്യന്‍ അവരുടെ ഭയത്തെ തടഞ്ഞു നിര്‍ത്തിയിരുന്നത് . പ്രകൃതി ശക്തികള്‍ക്കു ചിന്ത , വികാരം , ബോധം , പ്രജ്ഞ തുടങ്ങിയ ഗുണ വിശേഷങ്ങള്‍ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്നു .
അത് കൊണ്ട് മനുഷ്യന്റെ കഴിവുകളുടെ പരിമിതി നികത്താന്‍ പ്രാപഞ്ചിക
ശക്തികള്‍ക്കു കഴിയുമെന്നായിരുന്നു പൊതുവായുള്ള ഒരു സങ്കല്പം .
പ്രകൃതി ശക്തികളെ മാനവീകരിക്കുക എന്ന ലളിതവും എന്നാല്‍ സങ്കീര്‍ണവുമായ ഒരു പ്രക്രീയ നടക്കുകയായിരുന്നു അതിലൂടെ .

ഇന്ദ്രന്‍ ആയിരുന്നു ദേവാദിദേവന്‍ .
മിക്കവാറും പ്രാര്‍ഥനകള്‍ ഇന്ദ്രനോടായിരുന്നു
പ്രശസ്തരായ ദൈവങ്ങള്‍ ഋഗ്വേദത്തില്‍ പറയുന്നത് ഇവരൊക്കെയാണ് ..
ഇന്ദ്രന്‍ , വരുണന്‍ , അഗ്നി, സൂര്യന്‍, ..
ദേവിമാരില്‍ പ്രധാനികള്‍ സരസ്വതി , ഭാരതി , ഭൂമി ദേവി , അദിതി തുടങ്ങിയവരും ..
മനുഷ്യര്‍ക്ക്‌ ചെയ്യാന്‍ കഴിയാത്തത് ദൈവങ്ങള്‍ ചെയ്തു തരും .
അതിനു അവരെ പ്രീതിപ്പെടുത്തണം .
പ്രാര്‍ഥനയും വഴിപാടും പൂജാദി കര്‍മങ്ങളും ആണ് അവരെ പ്രീതിപ്പെടുത്തി മനുഷ്യന്റെ അപൂര്‍ണത കളും പരിമിതികളും തരണം ചെയ്യാനുള്ള വഴി .
(അപൂര്‍ണത എന്നത് മനുഷ്യനെ എന്നും അലോസരപ്പെടുത്തിയിരുന്നു എന്ന് ചുരുക്കം .)

അങ്ങനെ ജീവനില്ലാത്ത വസ്തുക്കള്‍ ജീവനുല്ലവയായി സങ്കല്‍പ്പിച്ചു. പ്രകൃതിയില്‍ കാണപ്പെടുന്ന എല്ലാം ....മലയും , പുഴയും , കാടും വെള്ളവും വായുവും സൂര്യനും എല്ലാം എല്ലാം മാനവീകരിക്കപ്പെട്ടു .
മനുഷ്യനും പ്രകൃതിയും തമ്മില്‍ മാനുഷീക ബന്ധം ഉടലെടുത്തു .
ഇവിടെ നിന്നാണ് ദൈവ വിശ്വാസം ഉത്ഭവിച്ചത്‌ .

അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...