2011, ഡിസംബർ 19, തിങ്കളാഴ്‌ച

ഋഗ്വേദത്തിലെ ഒരു പ്രാര്‍ത്ഥന

ഋഗ്വേദത്തിലെ ഒരു പ്രാര്‍ത്ഥന ഇങ്ങനെയാണ്.

ബുദ്ധിയില്ലാത്ത ദുഷ്ട്ടന്മാരായ ദസ്യുക്കള്‍
നാലുപാടും നിന്നും ഞങ്ങളെ വളഞ്ഞിരിക്കുന്നു
അവര്‍ മനുഷ്യത്ത്വമില്ലാത്തവരാണ്
തെറ്റായ നിയമങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ്
അല്ലയോ ശത്രു സംഹാരകാ ദാസ്യുക്കളുടെ
ആയുധങ്ങളെ ഇടിച്ചു തകര്‍ക്കുക .

ശത്രുക്കളെ
എതിര്‍ത്തു തോല്‍പ്പിക്കാന്‍ ദൈവങ്ങളുടെ സഹായം
ചോദിക്കുന്നത് ഒരു പതിവായിരുന്നു ..
ഇന്ദ്രന്‍ ആയിരുന്നു ദേവാധി ദേവന്‍ ..

മറ്റൊരു പ്രാര്‍ത്ഥന ഇപ്പ്രകാരമാണ് .

മുന്നേറുക , ശത്രുവിനെ നേരിടുക ധീരനാവുക
ഇന്ദ്രാ അങ്ങയുടെ ഇടിവെട്ട് അജയ്യമാണ്
ഇന്ദ്രാ പൌരുഷമാണ് നിന്റെ ബലം
അപരിഷ്ക്രിതരെ ആട്ടിയോടിക്കുക
നദികളുടെ മേല്‍ ആധിപത്യം നേടുക
സ്വരാജ്യം ഉല്ഘോഷിക്കുക

ഇന്ദ്രന്‍ വീരപരാക്രമി കളുടെ നേതാവാണ്‌ .
ഋഗ്വേദത്തില്‍ ഇന്ദ്രന്‍ കഴിഞ്ഞേ ഉള്ളു മറ്റു ദൈവങ്ങള്‍ ..
ഇന്ദ്രന്‍ ശത്രുക്കളുടെ മുന്നില്‍ മുട്ട് മടക്കാത്തവനാണ്.
പര്‍വതങ്ങളെ പിളര്ക്കുന്നവനാണ്

ഇന്ദ്രന്റെ മുന്നില്‍ ഭൂമിയും സ്വര്‍ഗ്ഗവും നമിക്കുന്നു
മൂര്‍ച്ചയുള്ള വജ്രങ്ങള്‍ ധരിച്ചു ശത്രുക്കളുടെ മേല്‍
വിജയം വരിക്കട്ടെ
സര്‍വ ശക്തനും എല്ലാ ശത്രുക്കളെയും നശിപ്പിക്കുന്നവുമായ് ഇന്ദ്രന്‍ ഏതിടത്തു നിന്നും വരുന്ന ആപത്തുകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കട്ടെ ...

ശത്രുക്കളെ പരാജയപ്പെടുത്താന്‍ മാത്രമല്ല ലൌകീക
ജീവിതത്തെ കൂടുതല്‍ സംബന്നമാക്കാനും
പ്രാര്‍ത്ഥിച്ചിരുന്നു .

അല്ലയോ ഇന്ദ്രാ വിശിഷ്ടങ്ങളായ ദ്രവ്യങ്ങളും
ശക്തിയുള്ള മനസ്സും മഹത്തായ സുഭഗത്വവും
ധാരാളം സമ്പത്തും ശരീരാരോഗ്യവും
സംഭാഷണ ചാതുരിയും നല്ല ദിവസങ്ങളും
ഞങ്ങള്‍ക്ക് പ്രധാനം ചെയ്താലും

നദികള്‍ സമുദ്രത്തിലേക്ക് ഒഴുകുന്നു .പക്ഷെ സമുദ്രം കര കവിയുന്നില്ല . അതുകൊണ്ട് കടലിന്റെ ദൈവമായ
വരുണന്‍ ശകതനാണ് .
അഗ്നിയാണ് മറ്റൊരു ദൈവം . അഗ്നിയെ ഞാന്‍ എന്റെ പിതാവായും ബന്ധുവായും ചിരന്തനസുഹൃത്തായും
കരുതുന്നു എന്നാണു ഒരു കവി പാടിയത് .

സമഗ്രമായ ജീവിതത്തിന്റെ പൂര്‍ണതയായിരുന്നു ആര്യന്മാരുടെ ലക്‌ഷ്യം .
പ്രകൃതിയുടെ നിഗൂഢതകളില്‍ മനുഷ്യര്‍ സത്യത്തെ അന്വേഷിച്ചു .സൌന്ദര്യത്തെ ആരാധിച്ചു .

അക്രുത്രിമത്വവും നിഷ്കളങ്കവുമായ ഒരുപാട് പ്രാര്‍ഥനകള്‍ ഋഗ്വേദത്തില്‍ ഉണ്ട് . ജീവിതത്തില്‍ നിന്നും ഒളിച്ചോടാനല്ല , മറിച്ചു അവരെ കൂടുതല്‍ കര്‍മോന്മുഖരാക്കാന്‍ ജീവിത സമരങ്ങളില്‍ വിജയം നേടാന്‍ ഈ പ്രാര്‍ഥനകള്‍ അവരെ സഹായിച്ചു .
മടിയന്മാരെയും കര്‍മവിമുഖരെയും ദേവന്മാര്‍ക്ക് ഇഷ്ട മല്ലാത്തതിനാല്‍ മനുഷ്യര്‍ കൂടുതല്‍ അധ്വാനിക്കുകയും ചെയ്തു.

നമ്മുടെ പൂര്‍വികരെ കുറിച്ചുള്ള ഈ വിവരണങ്ങള്‍ എന്തെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തിട്ടുല്ലതല്ല . പ്രാചീന മനുഷ്യര്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നില്ല . എഴുത്തും വായനയും രൂപം കൊണ്ടത്‌ മനുഷ്യ സമൂഹം എത്രയോ പുരോഗമിച്ചു കഴിഞ്ഞതിനു ശേഷമാണ് .
കവിതാമയങ്ങളായ പ്രാര്‍ഥനകളും സൂക്തങ്ങളും ഉരുവിട്ട് കാണാപാഠം പഠിച്ച് തലമുറകള്‍ കൈമാറി വന്നു . അങ്ങനെ നമ്മള്‍ വേദങ്ങള്‍ എന്ന് വിളിക്കുന്ന സമാഹാരം ക്രമേണ രൂപംകൊണ്ടു .

ഋഗ്വേദം എന്ന് പറയുന്നത് ഒരു മത ഗ്രന്ഥമോ തത്വശാസ്ത്ര ഗ്രന്ഥമോ അല്ല . കവിതകളുടെ സമാഹാരമാണ് .പക്ഷെ ഋഗ്വേദം നമുക്ക് നല്‍കുന്നത് പ്രാജീന മനുഷ്യരുടെ സാമൂഹിക സാംസ്കാരീക സാഹചര്യങ്ങളും നിലവാരവും അവരുടെ ബന്ധങ്ങളുമാണ് .
പ്രാചീന മനുഷ്യരുടെ മത വിശ്വാസങ്ങള്‍ , ചിന്തകള്‍, ആഗ്രഹങ്ങള്‍ എല്ലാം എന്തായിരുന്നു എന്ന് മനസിലാക്കാന്‍ നമ്മെ ഇന്ന് സഹായിക്കുന്നത്
ഋഗ്വേദമാണ് .
ഋഗ്വേദത്തിന്റെ പഴക്കം കണക്കാക്കി നോക്കിയാല്‍ നാം അത്ഭുതപ്പെടും .കാരണം ക്രിസ്തുവിനും മുന്പ് 1200- 800 നും ഇടക്കാണ് അവ രചിക്കപ്പെട്ടത്‌ .
ആര്യന്മാര്‍ ഇന്ത്യയില്‍ എത്തുന്നതിനു മുന്പ് കുറച്ചു സൂക്തങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും
ഭൂരിപക്ഷം സൂക്തങ്ങളും രചിക്കപ്പെട്ടത്‌ ആര്യന്മാര്‍ സിന്ധു തീര പ്രദേശങ്ങളില്‍ കുടിയേറി പാര്‍ത്തത്തിനു ശേഷമാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...